പുരുഷലൈംഗികതയെക്കുറിച്ച് ആര്‍ക്കുമറിയാത്ത 10 രഹസ്യങ്ങള്‍ എന്തൊക്കെയാണെന്നോ
ലൈംഗികതയുടെ കാര്യത്തില്‍ പുരുഷശരീരം വളരെ ലളിതമാണെന്നും പുരുഷന് ലൈംഗികസംപ്തൃപ്തി ലഭിക്കാന്‍ വളരെ എളുപ്പമാണ് എന്നുമാണോ നിങ്ങളുടെ ധാരണ. എങ്കില്‍ അത് തിരുത്താന്‍ തയ്യാറായിക്കോളൂ. പുരുഷലൈംഗികതയെക്കുറിച്ച് ആര്‍ക്കുമറിയാത്ത 10 രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഫോക്‌സ് ന്യൂസിന്റെ പുതിയ പഠനം.
1. ശുക്ലത്തിന്റെ ചലനം
എല്ലാ ശുക്ലകണങ്ങളും അണ്ഡവുമായി കൂടിച്ചേരാനായി ശ്രമിക്കുന്നില്ല. യോനിയിലേക്ക് നിക്ഷേപിക്കപ്പെടുന്ന ശുക്ലകണങ്ങളില്‍ ചിലത് കൂടിച്ചേര്‍ന്ന് താല്‍ക്കാലികമായി വഴുവഴുപ്പുള്ള രൂപമായി മാറുന്നു. പിന്നീട് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി ഇവ വിഘടിക്കുകയും അണ്ഡാശയത്തിലേക്കുള്ള യാത്ര സുഗമമാകുകയും ചെയ്യുന്നു. അങ്ങനെ അവയില്‍ ഏതെങ്കിലും ഒരു കണിക അണ്ഡവുമായി കൂടിച്ചേരുകയും ഗര്‍ഭധാരണം സാധ്യമാകുകയും ചെയ്യുന്നു.
2.ഓക്‌സിടോസിന്‍ പുരുഷന്മാരെയും ബാധിക്കുന്നു
മുലയൂട്ടുമ്പോഴും സെക്‌സില്‍ ഏര്‍പ്പെടുമ്പോഴും സ്ത്രീകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുരുഷന്മാരിലും പ്രവര്‍ത്തിക്കുന്നുണ്ട്. വിശ്വാസം എന്ന വികാരം ഉണ്ടാകുമ്പോഴാണ് പുരുഷന്മാരില്‍ ഓക്‌സിടോസിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.
3.ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ വര്‍ധന സെക്‌സ് കുറയ്ക്കുന്നു
പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുന്നത് സെക്‌സ് ആസ്വദിക്കാന്‍ സഹായിക്കും എന്നതാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത് എങ്കിലും പുതിയ പഠനങ്ങള്‍ പറയുന്നത് അമിതമായ ടെസ്‌റ്റോസ്റ്റിറോണ്‍ വൈവാഹികജീവിതം തകര്‍ക്കും എന്നാണ്. വിവാഹമോചിതരാകുന്ന ആളുകളിലെല്ലാം ടെസ്‌റ്റോസ്റ്റിറോണ്‍ അധികമാണ് എന്നാണ് കണ്ടെത്തല്‍.
4.സെക്‌സിനിടെ സംഭവിക്കുന്ന മരണം
സെക്‌സിനിടെ പുരുഷന്‍ മരിക്കുന്ന സംഭവങ്ങളെപ്പറ്റി പഠിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അത്ഭുതപ്പെടുത്തുന്നവയാണ്. ഇത്തരം മരണങ്ങള്‍ കൂടുതലായും സംഭവിക്കുന്നത് അമിതമായി ഭക്ഷണവും മദ്യവും കഴിച്ച ശേഷം ഏര്‍പ്പെടുന്ന സംഭോഗങ്ങളിലാണ്. മാത്രമല്ല മിക്കപ്പോഴും അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇത്തരത്തില്‍ മരിക്കുന്നത്.
5.രതിമൂര്‍ച്ഛ അനുഭവിക്കാത്ത പുരുഷന്മാരില്‍ സ്തനാര്‍ബുദത്തിന് സാധ്യത
സ്തനാര്‍ബുദം പുരുഷന്മാരില്‍ വിരളമാണെങ്കിലും ഈ അസുഖം ബാധിക്കുന്ന പുരുഷന്മാരില്‍ ഭൂരിഭാഗത്തിനും രതിമൂര്‍ച്ഛ ഉണ്ടായതായി കാണുന്നില്ല.
6.വിരലിന്റെ വലിപ്പം നോക്കി ലിംഗത്തിന്റെ വലിപ്പം പറയാം
പുരുഷന്റെ മോതിരവിരലിന് നടുവിരലിനേക്കാള്‍ വലിപ്പം കൂടുതലാണെങ്കില്‍ അയാളുടെ ശരീരത്തില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കൂടുതലും ലിംഗം വലിപ്പമേറിയതും ആയിരിക്കും. മോതിരവിരല്‍ നടുവിരലിനെക്കാള്‍ ചെറുതാണെങ്കില്‍ മറിച്ചും.
7.സ്ത്രീകളേക്കാള്‍ വേഗത്തില്‍ പുരുഷന്മാര്‍ പ്രണയത്തില്‍ വീഴുന്നു
ഡോ.ഹെലന്‍ ഫിഷറിന്റെ അഭിപ്രായത്തില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ വേഗത്തില്‍ പ്രണയത്തില്‍ വീഴുന്നു. ഒരു നോട്ടം കൊണ്ട് പോലും പുരുഷനെ വശത്താക്കാം.
8.കുടുംബബന്ധത്തിന്റെ തീവ്രത ടെസ്‌റ്റോസ്റ്റിറോണിനെ പരിമിതപ്പെടുത്തുന്നു
ശക്തമായ കുടുംബബന്ധം പുരുഷന്മാരിലെ ടെസ്‌റ്റോസ്റ്റിറോണ്‍ അളവിനെ കുറയ്ക്കുന്നതാാണ് 2001ല്‍ മെയോ ക്ലിനിക് നടത്തിയ പഠനം പറയുന്നത്. അച്ഛനാകുമ്പോള്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് ക്രമാതീതമായി കുറയുന്നു.
9.രതിമൂര്‍ച്ഛയ്ക്ക് സമാനമായ സന്തോഷം തരുന്നു
പുരുഷന്മാരില്‍ ശോധന, രതിമൂര്‍ച്ഛയ്ക്ക് തുല്യമായ അനുഭൂതി നല്‍കുന്നതായി 2002ല്‍ നടന്ന പഠനം തെളിയിക്കുന്നു. സെക്‌സില്‍ അനുഭവിക്കുന്ന അതേ ശാരീരികവ്യതിയാനങ്ങള്‍ ശോധനയിലും പുരുഷന്മാര്‍ അനുഭവിക്കുന്നു.
10. പുരുഷന്മാര്‍ അസ്വാഭാവിക ലൈംഗികത ഇഷ്ടപ്പെടുന്നു
പൊതുസ്ഥലങ്ങളില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് പോലെയുള്ള ലൈംഗിക അസ്വാഭാവികതകള്‍ ഇഷ്ടപ്പെടുന്നവരാണ് പുരുഷന്മാര്‍.
https://www.facebook.com/Malayalivartha