സ്ത്രീ ശരീരത്തിന്റെ രഹസ്യവാതിലിനെ കുറിച്ച്...
സ്ത്രീ ലൈംഗികാവയവത്തെ കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ട്. മനുഷ്യന്‍ ഉണ്ടായ കാലം മുതലുള്ള തെറ്റിദ്ധാരണയെന്ന് വേണമെങ്കിലും പറയാം. ഇത് കന്യതാക്വം വരെ ബന്ധപ്പെട്ടിരിയ്ക്കുന്നു. സ്ത്രീ വജൈനയെക്കുറിച്ചു സയന്‍സ് വെളിപ്പെടുത്തുന്ന പല രഹസ്യങ്ങളുമുണ്ട്. വജൈന ലൂസായാല്‍ ആ സ്ത്രീ കൂടുതല്‍ സെക്‌സിലേര്‍പ്പെട്ടിട്ടുണ്ടെന്ന ധാരണ പുരാതന കാലത്തുണ്ടായിരുന്നു. ഇന്നും ഇത്തരം ധാരണയ്ക്കു കുറവില്ലെന്നതാണ് വാസ്തവം.
എന്നാല്‍ വജൈന ചുരുങ്ങാനും അയയാനും കഴിവുള്ളതാണ്. സെക്‌സ് കൂടുതലാകുന്ന സ്ത്രീ വജൈനയുടെ ആകൃതിയെ ഒരു വിധത്തിലും ബാധിയ്ക്കില്ലെന്നര്‍ത്ഥം. നേരെ മറിച്ച് പ്രസവം പോലുള്ള പ്രക്രിയകളാണ് ഇതിന് ഇടയാക്കാറ്. യോനിയ്ക്ക് ഇറുക്കം ഉയരക്കുറവുള്ള സ്ത്രീകളുടെ യോനിയ്ക്ക് ഇറുക്കം കൂടുതലുണ്ടാകുമെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇതിലും വാസ്തവമില്ല. ഉയരവും യോനിയുടെ ഇലാസ്റ്റിസിറ്റിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. വജൈനല്‍ ഡിസ്ചാര്‍ജ് രോഗലക്ഷണമാണെന്നു കരുതുന്നവരുമുണ്ട്. ഇതും തെറ്റിദ്ധാരണ തന്നെ. വജൈനല്‍ ഡിസ്ചാര്‍ജ് ആരോഗ്യകരമായ യോനിയുടെ ലക്ഷണമാണ്.
എന്നാല്‍ വജൈനല്‍ ഡിസ്ചാര്‍ജിന് നിറവ്യത്യാസമോ ദുര്‍ഗന്ധമോ ഉണ്ടെങ്കിലാണ് ശ്രദ്ധിയ്‌ക്കേണ്ടത്. കന്യാചര്‍മം സെക്‌സിലൂടെയാണ് പൊട്ടുകയെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇതും തെറ്റാണ്. സ്‌പോട്‌സ് പോലുള്ളവയും കഠിനമായ ശാരീരിക അധ്വാനവുമെല്ലാം ഇതിന് കാരണങ്ങളാണ്. സ്ഖലനം സെക്‌സ് സമയത്ത് പുരുഷനെപ്പോലെ സ്ത്രിയ്ക്കും സ്ഖലനം സംഭവിയ്ക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇതും തെറ്റിദ്ധാരണയാണ്. ഈ സമയത്തുണ്ടാകുന്നത് യോനീസ്രവമാണ്. ഇത് ഗ്ലാഡുലാര്‍ ഗ്രന്ഥിയില്‍ നിന്നും ഉല്‍പാദിപ്പിയ്ക്കുന്നതുമാണ്.
https://www.facebook.com/Malayalivartha