ഒരുമണിക്കൂറിനിടെ രണ്ടാമതുണ്ടാകുന്ന സ്ഖലനത്തിലെ ബീജങ്ങൾക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്നു പഠന റിപ്പോർട്ട്
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാര്‍ ഏറ്റവും പേടിക്കുന്നത് ബന്ധുക്കളുടെയും പരിചയക്കാരുടെയും " വിശേഷമൊന്നുമായില്ലേ" എന്ന ചോദ്യത്തെയാണ്. നാളുകൾ കഴിയുന്തോറും ചോദ്യത്തിന്റെ ഗൗരവം കൂടും. ദമ്പതികൾക്ക് മാനസിക വിഷമം അനുഭവപ്പെടുകയും ചെയ്യും.വന്ധ്യതയ്ക്ക് ഇക്കാലത്ത് ഫലപ്രദമായ ചികിൽസ ലഭ്യമാണെങ്കിലും അജ്ഞത മൂലം പലരും ചികിത്സകളും പൂജകളും വഴിപാടുകളുമായി നടക്കുന്നവരാണ്. എന്നാൽ ഇത്തരം പ്രവൃത്തികളെ അന്ധവിശ്വാസമെന്നപേരിൽ പാടെ തള്ളിക്കളയാനാവില്ല. ദമ്പതികളിൽ ഉണ്ടാകുന്ന പോസിറ്റീവ് ചിന്താഗതി ഗർഭധാരണത്തെ സഹായിക്കും.
ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ദമ്പതികൾ ചില പൊടിക്കൈകൾ ചെയ്‌താൽ ഗർഭം ധരിക്കാനാകുമെന്ന തരത്തിൽ ഒട്ടേറെ വിശ്വാസങ്ങളും ഉണ്ട്. എല്ലാദിവസവും സെക്‌സിലേർപ്പടുക, കഫ് സിറപ്പ് കുടിക്കുക, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ കാലുകളുയർത്തിവെക്കുക, പൂർണചന്ദ്രനുള്ള ദിവസം ബന്ധപ്പെടുക തുടങ്ങി പലകാര്യങ്ങളും പറഞ്ഞു കേൾക്കുന്നുണ്ട് എന്നാൽ ഇവയിലൊക്കെ പ്രധാനമാണ് ദമ്പതികൾ തമ്മിലുള്ള ഐക്യം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുട്ടികൾ ഉണ്ടാകുന്നതിനു മാത്രമാകരുത്. സ്നേഹത്തിന്റെ പങ്കു വെക്കലായിരിക്കണം ആ നിമിഷങ്ങൾ . മാനസിക സമ്മർദം സ്ത്രീ ഹോർമോണുകളെയും പുരുഷന്മാരുടെ ബീജോദ്പാദനത്തിനെയും ബാധിക്കുമെന്ന് പഠന റിപ്പോർട്ടുകളുണ്ട്.
എല്ലാ ദിവസവും ശാരീരിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിലും, ഏർപ്പെടുമ്പോൾ ഒരുമണിക്കൂറിനിടെ രണ്ടുതവണയെങ്കിലും ബന്ധപ്പെടുന്നത് ഗർഭധാരണ സാധ്യത വർധിപ്പിക്കും. കാരണം ഒരുമണിക്കൂറിനിടെ രണ്ടാം തവണ ബന്ധപ്പെടുമ്പോൾ, രണ്ടാമതുവരുന്ന ബീജങ്ങൾക്ക് ബീജസങ്കലന സാധ്യത കൂടുമത്രേ.
എല്ലാദിവസവും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പുരുഷ ബീജത്തിന്റെ കൗണ്ട് കുറയ്ക്കുമെന്ന് ന്യൂഹോപ്പ് ഫെർട്ടിലിറ്റി സെന്ററിലെ ഡോ. സഹീർ മെർഹി പറയുന്നു. തുടർച്ചയായി രണ്ടുദിവസം സെക്‌സിലേർപ്പെട്ടാൽ ബീജത്തിന്റെ കൗണ്ട് ഗണ്യമായി കുറയും. ഏഴുദിവസത്തെയൊക്കെ ഇടവേളയിൽ ബന്ധപ്പെടുകയാണെങ്കിലും ഫലം ലഭിക്കണമെന്നില്ല. ഒരുമണിക്കൂറിനിടെ രണ്ടാമതുണ്ടാകുന്ന സ്ഖലനത്തിലെ ബീജങ്ങൾക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്ന് മെർഹി പറയുന്നു.
സ്ത്രീയുടെ ഓവുലേഷൻ പിരീഡീൽ, എല്ലാ രണ്ടാമത്തെ ദിവസവും തുടർച്ചയായി രണ്ടുതവണ വീതം സെക്‌സിലേർപ്പെടുന്നത് ഗുണം ചെയ്യും. ഇതിനിടെയുള്ള സമയം പങ്കാളികൾ അടുത്തിടപഴകിയും ലാളിച്ചും പരസ്പരം സ്നേഹം പങ്കുവെക്കുന്നത് സമ്മർദ്ധം കുറക്കാൻ സഹായിക്കും.സെക്‌സിന് മുമ്പും അതിന് ശേഷവും കെട്ടിപ്പിടുത്തം ഒഴിവാക്കാരുതെന്ന് പറയുന്നതിന് കാരണവും മറ്റൊന്നല്ല. ലൈംഗികതാല്പര്യം വര്‍ധിപ്പിക്കുന്ന ഡോപമൈന്‍ ഹോര്‍മോണിന്റെ ഉല്പാദനത്തിനും കെട്ടിപ്പിടുത്തം കാരണമാകുമെന്നാണ് ശാസ്ത്രഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
സ്ഖലനത്തിന് ശേഷം കുറച്ചുനേരംകൂടി പങ്കാളിയെ ചൂടാക്കിനിർത്തുന്നത് ഗർഭസാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇങ്ങനെ ഉത്തേജിപ്പിച്ച് നിർത്തുമ്പോൾ, പങ്കാളിയുടെ ജനനേന്ദ്രയവും ഉത്തേജിതമായി നിൽക്കും. അത് അതിനുള്ളിലെത്തിയ ബീജത്തെയും കൂടുതൽ ശേഷിയുള്ളതാക്കുമെന്നും ഗവേഷകർ പറയുന്നു
കെട്ടിപ്പിടുത്തം, ചുംബനം തുടങ്ങിയവയിലൂടെ ഓക്‌സിടോസിന്‍ ഉല്പാദിപ്പിക്കപ്പെടുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയും. ഉത്കണ്ഠ, മാനസികസമ്മര്‍ദ്ദം എന്നിവയ്ക്കും വളരെ ഫലപ്രദമാണ് പങ്കാളിയെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നത് .
https://www.facebook.com/Malayalivartha