അമ്മയാകാൻ തയ്യാറെടുക്കുന്ന സ്ത്രീകളോട് പല അരുതുകളുംപ്രായമായവർ പറയാറുണ്ട് .ചില ഭക്ഷണങ്ങളും ഇവയിൽ പെടും..പ്രായമുള്ളവർ പറയുന്ന ഇത്തരം അരുതുകൾ പൊതുവെ പുതു തലമുറ തള്ളിക്കളയാറാണ് പതിവ്.. എന്നാൽ യാതൊരു മെഡിക്കൽ പിൻബലവും ഇല്ലാതെ തന്നെ നമുക്ക് പകർന്നു കിട്ടിയ നാടൻ അറിവുകൾ ആധുനിക ശാസ്ത്രവും ശരിവെക്കുന്നു
അമ്മയാകാൻ തയ്യാറെടുക്കുന്ന സ്ത്രീകളോട് പല അരുതുകളുംപ്രായമായവർ പറയാറുണ്ട് .ചില ഭക്ഷണങ്ങളും ഇവയിൽ പെടും . പച്ച പപ്പായ, കൈതച്ചക്ക, മുരിങ്ങക്കായ എന്നിവയൊക്കെ അരുതുകളുടെ ലിസ്റ്റിൽ പെടുന്നവയാണ് . പണ്ടൊന്നും സുപരിചിതമല്ലാത്ത പലതും ഇന്ന് ബേക്കറികളിലും ഫാസ്റ്റ് ഫുഡ് കടകളിലും ലഭ്യമാണ്. ഇവയിൽ പലതും അബോർഷന് കാരണമായേക്കാം .ഉദാഹരണമാണ് മയണൈസ്, അലോ വേര തുടങ്ങിയവ ..
ഏറെ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ള കൈതച്ചക്ക ഗര്‍ഭിണികള്‍ ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഒഴിവാക്കേണ്ട ഒന്നാണ്. എന്നാൽ ഗര്ഭത്തിന്റെ അവസാന ഘട്ടത്തിൽ കൈതച്ചക്ക കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് മാത്രമല്ല സുഖ പ്രസവത്തിനു നല്ലതുമാണ്.
ആരോഗ്യകാര്യത്തില്‍ പണ്ടുള്ളവര്‍ പറയുന്ന ചില കാര്യങ്ങള്‍ക്ക് നാം പ്രധാന്യം കൊടുക്കേണ്ടതുണ്ട്. വൈദ്യശാസ്ത്രം ഇന്നത്തെ അത്ര പുരോഗമിച്ചിട്ടില്ലാത്ത കാലത്തും നമ്മുടെ അമ്മമാർക്കും മുത്തശ്ശിമാർക്കും ഗർഭകാല പരിരക്ഷ എങ്ങനെ വേണമെന്ന് അറിയാമായിരുന്നു. . അവരുടെ അറുത്തുകൾക്കും വിളക്കുകൾക്കും പിന്നിൽ ശാസ്ത്രീയ വശമുണ്ടെന്ന് കണ്ടെത്തിയിട്ടുമുണ്ട് .
പൈനാപ്പിളില്‍ അടങ്ങിയ ബ്രോമിലെയ്ന്‍ പ്രോട്ടീനെ വിഘടിക്കാന്‍ ശേഷിയുള്ള എന്‍സൈം ആണ്. അതിനാല്‍ പൈനാപ്പിള്‍ അബോര്‍ഷന്‍ ഉണ്ടാക്കാൻ കാരണമായേക്കാം
പ്രസവ സമയത്ത് നല്‍കുന്നതാണ് പൈനാപ്പിള്‍ ജ്യൂസ്. പ്രസവം സങ്കീര്‍ണതകളില്ലാതെ വേഗത്തിലാക്കാന്‍ ഇതുപകരിക്കും. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമിലെയ്ന്‍ എന്ന ഘടകമാണ് ഗര്‍ഭപാത്രത്തിന്റെ പേശികളെ മൃദുവാക്കി പ്രസവം സുഖകരമാക്കുന്നത്. പൈനാപ്പിളിലടങ്ങിയ ബ്രോമിലെയ്ന്‍ cervix നെ ബലഹീനമാക്കാനും ഗര്‍ഭാശയത്തിന് ചലനങ്ങള്‍ ഉണ്ടാക്കാനും പ്രേരണ നല്കുന്നു. അതുകൊണ്ട് ഗർഭത്തിന്റെ ആദ്യ മാസങ്ങളിൽ ഇത് കഴിച്ചാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
അതിനാല്‍ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഗര്‍ഭിണിയുടെ ഭക്ഷണത്തില്‍ ഒഴിവാക്കുന്നതാണുത്തമം.
പൈനാപ്പിളിലടങ്ങിയ അയണും ഫോളിക് ആസിഡും വിളര്‍ച്ച മാറ്റാന്‍ സഹായകം ആണ് . ഗര്‍ഭകാലത്തെ അവസാന മാസങ്ങളില്‍ പൈനാപ്പിള്‍ കഴിക്കുന്നത് സ്വഭാവിക പ്രസവത്തിനു സഹായിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ഡോക്ടേഴ്‌സ് ഗര്‍ഭണികള്‍ക്ക് എട്ട്, ഒമ്പത് മാസങ്ങളില്‍ പൈനാപ്പിള്‍ ധാരാളമായി കഴിക്കാനുള്ള ഉപദേശംപോലും നല്‍കാറുണ്ട്. പക്ഷെ ആദ്യഘട്ടത്തിൽ ഇവ ഒഴിവാക്കുന്നത് തന്നെയാണ് ഉത്തമം
അതുപോലെ ഗര്‍ഭിണികള്‍ക്ക് വിലക്കിയിട്ടുള്ള ഭക്ഷണമാണ് യാതൊരു പച്ച പപ്പായ. പച്ച പപ്പായയില്‍ അടങ്ങിയിരിക്കുന്ന ദീപനരസം ഗര്‍ഭപാത്രം ചുരുങ്ങാൻ കാരണമാകുന്നു. ഇതും ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കിച്ചേക്കാം
കറ്റാര്‍ വാഴയാണ് ഗർഭിണികൾ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷ്യവസ്തു കറ്റാർ വാഴയുടെ ആരോഗ്യ ഗുണങ്ങൾക്ക് ഇപ്പോൾ മുൻപേത്തേതിനേക്കാൾ പ്രചാരം കിട്ടിയിട്ടുണ്ട് . എന്നാൽ ഇത് ഗർഭിണികൾക്ക് അത്ര നല്ലതല്ല. കറ്റാര്‍ വാഴ അടങ്ങിയ ആഹാരമോ പാനീയമോ മറ്റെന്തെങ്കിലുമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് വസ്തിപ്രദേശത്ത് രക്തപ്രവാഹത്തിന് കാരണമാകും. ഇത് ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് ഗര്‍ഭാവസ്ഥയുടെ മൂന്നു മാസക്കാലം കറ്റാര്‍ വാഴ ഉപയോഗിക്കരുത്
ഗർഭിണികൾക്ക് മുട്ട നല്ലതാണെങ്കിലും വേവിക്കാത്ത മുട്ട അത്ര നല്ലതല്ല പച്ചമുട്ട ചേരുന്ന മയോണൈസ് പോലുള്ള ആഹാരസാധനങ്ങള്‍ ഒരുകാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. മുട്ട കഴിക്കുമ്പോള്‍ അതിന്റെ വെള്ളയും മഞ്ഞയും വെന്ത് ദൃഢമായതാണെന്നുറപ്പു വരുത്തണം. പാതി വെന്ത മുട്ടയിൽ നിന്ന് സാന്‍മൊണെല്ല ബാക്ടീരിയ ശരീരത്തിലെത്താൻ സാധ്യത ഉണ്ടെന്നതിനാലാണിത് . ഇത് ഗർഭിണികളിൽ കൂടുതൽ ദോഷം ചെയ്യും
അത് പോലെ ഗര്‍ഭാവസ്ഥയുടെ ആദ്യ നാളുകളില്‍ മുരിങ്ങക്കായ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. മുരിങ്ങ മരത്തില്‍ ആല്‍ഫാ സിറ്റോസ്‌റ്റെറോള്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഈസ്ട്രജൻ പോലുള്ള ശരീരത്തിലെ ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തനം ഉണ്ടാവുകയും ഗർഭച്ഛിദ്രത്തിനു കാരണമാവുകയും ചെയ്തേക്കാം
പ്രായമുള്ളവർ പറയുന്ന ഇത്തരം അരുതുകൾ പൊതുവെ പുതു തലമുറ തള്ളിക്കളയാറാണ് പതിവ്.. എന്നാൽ യാതൊരു മെഡിക്കൽ പിൻബലവും ഇല്ലാതെ തന്നെ നമുക്ക് പകർന്നു കിട്ടിയ നാടൻ അറിവുകൾ ആധുനിക ശാസ്ത്രവും ശരിവെക്കുന്നു
https://www.facebook.com/Malayalivartha