ലൈംഗികബന്ധത്തിനു ശേഷം ഇക്കാര്യങ്ങള്‍ ചെയ്യരുത്
സെക്‌സിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങുണ്ടെന്ന് സെക്‌സ് വിദഗ്ധര്‍ പറയുന്നു. അതില്‍ പ്രധാനം കുളി തന്നെയാണ്.കുളിക്കുക എന്നത് ഒരു മനുഷ്യന്റെ വ്യക്തിശുചിത്വത്തില്‍ പ്രധാനമാണ്. പക്ഷേ സെക്‌സിനുശേഷം ഉടനെയുള്ള കുളി തല്‍ക്കാലം വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സോപ്പ്‌തേച്ചു കുളിയും ചൂടുവെള്ളത്തിലുള്ള കുളിയും വേണ്ടെന്നാണ് പറയുന്നത്.
ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും. ഈ അവസരത്തില്‍ സോപ്പ് തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുളിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തില്‍ കുളിക്കാം. ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് പേപ്പര്‍ റോള്‍ അല്ലെങ്കില്‍ ടവല്‍ ആണ്.
ലൈംഗികാവയവങ്ങള്‍ സാധാരണനിലയിലേക്ക് വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നത് തന്നെയാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഒരിക്കലും നനഞ്ഞ ടിഷ്യൂകള്‍ ഉപയോഗിക്കരുത്.ഇതിലെ സുഗന്ധത്തിനു ചേര്‍ക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ ഗുണത്തെക്കാള്‍ ദോഷമാകും ചെയ്യുക.
ലൈംഗികബന്ധത്തിനു ശേഷം ഏറ്റവും നല്ല പ്രവര്‍ത്തി ഉടനെ മൂത്രമൊഴിക്കുക എന്നതാണ്. മറ്റു അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാനുള്ള ഉചിതമായ നടപടിയും ഇത്.
https://www.facebook.com/Malayalivartha