പുരുഷന്മാർക്ക് ഓർഗാസമുണ്ടായാൽ...
ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ. ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത്. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികൾ ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്. ആണിനും പെണ്ണിനും രതിമൂർഛയുണ്ടാകും. ആണുങ്ങൾക്ക് ഇത് ശുക്ലസ്ഖലനത്തോടൊപ്പം നടക്കുന്നു എന്നാൽ സ്ത്രീകളിൽ ഇത് കൂടുതൽ സങ്കീർണ്ണമാണ്.
സ്ത്രീകൾക്ക് വികാർമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലംപോലെയുള്ള ദ്രാവകം ഉണ്ടാകുന്നില്ല, എങ്കിലും ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനംമൂലം യോനി ജലാർദ്ദമാകുന്നു. സ്ത്രീകളിൽ എല്ലാ ലൈംഗിക സംഭോഗങ്ങളും രതിമൂർച്ഛയിൽ പെട്ടെന്ന് എത്തുകയില്ല, പക്ഷേ പുരുഷന് ഏതാണ്ട് എല്ലാ സംഭോഗങ്ങളും രതിമൂർഛയിൽ അവസാനിക്കുകയാണ് ചെയ്യുക. രതിമൂര്‍ഛയ്ക്ക് സ്ത്രീകളിളിലും പുരുഷന്മാരിലും വലിയ ഗുണങ്ങള്‍ നല്‍കാന്‍ സാധിയ്ക്കും. രതിമൂർച്ഛ പുരുഷന്മാർക്ക് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഓര്‍ഗാസം പുരുഷന്മാരെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. സ്ഖലനം നടക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നതായിരിയ്ക്കും ഇതിനു കാരണമായി പറയുന്നത്. ഒരു മാസം മുപ്പതു തവണ സ്ഖലനം നടക്കുന്ന പുരുഷന്മാരില്‍ ക്യാന്‍സര്‍ സാധ്യത 20 ശതമാനം കുറയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സ്ഖലനത്തിലൂടെ സാധിയ്ക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നതാണ് കാരണം. ഓര്‍ഗാസം പുരുഷന്മാരില്‍ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഇത് ദീര്‍ഘായുസു നല്‍കാും സഹായിക്കും.
പുരുഷശരീരത്തിന് ചെറുപ്പം നല്‍കുന്ന ഒന്നുകൂടിയാണ് പുരുഷന്മാര്‍ക്കുണ്ടാകുന്ന ഓര്‍ഗാസം. ഓര്‍ഗാസം പുരുഷനിലുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു സഹായിക്കുന്നത്. സ്ഖലനശേഷം പുരുഷന്മാര്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഉറക്കക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ല പരിഹാരമാണ്. ഉറക്കക്കുറവ് വരുത്തുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പുരുഷനില്‍ സ്ട്രസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഓര്‍ഗാസം. ഇതു വരുത്തുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഓര്‍ഗാസം സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും നല്ല പെയിന്‍കില്ലറിന്റെ ഗുണം നല്‍കുന്നു. വേദനകളൊഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.
https://www.facebook.com/Malayalivartha