ടെൻഷനെ ഓർത്ത് ഇനി ടെൻഷനടിക്കേണ്ട
"നീ ടെൻഷൻ അടിക്കേണ്ട എല്ലാം ശരിയാകും"..."നാളെ പരീക്ഷ അല്ലെ വെറുതെ ടെൻഷൻ അടിച്ചു പഠിച്ചത് മറക്കണ്ട"....ഇങ്ങനെ ഒരിക്കലെങ്കിലും ടെൻഷൻ എന്ന വാക്ക് ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാത്തവർ കുറവായിരിക്കും. ടെൻഷൻ അഥവാ പിരിമുറുക്കം വീട്ടിലായാലും ഓഫീസിലായാലും പൊതുജീവിതത്തിലായാലും എപ്പോഴും നമ്മുടെ കൂടെയുണ്ട് . അതിനാലാണ് ആ വാക്ക് പരാമർശിക്കാനാകാതെ നമുക്ക് കടന്നുപോവാനാകാത്തത്.
ഉത്കണ്ഠ രക്തസമ്മർദ്ദം എന്നീ വാക്കുകളും ടെൻഷൻ എന്ന അവസ്ഥയ്ക്ക് തുല്യമായി ഉപയോഗിക്കാറുണ്ട് . സൂക്ഷ്മതലത്തിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ടെൻഷനും സ്‌ട്രെസും ഒരേ അനുഭവത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനം ചെയ്യാനും കഴിയുകയാണെങ്കിൽ എളുപ്പം ടെന്‍ഷനില്‍ നിന്നും അതിജീവിക്കാനാകും.
ടെന്‍ഷനടിച്ചിരിക്കുമ്പോള്‍ നെടുവീര്‍പ്പിടുന്നത് നല്ല ആശ്വാസം പകരും. ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലെത്തുകയും അത് ശരീരകോശങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും. പ്രാണായാമം പോലുള്ള ധ്യാനമുറകൾ സ്വീകരിക്കുന്നത് നല്ലതാണ് .
ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ പലപ്പോഴും ഭക്തിമാര്‍ഗത്തിലേക്ക് തിരിയാറുണ്ട്. അതില്‍നിന്നും കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല. ടെൻഷൻ അനുഭവപ്പെടുന്ന സമയത്തു നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിനോടായ് പ്രാർഥിക്കുക.
ജോലി ടെന്‍ഷന്‍ അകറ്റാന്‍ എപ്പോഴെങ്കിലും ഒരു യാത്ര പോകാം. മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും മാറ്റാന്‍ യാത്രകള്‍ക്ക് സാധിക്കും. ടെന്‍ഷനുള്ള സമയത്ത് വെറുതെ ചെറിയ സവാരിക്കിറങ്ങുന്നതും നല്ലതാണ്. അല്പം പ്രകൃതി രമണീയത തന്നെ ആസ്വദിച്ചു നോക്കിക്കോളൂ ...
നിങ്ങള്‍ എന്തെങ്കിലും തരത്തില്‍ ടെന്‍ഷനിലാണെങ്കില്‍ അമ്മയോടോ അച്ഛനോടോ ഭർത്താവിനോടോ ഭാര്യയോടോ മറ്റ് കുടുംബാംഗങ്ങളോടോ തുറന്നുപറയാം. അല്ലെങ്കില്‍ കുറച്ച് സമയം അവരോടൊപ്പം ചിലവിടാം. നിങ്ങള്‍ ഒറ്റക്കല്ല എന്ന ബോധം മനസ്സില്‍ വളര്‍ത്തിയെടുക്കാം. ചേർത്ത് നിർത്താൻ ആളുണ്ടെന്ന് അറിയുമ്പോൾ തന്നെ നിങ്ങളുടെ ടെൻഷൻ പകുതിയും കുറയും .
ജീവിതത്തില്‍ പിന്നോട്ട് ഒന്നു തിരിഞ്ഞുനോക്കിയാല്‍ ചില നല്ല ഓര്‍മകള്‍ ഉണ്ടാകും. അത് ഓര്‍ക്കുന്നതും നിങ്ങളുടെ മനസ്സിന് ആശ്വാസം നല്‍കും. സ്‌നേഹമുള്ളവര്‍ക്കൊപ്പം ചിലവഴിച്ച് നിമിഷങ്ങള്‍, വിനോദങ്ങള്‍, തമാശകള്‍ ഇവയൊക്കെ ഓര്‍ത്തെടുക്കാം. അതായത് മനസിനു സന്തോഷം നൽകുന്ന കാര്യങ്ങൾ ഓർക്കുവാൻ ശ്രമിക്കുക.
- സ്ട്രെസ് സ്വയം മാറ്റാനാകുന്നില്ലെങ്കിൽ സൈക്കോളജിസ്റിനെ കാണിക്കുക.
- യാത്രകളും ധ്യാനവും വായനയുമൊക്കെ നിർബന്ധമായും ശീലിക്കുക.
- നെഗറ്റീവ് ചിന്തകളെ ആദ്യഘട്ടമേ തിരിച്ചറിഞ്ഞു മാറ്റണം.
- നല്ല സുഹൃത്തുക്കളെ എപ്പോഴും കൂടെ നിർത്തുക.
- ടെൻഷൻ എന്നത് മാറാരോഗമല്ല...ടെന്ഷനെ ഭയക്കേണ്ട കാര്യമില്ല മനസ്സിനെ സ്വന്തം വരുതിയിൽ എത്തിച്ചാൽ നിങ്ങൾ പൂർണ്ണമായും വിജയിച്ചു.
https://www.facebook.com/Malayalivartha