അശ്ലീല വീഡിയോകള്‍ കണ്ടില്ലെങ്കില്‍ ശരീരമാകെ തളരുന്ന അവസ്ഥയാണോ, എങ്കില്‍ നിങ്ങള്‍ ഈ രോഗത്തിന് അടിമയാണ്
ലൈംഗികതൃപ്തിക്കായി പതിവായി അശ്ലീല വീഡിയോകള്‍ കാണുന്നത് ഉദ്ധാരണശേഷി കുറയാന്‍ ഇടയ്ക്കുമെന്ന് ഒരു പഠനം. ആളുകള്‍ പോണ്‍ വീഡിയോകള്‍ കാണുമ്പോള്‍ തലച്ചോറില്‍ ഡോപമിന്‍ എന്ന അനുഭൂതിദായകമായ ഹോര്‍മോണിന്റെ പ്രവാഹം ഉണ്ടാകും. അശ്ലീല വീഡിയോ കാഴ്ചകള്‍ പതിവാകുമ്പോള്‍ തലച്ചോറിലെ ഇതുമായി ബന്ധപ്പെട്ട സ്വീകരണികളുടെ സംവേദനത്വം കുറയും. സാധാരണ ലൈംഗികബന്ധത്തിലൂടെ അനുഭൂതി ഉണ്ടാകാന്‍ പര്യാപ്തമായത്ര ഡോപമിന്‍ ഉല്‍പാദിപ്പിക്കാതെ വരും.
അതായത്, പോണ്‍ വീഡിയോകള്‍ പതിവായി കണ്ടു തുടങ്ങുന്നതോടെ ഓരോ പ്രാവശ്യവും കടുത്ത ലൈംഗികനിറമുള്ള വീഡിയോകള്‍ കണ്ടാലേ ലൈംഗികമായ ഉണര്‍വുണ്ടാകൂ എന്ന അവസ്ഥയിലെത്തും. കഞ്ചാവ് അടിച്ചടിച്ച് ലഹരി പോരാഞ്ഞ് കൂടുതല്‍ വീര്യമുള്ള മയക്കുമരുന്നു തേടിപ്പോകുന്ന അവസ്ഥ. ഈ അവസ്ഥ തുടര്‍ന്നുപോയാല്‍ സാധാരണമായ ലൈംഗികബന്ധത്തില്‍ സന്തോഷം കണ്ടെത്താനോ ബന്ധപ്പെടുമ്പോള്‍ ഉദ്ധാരണം നിലനിര്‍ത്താനോ പുരുഷനു കഴിയാതെ വരും.
ഇത് ഉറക്കക്കുറവിലേക്കും വിഷാദം പോലുള്ള മാനസികപ്രശ്‌നത്തിലേക്കും നയിക്കാം. പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ ഇടര്‍ച്ചകളുണ്ടാകാനും ഇതു കാരണമാകും. വാട്‌സ് ആപ്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകളും ഒരുതരം അടിമത്ത സ്വഭാവത്തിനിടയാക്കി ലൈംഗികജീവിതത്തെ താറുമാറാക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ലൈംഗികബന്ധത്തിനിടയില്‍ പോലും വാട്‌സ് ആപ് മെസേജ് നോക്കുന്നവരുണ്ടെന്ന കണ്ടെത്തല്‍ മതി ഇത്തരം അഡിക്ഷന്റെ രൂക്ഷത മനസ്സിലാക്കാന്‍. വിവാഹബന്ധങ്ങളിലെ പൊരുത്തക്കേടുകളെ വലുതാക്കാന്‍ ഇത്തരം സോഷ്യല്‍ മീഡിയ അടിമത്തവും അതുവഴി രൂപപ്പെടുന്ന ബന്ധങ്ങളും കാരണമാകുന്നുണ്ട്.
https://www.facebook.com/Malayalivartha