'കാമസൂത്ര' ത്തിന് ഒരു സ്ത്രീപക്ഷ പതിപ്പ്...
വാത്സ്യായന്റെ 'കാമസൂത്ര' ത്തിന് ഒരു സ്ത്രീപക്ഷ പതിപ്പ് വരുന്നു. രതിയുടെ സ്ത്രീപക്ഷ കാഴ്ചകളും പോസുകളും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് പ്രശസ്ത ലോസ് ഏഞ്ചല്‍സ് കലാകാരി വിക്‌ടോ എന്‍ഗായിയാണ്. 2000 വര്‍ഷം പഴക്കമുള്ള സംസ്‌കൃത ലൈംഗികസഹായിക്ക് ഇതാദ്യമായിട്ടാണ് സ്ത്രീ പക്ഷത്ത് നിന്നുകൊണ്ടുള്ള ഒരു വരയും എഴുത്തും ഉണ്ടായിരിക്കുന്നത്.
നീല്‍ ഗാമെയ്‌ന്റെ പ്രസിദ്ധമായ നോഴ്‌സ് മിത്തോളജിയ്ക്ക് ചിത്രങ്ങള്‍ വരയ്ക്കുകയും ബുക്ക് ജാക്കറ്റ് ഉള്‍പ്പെടെയുള്ളവ ഡിസൈന്‍ ചെയ്യുകയും ചെയ്ത എന്‍ഗായി സ്ത്രീകളെ പ്രത്യേകിച്ചും യുവതികളെ ലക്ഷ്യമിട്ടാണ് പുസ്തകം ഒരുക്കിയതെന്ന് വ്യക്തമാക്കുന്നു. ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന വെറും ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം ചിന്തിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ലക്ഷണമൊത്ത സൃഷ്ടിക്കുള്ള ശ്രമമായിരുന്നെന്നും പറയുന്നു.
അതുപോലെ തന്നെ പുസ്തകത്തിന് വേണ്ടി ജോലി ചെയ്യുകയാണെന്ന് ചിന്തിച്ചില്ല. ഉപബോധ മനസ്സിലെ സ്ത്രീപക്ഷത്ത് നിന്നുകൊണ്ടു ഓരോ ഭാഗവും സശ്രദ്ധം നോക്കിക്കാണുന്ന ഒരു ജോലിയായിരുന്നു അതെന്നും എന്‍ഗായി കൂട്ടിച്ചേര്‍ക്കുന്നു. എഴുതിയിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പ്രതിഫലിക്കുന്ന വിധം ലൈംഗികതയുടെ കാര്യത്തില്‍ ഒരു സ്ത്രീ ചിന്തിക്കുന്നത് എങ്ങിനെ ആയിരിക്കുമെന്ന് രംഗങ്ങള്‍ കാണുന്നവര്‍ക്ക് കൃത്യമായി മനസ്സിലാകുന്ന രീതിയിലാണ് ഓരോ ചിത്രവുമെന്നും പറയുന്നു.
ഓരോ പുസ്തകത്തിലും വിവിധ പോസുകള്‍ വ്യക്തമാക്കുന്ന 25 ബഌക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുണ്ട്. കൊട്ടാരദാസികളിലും ഭാര്യാഭര്‍ത്തൃബന്ധങ്ങളിലും സന്തോഷം നിലനിര്‍ത്താനുള്ള ടെക്‌നിക്ക് പറയുന്ന സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട വാത്സ്യാനന്റെ പുസ്തകം പുരുഷരതിയുടെ ഉള്‍ക്കാഴ്ചയില്‍ നിന്നുകൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. 1883 ലാണ് കാമസൂത്ര ആദ്യമായി ഇംഗഌഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha