പുരുഷന്മാരിൽ ലൈംഗികതൃഷ്ണ കുറയാനുള്ള കാരണങ്ങൾ
ലൈംഗികതൃഷ്ണ അല്ലെങ്കില്‍ ലൈംഗികാഗ്രഹം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ലൈംഗിക വിരക്തിയുടെ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ അത് താൽക്കാലികവും മറ്റു ചിലപ്പോൾ നീണ്ടു നിൽക്കുന്നതും ആയേക്കാം . കാലാനുസൃതമായും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലും ഒരു വ്യക്തിയില്‍ തന്നെ ഇതിന് ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. ഭക്ഷണങ്ങളുടെ വ്യത്യാസം പോലും ഇതിനു കാരണമായേക്കാം ഉദാഹരണത്തിന് സോഡിയം ധാരാളം അകത്തു ചെല്ലുകയും പൊട്ടാസ്യം കുറയുകയും ചെയ്താല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു കാരണമാകും. ഇത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയാനിടയാക്കും .ഇത് ലൈംഗിക താല്പര്യം കുറയാന്‍ കാരണമായേക്കാം
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ലൈംഗികാഗ്രഹം കുറയുക എന്നത് പലപ്പോഴും ഉത്കണ്ഠയുടെ കാരണമാകാറില്ല. എന്നാല്‍, ലൈംഗിക താല്പര്യം കുറയാന്‍ പ്രത്യേക കാരണം ഇല്ലെങ്കിലും അത് മാനസികമായി പ്രശ്നം സൃഷ്ടിക്കുന്നുണ്ട് എങ്കിലും ചികിത്സ തേടേണ്ടതാണ്.
പ്രധാനമായും അഞ്ചു കാര്യങ്ങളാണ് പുരുഷന്മാരുടെ ലൈംഗിക താൽപ്പര്യം കുറയുന്നതിന് കാരണമായി പറയുന്നത്.
പിരിമുറുക്കം:
മാനസിക പിരിമുറുക്കമാണ് ഇതിൽ ഒന്നാമത്തേത്. ജോലിസ്ഥലത്തോ അല്ലാതെയോ നേരിടുന്ന പിരിമുറുക്കം ലൈംഗികാഗ്രഹങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. ഉയര്‍ന്ന തോതിലുള്ള പിരിമുറുക്കം ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും അതുവഴി ഹൃദയധമനികള്‍ സങ്കോചിക്കാനും കാരണമായേക്കാം. ധമനികള്‍ ചുരുങ്ങുന്നത് രക്തപ്രവാഹം കുറയ്ക്കുമെന്നതിനാല്‍ ഉദ്ധാരണശേഷി കുറയാന്‍ കാരണമായേക്കാം.
കുറഞ്ഞ ടെസ്റ്റോസ്റ്റിറോണ്‍ നില
വൃഷണങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു പുരുഷ ഹോര്‍മോണ്‍ ആണ് ടെസ്റ്റോസ്റ്റിറോണ്‍. മസിലുകളുടെ നിര്‍മ്മിതി, ബീജങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കല്‍, എല്ലുകളുടെ സാന്ദ്രത കൂട്ടല്‍ എന്നിവയെ ടെസ്റ്റോസ്റ്റിറോണ്‍ സ്വാധീനിക്കുന്നു. ലൈംഗികതൃഷ്ണ ഉണ്ടാക്കുന്നതിലും ടെസ്റ്റോസ്റ്റിറോണിന് പ്രധാന പങ്കുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ നില കുറയുന്നത് (ആന്‍ഡ്രജന്‍ അപര്യാപ്തത) ലൈംഗികതൃഷ്ണ കുറയ്ക്കാം. പ്രായം കൂടുന്നത് അനുസരിച്ച് ടെസ്റ്റോസ്റ്റിറോണ്‍ നിലയില്‍ കുറവ് സംഭവിക്കും. എന്നാല്‍, ഇത് വളരെയധികം കുറയുന്നത് ലൈംഗികതൃഷ്ണ കുറയുന്ന അവസ്ഥയിലേക്ക് നയിക്കും.
ചില മരുന്നുകളുടെ ഉപയോഗം: ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചില മരുന്നുകള്‍, രക്തസമ്മര്‍ദം, വിഷാദരോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ , ലൈംഗികതൃഷ്ണയെ പ്രതികൂലമായി ബാധിച്ചേക്കാം.
വിഷാദരോഗം: വിഷാദരോഗം ഒരാളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കും സെലക്ടീവ് സെറോട്ടോണിന്‍ റീഅപ്ടേക്ക് ഇന്‍ഹിബിറ്റേഴ്സ് (എസ്‌എസ്‌ആര്‍ഐ) പോലെയുള്ള വിഷാദരോഗത്തിനെതിരെയുള്ള മരുന്നുകള്‍ ലൈംഗികാവേശം കുറയ്ക്കും.
വിട്ടുമാറാത്ത അസുഖം: വേദനപോലെയുള്ള ലക്ഷണങ്ങള്‍ ഉള്ളതും ദീര്‍ഘകാലമായി നിലനില്‍ക്കുന്നതുമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ലൈംഗികതയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞെന്നുവരില്ല. ഇത്തരം രോഗങ്ങള്‍ മൂലം ലൈംഗികതൃഷ്ണ വളരെയധികം കുറയുന്നു.
പോഷകസമൃദ്ധമായ ആഹാരത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, ശരിയായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക ,മാനസിക പിരിമുറുക്കം നിയന്ത്രണത്തിലാക്കുക എന്നിവ വഴി പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാം.
ചീസ്,പഞ്ചസാര കലര്‍ന്ന പാനീയങ്ങള്‍,കൃത്രിമ മധുരം,പാക്കറ്റു ഭക്ഷണം,എം.എസ്.ജി, അമിതമായ അളവിൽ കാപ്പി ഇതെല്ലം ലൈംഗികതൃഷ്ണ കുറയ്ക്കും
https://www.facebook.com/Malayalivartha