എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും രതിമൂര്‍ച്ഛ ഉണ്ടാവണമെന്നില്ല?
സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. 30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത് 20 മുതല്‍ 30 ശതമാനമാണ്. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്ഛ അഭിനയിക്കുന്നുണ്ട്.
എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും രതിമൂര്‍ച്ഛ തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികളുണ്ട്. പുരുഷന്റെ ലൈംഗികതയും രതിമൂര്‍ച്ഛയും സ്ഖലനമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. സ്ഖലനവും രതിമൂര്‍ച്ഛയും രണ്ടാണെന്നാണ് ശാസ്ത്രം പറയുന്നത്. ഇതനുസരിച്ച് സ്ഖലനം ഉണ്ടായി എന്നതുകൊണ്ട് രതിമൂര്‍ഛയുണ്ടാവണമെന്നില്ല. രതിമൂര്‍ച്ഛയുണ്ടായാല്‍ സ്ഖലനം നിര്‍ബന്ധമില്ല.
സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ട് വളരെക്കുറച്ച് സമയത്തിനുള്ളില്‍ പുരുഷന് രതിമൂര്‍ച്ഛ സംഭവിക്കുന്നു. മസ്തിഷ്‌കത്തില്‍ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാല്‍, പ്രത്യേകിച്ച് പ്രൊലാക്ടിന്‍, ഓക്‌സിട്ടോസിന്‍, സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനവും,
പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലവുമായിട്ടാണ് സാധാരണഗതിയില്‍ ലൈംഗിക വിചാരങ്ങളും വികാരങ്ങളും അതിനെത്തുടര്‍ന്നുള്ള ഉത്തേജനവും ലൈംഗിക പ്രവൃത്തികളും സ്ഖലനവും രതിമൂര്‍ച്ഛയുമെല്ലാം സംഭവിക്കുന്നത്.
https://www.facebook.com/Malayalivartha