ആകര്‍ഷകമായ ചിരി ഇനി നിങ്ങള്‍ക്ക് സ്വന്തമാക്കാം
പലരിലും ചിരിക്കാന്‍ വേണ്ടത്ര ആത്മവിശ്വാസം ഇല്ല . ചിത്രങ്ങള്‍ക്ക് നില്‍ക്കുമ്പോള്‍ത്തന്നെയും അറ്റന്‍ഷനായി നില്‍ക്കുന്നവരാണ് പലരും. അത് ഗൗരവം കൊണ്ടല്ല. പലരിലും ചിരിക്കുവാന്‍ വേണ്ടത്ര ആത്മവിശ്വാസം ഇല്ലാത്തതാണ് കാരണം. രണ്ടുനേരം പല്ലുതേയ്ക്കുകയും ഫ്‌ളോസിംഗും മൗത്ത് വാഷും ഉപയോഗിച്ചതുകൊണ്ടു മാത്രമായില്ല, കഴിക്കുന്ന ഭക്ഷണത്തില്‍കൂടി ശ്രദ്ധിക്കണം. പല്ലിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒഴിവാക്കേണ്ട ഭക്ഷണങ്ങളുണ്ട്.
1 കാപ്പി
അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലിന്റെ ആരോഗ്യത്തിനു ക്ഷതം സംഭവിക്കുന്നു. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട്് വരുവാനുമുള്ള സാധ്യത ഏറെയാണ്.
2 ചോക്ലേറ്റുകള്‍
കട്ടിയുള്ള ചോക്ലേറ്റുകള്‍ ചിലപ്പോഴൊക്കെ കൊതി കാരണം പലരും കടിച്ചുപൊട്ടിയ്ക്കാന്‍ ശ്രമിക്കാറുണ്ട്. അത് പല്ലില്‍ പൊട്ടലുണ്ടാക്കാന്‍ സാധ്യതയുണ്ടാക്കുന്നു. ആസിഡിന്റെ അംശം കൂടുതലുള്ള ചോക്ലേറ്റുകള്‍ പല്ലില്‍ പ്‌ളേക്ക് രൂപപ്പെടാനും കേടുവരുത്താനും കാരണമായേക്കാം. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക .
3 സോഫ്ട് ഡ്രിങ്കുകള്‍
സോഫ്റ്റ് ഡ്രിങ്കുകള്‍ ശീലിച്ചവര്‍ നിറയെ വെള്ളം കുടിയ്ക്കണം. ഇത്തരത്തിലുള്ളവ വായ വരണ്ടതാക്കുന്നു.
അത് കൂടാതെ പല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. സ്ഥിരമായ സോഫ്റ്റ് ഡ്രിങ്ക് ഉപയോഗം പല്ലില്‍ കറ പിടിക്കാനും ഇനാമല്‍ ആവരണം നശിക്കാനുമുള്ള സാധ്യത ഏറെയാണ് .
4 സ്‌നാക്ക്‌സ്
ഉരുളക്കിഴങ്ങു പൊരിച്ചു ഫ്രഞ്ച് െ്രെഫസ് പോലുള്ളവ ശീലമാക്കിയവരുടെ ശരീരഭാരം വര്‍ധിക്കുന്നത് മാത്രമല്ല അതോടൊപ്പം പല്ലിനു കേടുവരികയും ചെയ്യുന്നു. ഉരുളക്കിഴങ്ങില്‍ അന്നജം പഞ്ചസാരയായ് മാറുകയും പല്ലിനടിയില്‍ പറ്റിയിരുന്നു പ്‌ളേക്ക് രൂപപ്പെടുകയും ചെയുന്നു.
പഴങ്ങളിലെ ആസിഡിന്റെ അംശം
ശരീരഭാരം കുറയ്ക്കുവാനായി പലരും ഡോക്ടറുകളുടെ നിര്‍ദ്ദേശപ്രകാരം ഫലങ്ങളും പച്ചക്കറികളും അധികമായി കഴിക്കുന്നു. അല്പം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ പഴങ്ങളിലെ അസിഡിന്റെ അംശം നിങ്ങളുടെ പല്ലുകളെ തകരാറിലാക്കും.ആപ്പിള്‍ , മുന്തിരി തുടങ്ങിയവയില്‍ ആസിഡിന്റെ അംശമുണ്ട്. ഇത് പല്ലിന്റെ ഇനാമല്‍ ആവരണത്തെ നശിപ്പിക്കാന്‍ കഴിവുള്ളതാണ്. എന്നാല്‍ പല്ലു സംരക്ഷിക്കാന്‍ പഴങ്ങള്‍ കഴിക്കരുത് എന്നില്ല .
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha