രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ പുതിയൊരു ലോകം പിറക്കുന്നു... ചിലപ്പോൾ പുതിയ രോഗങ്ങളും
രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ പുതിയൊരു ലോകം പിറക്കുന്നുവെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഇപ്പോൾ അതൊന്നു മാറ്റിപറയേണ്ടിയിരിക്കുന്നു. രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ പുതിയ രോഗങ്ങള്‍ പിറക്കുന്നു എന്ന് പറയേണ്ടി വരുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. സിന്‍സിനാറ്റി ഹോസ്പിറ്റലിലെ ഒരു വിഭാഗം ഗവേഷകരാണ് പുതിയ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്.
പരസ്പരം ചുംബിക്കുന്നതിലൂടെ എപ്സ്‌റ്റൈന്‍ ബാര്‍ വൈറസ് എന്ന രോഗാണു നമ്മുടെ ശരീരത്തില്‍ എത്തുന്നുവെന്നാണ് ഇവരുടെ വാദം. ഇത് മറ്റ് ഏഴു രോഗങ്ങളെ ക്ഷണിച്ചു വരുത്താന്‍ കഴിവുള്ള രോഗാണുക്കളില്‍ ഒന്നാണെന്നും പഠനം പറയുന്നു.
റുമാറ്റിക് ആര്‍ത്രറ്റിസ്, ജുവൈനല്‍ ഇഡിയോപതിക്ക് ആര്‍ത്രറ്റിസ് തുടങ്ങിയ രോഗങ്ങള്‍ കുടാതെ ടൈപ്പ് 1 ഡയബറ്റിസും ചുംബനം കാരണമാകാമത്രെ
ഇത്തരം വൈറസുകളിലൂടെ പകരുന്ന രോഗങ്ങളെപ്പറ്റി അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ ഇതിനു മുൻപും പഠനങ്ങൾ നടന്നിട്ടുണ്ട്.
വ്യക്തികളുടെ ഡി.എന്‍.എ യില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി ജനിതകരോഗങ്ങള്‍ രൂക്ഷമാക്കാനും ഈ വൈറസുകള്‍ കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. ചുംബനത്തിലൂടെ പകരുന്ന എപ്സ്‌റ്റൈന്‍ വൈറസുകള്‍ ശരീരത്തില്‍ തന്നെ നിലനില്‍ക്കുന്നു.
അമിത ക്ഷീണം, തൊണ്ടയിലുണ്ടാകുന്ന രൂക്ഷമായ വേദന, ഇടയ്ക്കിടയുള്ള പനി എന്നിവ എപ്സ്‌റ്റൈന്‍ വൈറസ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ പ്രധാന രോഗലക്ഷണങ്ങളാണ്.
ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിക്കഴിഞ്ഞാല്‍ ഡി.എന്‍.എ യിലുണ്ടാകുന്ന തന്‍മാത്രകളുടെ സാധാരണ പ്രവര്‍ത്തനത്തെ അവ ബാധിക്കുന്നു. ഇത് ന്യൂറോണുകള്‍ തമ്മിലുള്ള വിനിമയത്തെ മുഴുവന്‍ തകിടം മറിച്ച് ശരീരത്തിന്റെ തുലനാവസ്ഥ തകര്‍ക്കുന്നു.
ഇത്തരത്തില്‍ വൈറസ് പടരുന്നുവെന്ന കാരണത്താല്‍ ലോകത്തിലുള്ള ആരും തന്നെ ചുംബിക്കാതെയിരിക്കുന്നവരല്ല. തീവ്രമായ പ്രണയത്തിന്റെ, ലൈംഗികതയുടെ ഭാഷ തന്നെ ചുംബനമാണല്ലോ ? അപ്പോൾ പിന്നെ എപ്സ്‌റ്റൈന്‍ വൈറസ് എന്ന ഭീകരൻ ശരീരത്തിലെത്താതെ ശ്രദ്ധിക്കുക എന്ന പോംവഴി മാത്രമേ ഉള്ളൂ . പരസ്പര ബന്ധങ്ങളിൽ നൂറു ശതമാനം ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് ഇതിനു പ്രതിവിധി.
https://www.facebook.com/Malayalivartha