ജാഗ്രതൈ ! ഇവ നിങ്ങളുടെ ലൈംഗീക ശേഷിയെ നശിപ്പിക്കും
മാനസികവും ശാരീരികവുമായ ഒരു വികാര പ്രകടനമാണ് സെക്‌സ്. മനസിന്റെ തൃപ്‌തി, അവിടെയാണ് സെക്‌സിന്റെ വിജയവും പരാജയവും. ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാന ഘടകമാണ് സ്‌നേഹം. സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളായ പ്രേമം, ശൃംഗാരം, കാമം എന്നിവയില്‍ തുടങ്ങി ലൈംഗിക ബന്ധത്തില്‍ അത് പരിപൂര്‍ണതയിലെത്തുന്നു. പരസ്‌പര ബന്ധത്തിന്റെ ആഴം കൂട്ടി ദാമ്പത്യ ബന്ധങ്ങള്‍ ദൃഡമാക്കുന്നതില്‍ സെക്‌സിന് പ്രധാന പങ്കാണുള്ളത്. ലൈംഗിതയെപ്പറ്റി വ്യക്തമായ അറിവോ കാഴ്‌ചപ്പാടോ ഇല്ലാതെ ജീവിതത്തിലേക്ക് കടക്കുന്നവരാണ് അധികവും. ലൈംഗീകജീവിതത്തിൽ ഭക്ഷണത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. ചില ഭക്ഷണ പദാർഥങ്ങൾ നിങ്ങളുടെ ലൈംഗീക ശേഷിയെ നശിപ്പിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം...
ശ്വാസ വായുവിന് സുഗന്ധം തരുന്ന, പാനീയങ്ങൾക്കും രുചി വർദ്ധിപ്പിക്കുന്ന നല്ലൊരു ഘടകമാണ് മെന്തോൾ. നമ്മുടെ നാട്ടിൽ കാണുന്ന കർപ്പൂരതുളസി, പുതിനച്ചെടി ഇലകളിൽ ധാരാളം മെന്തോൾ അടങ്ങിയിട്ടുണ്ട്. പുതിയ പഠനങ്ങൾ പ്രകാരം മെന്തോൾ ലൈംഗിക ശേഷി കുറയാൻ കാരണമാകുന്നുണ്ട്. അമിതമായി പഞ്ചസാരയുടെ അളവ് കൂടുന്നത് ശരീരത്തെ പല രീതിയിലാണ് ബാധിക്കുന്നത്. ശരീരം ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിന്റെ അളവ് കൂടുകയും വയർ ചാടുകയും ചെയ്യും. അതോടെ, ലൈംഗിക ശേഷിക്ക് ആവശ്യമായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുകയും ശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ഇസ്ട്രജന്റെ അളവ് കൂടുകയും ചെയ്യും. ചീസ് അഥവാ പാൽക്കട്ടിയുടെ ഉപഭോഗവും പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. പാലുൽപ്പാദനം കൂട്ടാനായി പശുക്കളിൽ അമിതമായി പ്രയോഗിക്കുന്ന ഫോർമോണുകളാണ് കാരണം. ഇബാധിക്കും.
ഭക്ഷണത്തിന് സ്വാദ് കൂട്ടാൻ ഉപകരിക്കുന്ന കറുവപ്പട്ട ലൈംഗിക ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ദിവസവും 7 ഗ്രാമിൽ കൂടുതൽ കറുവപ്പട്ട അകത്തായാൽ ടെസ്റ്റോസ്റ്റീറ്റോണിന്റെ ഉൽപ്പാദനത്തിൽ 35 % വരെ കുറ്റവുണ്ടാകും. ഫ്ലാക്സ് സീഡ് അഥവാ ചണ വിത്തുകളുടെ ഉപയോഗം മലയാളികളിൽ അടുത്തിടയായി വർദ്ധിച്ചു വരുന്നുണ്ട്. മറ്റു പല പ്രയോജനങ്ങൾ ഉണ്ടെങ്കിലും ലൈംഗികതയിൽ ഇത് വില്ലനാണ്. കടകളിൽ നിന്ന് വാങ്ങുന്ന സ്ട്രോബറി നന്നായി കഴുകിയ ശേഷം ഉപയോഗിക്കാൻ ശ്രമിക്കണം. സ്ട്രോബറിയുടെ പുറത്ത് കാണാൻ സാധ്യതയുള്ള കീടനാശിനി നമ്മുടെ അകത്തായാൽ ഇസ്ട്രജന്റെ ഉൽപ്പാദനം കൂട്ടുകയും അത് വഴി ലൈംഗിക ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ജനിതക മാറ്റം വരുത്തിയ സോയാബീൻ സ്ത്രീകളുടെയുടെയും പുരുഷൻമാരുടെയും ലൈംഗിക ശേഷിയെ ബാധിക്കുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെ അണ്ഡാശയത്തിന്റെ പ്രവർത്തനത്തെയും ഹോർമോൺ ഉൽപ്പാദനത്തെയും മന്ദീഭവിപ്പിക്കുന്നു. പുരുഷൻമാരുടെ ശുക്ലത്തിന്റെ ഉൽപ്പാദനത്തിൽ 40% വരെ കുറവുണ്ടാക്കുന്നു.
https://www.facebook.com/Malayalivartha