സ്ത്രീകൾക്ക് മാത്രമല്ല ഇനി പുരുഷന്മാര്‍ക്കും ഗർഭ നിരോധനം ഗുളികയിലൂടെ
ഗർഭനിരോധനത്തിനു സ്ത്രീകൾക്കും പുരുഷന്മാർക്കും അവരവരുടെ സൗകര്യാർത്ഥം തിരഞ്ഞെടുക്കാവുന്ന പല വഴികൾ നിലവിലുണ്ട്. സ്ത്രീകൾ സാധാരണയായി ഗുളികകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം ഗുളികകൾ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് എന്ന് അറിയപ്പെടുന്നു. എന്നാൽ ഇനി പുരുഷന്മാർക്കും ഗർഭ നിരോധനത്തിനായി ഇത്തരം പിൽസുകളെ ആശ്രയിക്കാം. മെയില്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് എന്ന പേരിൽ അധികം വൈകാതെ തന്നെ ഇവ വിപണിയിലെത്തിയേക്കും എന്ന് പ്ലോസ് വണ്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു.
സ്ത്രീകൾ കഴിക്കുന്നതു പോലെ തന്നെ ദിവസവും ഈ ഗർഭനിരോധന ഗുളിക പുരുഷൻമാർക്ക് കഴിക്കാവുന്നതാണ്. ഈ ഗുളികകള്‍ മസിലുകളില്‍ കുത്തിവയ്പായും നല്‍കാവുന്നതാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നവയടങ്ങിയ ഇവ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുത്തിയാണ് ഗര്‍ഭധാരണം പ്രവർത്തികമാക്കുന്നത്.
വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് മെയില്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് വികസിപ്പിക്കാൻ വേണ്ടിയുള്ള പഠനത്തിന് പിന്നിൽ. നിലവിൽ പുരുഷന്മാർ ആശ്രയിക്കുന്നത് ഗർഭനിരോധന ഉറകളെയാണ്. എന്നാൽ ഇതിനു പോരായ്മകളേറെയാണ്. വാസക്ടമി ശസ്ത്രക്രിയ ചെയ്യുന്നവരും കുറവല്ല. എന്നാൽ ഈ പിൽസ് വിപണിയിലെത്തിയാൽ പുരുഷ ജനങ്ങൾക്ക് അതൊരു വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്. ഹോര്‍മോണിനെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ ബീജത്തിന് ചലിക്കാനുള്ള കഴിവ് നിയന്ത്രിക്കുകയാണ് ഈ ഗുളിക ചെയ്യുന്നത്. ബീജോത്പാദനത്തിനാവശ്യമായ ല്യൂട്ടിനൈസിങ് ഹോര്‍മോണ്‍, ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ എന്നിവയുടേയും ടെസ്‌റ്റോസ്റ്റീറോണിന്റേയു അളവ് കുറയ്ക്കുകയാണ് ഈ ഗുളിക ചെയ്യുന്നത്. അതിനാൽ വേറെ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha