അഴകോടെ ഇരിക്കുവാന്‍ അല്പം മേക്ക്അപ്
എന്നും യുവത്വത്തോടെ ഇരിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. എന്നും ഭംഗിയോടെ ഇരിക്കുവാന്‍ പാര്‍ലറുകളെയും മറ്റും ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. ശരിയായ വ്യക്തിത്വത്തിനും വസ്ത്രധാരണത്തിനും മേക്കപ്പിനും നമ്മുടെ സൗന്ദര്യത്തെ മാറ്റു കൂട്ടുവാന്‍ സഹായിക്കുന്നു.
ഏതു വേഷം ധരിക്കുമ്പോഴും അവരവരുടെ ശരീരത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കുക. ചെരുപ്പുകള്‍ മൂന്നും നാലും ജോഡി മാറ്റി മാറ്റി ഇടുന്നത് ചെരുപ്പ് പൊട്ടുന്നത് തടയുവാന്‍ സഹായിക്കുന്നു. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എന്നും ഭംഗിയോടെ ഇരിക്കാം. അതിനായി കുറച്ച സമയം മാറ്റിവെയ്ക്കണമെന്ന് മാത്രം. ഭംഗി കൂട്ടാനായി ഇതാ കുറച്ചു കാര്യങ്ങള്‍
മേക്കപ്പ്
വ്യക്തിത്വത്തിന് മാറ്റു കൂട്ടുവാനായ് മേക്കപ്പ് ഏറെ സഹായിക്കുന്നു. ഓരോ ഉല്‍പ്പന്നം തിരഞ്ഞെടുക്കുമ്പോഴും നിങ്ങളുടെ സ്‌കിന്നിന് അനുയോജ്യമായത് തിരഞ്ഞെടുക്കുക.
ക്ലെന്‍സിംഗ് മില്‍ക്ക്
മേക്കപ്പിലെ ആദ്യത്തെ പടി ക്ലെന്‍സിംഗ് മില്‍ക്കാണ്. മുഖത്തിലെ അഴുക്കും മറ്റും നീക്കുവാനായി ക്ലെന്‍സിംഗ് മില്‍ക്ക് ഉപയോഗിക്കുന്നു. ഇത് ലോഷന്‍ ആയോ ക്രീമായോ വാങ്ങാന്‍ ലഭിക്കുന്നു. ക്ലെന്‍സിംഗ് മില്‍ക്ക് ഉപയോഗിച്ചു 3 മിനിറ്റ് മസ്സാജ് ചെയ്ത ശേഷം കോട്ടണ്‍കൊണ്ട് തുടച്ചു മാറ്റുക. അതിനുശേഷം ഐസ് ക്യൂബ് ഉപയോഗിച്ചു മുഖം നന്നായി വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മേക്കപ്പ് കുറച്ചു നേരം കൂടി നിലനിര്‍ത്താന്‍ കഴിയുന്നു.
സ്‌കിന്‍ ടോണര്‍
അടുത്തതായി മുഖത്ത് സ്‌കിന്‍ ടോണര്‍ പുരട്ടുക. ടോണര്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മത്തിലെ ഉപരിതലം ആരോഗ്യമായി ഇരിക്കും
ആസ്ട്രിജന്റ്
എണ്ണമയമുള്ള ചര്‍മത്തിനു ഏറെ അത്യാവശ്യമുള്ള ഒന്നാണ് ആസ്ട്രിജന്റ് . മുഖത്തെ എണ്ണമയം നീക്കം ചെയ്യാനും സൂര്യകിരണങ്ങള്‍ തടയാനും ആസ്ട്രിജന്റ് വഴി കഴിയുന്നു.
മോയിസ്ചറൈസര്‍
സ്‌കിന്‍ ചെറുപ്പമായിരിക്കാനും തിളക്കത്തോടെ ഇരിക്കാനുമായി മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നു.
മുഖത്തു എണ്ണമയമുള്ളവര്‍ മോയിസ്ചറൈസര്‍ ഒഴിവാക്കുക.
ഫൗണ്ടേഷന്‍
മേക്കപ്പിന്റെ ബേസിക് എന്നറിയപ്പെടുന്നത് ഫൗണ്ടേഷനാണ്. ഫൗണ്ടേഷന്‍ രണ്ടുതരത്തിലായ് വാങ്ങാന്‍ കഴിയുന്നു. ലിക്വിഡ് കേക്ക് എന്നിവയാണുള്ളത്. ഓരോ ചര്‍മ്മക്കാര്‍ക്കും യോജിച്ച ഓരോ നിറങ്ങളുണ്ട്. നല്ല നിറമുള്ളവര്‍ നാച്ചുറല്‍ ഐവറി കളര്‍ ഉപയോഗിക്കുക. പുതുനിറമുള്ളവര്‍ ഐവറി കളര്‍ ഉപയോഗിക്കുക.
കറുത്ത നിറമുള്ളവര്‍ക്ക് മഞ്ഞ കേക്കുമാണ് യോജിക്കുന്നത്.
കണ്‍സീലര്‍
കണ്‍സീലര്‍ ഉപയോഗിക്കുമ്പോള്‍ ഫൗണ്ടേഷനെക്കാള്‍ അല്പം നിറം കുറഞ്ഞവ ഉപയോഗിക്കുക. മുഖത്തെ പാടുകളും മുഖക്കുരുവിനെ മറയ്ക്കുവാനും കണ്‍സീലര്‍ ഉപയോഗിക്കുന്നു.ഫൗണ്ടേഷന്‍ ഇടുന്നതിനു മുന്‍പ് കണ്‍സീലര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
കോംപാക്ട് പൗഡര്‍
ഫൗണ്ടേഷന്‍ ശെരിയായി മുഖത്ത് പിടിക്കുവാനായ് കോംപാക്ട് പൌഡര്‍ ഉപയോഗിക്കുന്നു. മുഖത്തു എണ്ണമയം ഉള്ളവര്‍ ഉറപ്പായും ഉപയോഗിക്കേണ്ട ഒന്നാണ് കോംപാക്ട് പൗഡര്‍.
ബ്‌ളഷ്
ക്രീമും പൌഡര്‍ തരത്തിലുമുള്ള ബ്‌ളഷ് വാങ്ങാന്‍ ലഭിക്കുന്നു. പൗഡര്‍ റൂഷ് ആണെങ്കില്‍ മുഖം പൗഡറിട്ട് ബ്രഷുകൊണ്ട് പുരട്ടാം.
https://www.facebook.com/Malayalivartha