ലൈംഗികതയിൽ മസ്തിഷ്കത്തിന്റെ പങ്ക് തള്ളിക്കളയാവുന്ന ഒന്നല്ല; എന്തുകൊണ്ട്?
സെക്സിൽ തലക്കെന്തു കാര്യം എന്ന് ചിന്തിക്കുകയാണോ? എന്നാൽ ഈ വേളയിൽ നമ്മുടെ മസ്തിഷ്‌കം ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന കാര്യം അറിഞ്ഞോളൂ. അല്ലായെങ്കിൽ ഇങ്ങനെ പറയാം. ഏറ്റവും പ്രധാന ലൈംഗികാവയവം മസ്തിഷ്‌കം ആണ് എന്ന്. ആണിലും പെണ്ണിലും ലൈംഗികതയുടെ ഓരോ ഘട്ടത്തിലും മസ്തിഷ്‌കത്തിനുളള പങ്ക് നിസ്സാരമല്ല.
മസ്തിഷ്‌കത്തിന്റെ നിര്‍ദേശപ്രകാരം പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളും രാസ തന്മാത്രകളുമാണ് എല്ലാവരിലും ലൈംഗിക ഉത്തേജനം, രതി മൂര്‍ച്ഛ എന്നിവ ഉണ്ടാക്കുന്നത്. പങ്കാളിയോട് തോന്നുന്ന ഇഷ്ടം അടുപ്പം ആകർഷണം ഇവക്കെല്ലാം കാരണം നമ്മുടെ മസ്തിഷ്കത്തിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ ആണ്.
ലൈംഗിക ഉത്തേജനങ്ങള്‍ മസ്തിഷ്‌കത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് പാശ്ചാത്യനാടുകളില്‍ നടത്തിയ ബ്രെയിന്‍ മാപ്പ് പഠനങ്ങള്‍ വിശദീകരിക്കുന്നു. അതായത് ലൈംഗിക ആകര്‍ഷകവേളയിലും രതിയിലേര്‍പ്പെടുമ്പോഴുമെല്ലാം മസ്തിഷ്‌കത്തിലെ സെറിബ്രല്‍ കോര്‍ട്ടെക്‌സ്, ലിബിക് സിസ്റ്റത്തിന്റെ ഭാഗമായ അമിഗ്ഡല, ഹൈപ്പോതലാമസ് പ്രവർത്തിക്കുന്നു. തൽഫലമായിട്ടാണ് വികാര ഉദ്ധീപനം ഉണ്ടാകുന്നത്. അമിഗ്ഡല വികാരങ്ങളെയും സെറിബെല്ലം പേശീ പ്രവര്‍ത്തനങ്ങളെയും ആണ് നിയന്ത്രിക്കുന്നത്.
മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനും യുവത്വം കാത്തുസൂക്ഷിക്കുന്നതിനും മാത്രമല്ല ബുദ്ധി വളർച്ചക്കും സെക്സ് നല്ലതാണെന്നാണ് പുതിയ കണ്ടെത്തൽ. ലൈംഗികതയും മസ്‌തിഷ്‌കവും തമ്മിലുള്ള ബന്ധമാണ് ഈ ബുദ്ധിവികാസത്തിന് കാരണം. രതിയിലേർപ്പെടുന്നതിനു മുന്നേയുള്ള പൂര്‍വ്വലീലകള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് തലച്ചോറിലെ ചില ഭാഗങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ഈ ഉദീപനത്തിന്റെ ഭാഗമായി ബുദ്ധിവികാസം ഉണ്ടാകുന്നു. ഇപ്പോൾ മനസിലായില്ലേ ലൈംഗികതയിൽ മസ്തിഷ്കത്തിന്റെ പങ്ക് തള്ളിക്കളയാവുന്ന ഒന്നല്ല എന്ന്.
https://www.facebook.com/Malayalivartha