ചോക്ലേറ്റ് ധാരാളം കഴിച്ചോളൂ... സ്ത്രീകളുടെ ലൈംഗിക ജീവിതം തൃപ്തകരമായിരിക്കും
ചോക്ലേറ്റ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ധാരാളം ചോക്ലേറ്റ് കഴിയ്ക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം തൃപ്തകരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മിലാനിലെ സാന്‍ റാഫലേ ഹോസ്പിറ്റലിലെ ഗവേഷകരാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചോക്ലേറ്റ് കൂടുതലായി കഴിക്കുന്ന സ്ത്രീകള്‍ക്ക് ലൈംഗിക വികാരം കൂടുതലായിരിക്കും. മാത്രമല്ല അവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ സംതൃപ്തി കണ്ടെത്താനും കഴിയുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡോക്ടര്‍ ആന്‍ഡ്രിയ സലോണിയയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്.
ഇതില്‍ 120 പേരും ശരാശരി 35 വയസ്സുള്ളവരായിരുന്നു. ഇവര്‍ പ്രതിദിനം മറ്റുള്ളവരേക്കാള്‍ ചോക്ലേറ്റ് കഴിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പും ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണെന്നും ഇവര്‍ വ്യക്തമാക്കി. ചോക്ലേറ്റിന് സ്ത്രീകളുടെ ലൈംഗികതയില്‍ മാനശാസ്ത്രപരവും ഗുണകരവുമായ സ്വാധീനമാണുള്ളതെന്ന് ആന്‍ഡ്രിയ പറയുന്നു. ആര്‍ത്തവകാലത്തെ മാനസികവും ശാരീരികവുമായി പ്രശ്‌നങ്ങള്‍കാരണം ലൈംഗിക ജീവിതം മാറ്റിനിര്‍ത്തേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ചോക്ലേറ്റ് സഹായകമായിരിക്കുമെന്നും പഠനം പറയുന്നു.
ചോക്ലേറ്റ് ഒരു ഭക്ഷണമല്ല അതൊരുതരം ഡ്രഗാണ്. ആര്‍ത്തവകാലത്ത് സ്ത്രീകളിലുണ്ടാകുന്ന പ്രത്യേക മാനസികവാസ്ഥയെ മാറ്റാനും ലൈംഗികമായി ഉദ്ദീപിപ്പിക്കാനും ചോക്ലേറ്റിന് കഴിവുണ്ടെന്ന് പഠനം വ്യക്തമാക്കി.
https://www.facebook.com/Malayalivartha