ആഴ്ചയിൽ ഒന്നിലധികം തവണ സെക്സിൽ ഏർപ്പെടുന്ന ദമ്പതികൾക്ക് ഒരു സന്തോഷവാർത്ത
വിവാഹം കഴിഞ്ഞ ഉടനെ പെൺകുട്ടികൾക്കും യുവാക്കൾക്കും സൗന്ദര്യം വർധിച്ചതായി കണ്ടിട്ടില്ലേ? എന്താണിതിനു കാരണം?
പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ പവിത്രമായ ഒത്തുചേരലാണ് ലൈംഗികത. അത് വെറു ചടങ്ങ് എന്നതിനപ്പുറം പങ്കാളിക്ക് വിശ്വാസവും സ്‌നേഹവും ഉട്ടിയുറപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പരസ്പര ബന്ധത്തിന്റെ ആഴം കൂട്ടുന്നതും ദാമ്പത്യ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനും ലൈംഗികതയ്ക്ക് വലിയ സ്ഥാനമുണ്ട്.
സെക്‌സ് നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
സെക്സ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ മുഖത്തെ ചുളിവുകള്‍ ഇല്ലാതാകാനും ചര്‍മം വരളുന്നതു തടയനാും കഴിയും. ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സ്ത്രീയുടെയും പുരുഷന്റെയും രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ് കുറയുന്നു. മാത്രമല്ല, ശരീരത്തിലെ രക്തയോട്ടം ശരിയായ നിലയിലാക്കാനും അതിലൂടെ ശരീരത്തിലെ രക്തക്കുഴലുകളെ ശക്തമാക്കാനും സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.
ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാക്കാന്‍ സെക്സ് സഹായിക്കും. ഇതുകൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഹോര്‍മോണ്‍ തോത് ശരിയല്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും രോഗങ്ങളും ധാരാളമുണ്ട്. തൈറോയ്ഡ് രോഗത്തിന്റെ ഒരു പ്രധാന കാരണം ഹോര്‍മോണ്‍ പ്രശ്‌നമാണ്. സ്ത്രീകളിലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍, തടി കൂടുക തുടങ്ങിയ കാരണങ്ങള്‍ക്കും ഇതു തന്നെ കാരണം.
സെക്സ് കൊളാജന്‍, ഡിഎച്ച്‌ഇഎ ഹോര്‍മോണ്‍ എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മത്തിന് ചെറുപ്പം വീണ്ടുകിട്ടുവാന്‍ ഏറെ സഹായകമാണ്.
സെക്‌സ് സ്ത്രീ ശരീരത്തിലാണ് പുരുഷശരീരത്തേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. സെക്സ് സമയത്ത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വിയര്‍പ്പിലൂടെ ചര്‍മത്തിലെ അഴുക്കുകള്‍ പുറന്തള്ളിപ്പോകും. ഇതുകൊണ്ടുതന്നെ ചര്‍മം തിളങ്ങുകയും ചെയ്യും.ചര്‍മം വൃത്തിയാക്കുന്നതു കൊണ്ടും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടും ചര്‍മത്തിന്റെ നിറം വര്‍ദ്ധിയ്ക്കാനും ഇത് വഴിയൊരുക്കുന്നു.
ഹോര്‍മോണ്‍ ഉല്‍പാദനം നഖങ്ങളുടെ ആരോഗ്യത്തിനും ഏറെ സഹായകമാണ്. സെക്സ് തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കും. ഇതുവഴി ശരീരസൗന്ദര്യം വര്‍ദ്ധിയ്ക്കും. ശരീരത്തിലെത്തുന്ന ന്യൂട്രിയന്റുകളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സെക്സ് സഹായിക്കും. ഇത് മുടിയ്ക്കും ഏറെ ഗുണം ചെയ്യുന്നു.
നിങ്ങളുടെ ആരോഗ്യകരമായ ജീവിതത്തില്‍ സെക്‌സ് ലൈഫിന് വലിയ സ്വാധീനമുണ്ട് എന്ന് ഇപ്പോൾ മനസ്സിലായില്ലേ? പുരുഷന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
https://www.facebook.com/Malayalivartha