ഉറങ്ങാൻ പോകുകയാണോ ? ഈ കാര്യങ്ങൾ അറിയാതെ ഉറങ്ങരുത്
സുഖമായ ഉറക്കം എല്ലാവരുടെയും ആഗ്രഹമാണ് . എന്നാൽ പല തടസ്സങ്ങൾ നമ്മുടെ ഉറക്കത്തെ തടയും . അതിൽ ഒന്നാണ് ഉറങ്ങാൻ നേരത്ത് മുറിയിൽ വെളിച്ചത്തിന്റെ സാന്നിധ്യം. ഉറങ്ങാൻ നേരവും മുറിയില്‍ ലൈറ്റ് വേണമെന്ന നിർബന്ധമുള്ളവരാണ് പലരും . ചിലര്‍ക്ക് അത് ചെറുപ്പം മുതലുള്ള ശീലമാണ്. മറ്റ് ചിലർക്ക് ഇരുട്ടിനെ പേടിയായതിനാൽ വെളിച്ചത്തെ കൂട്ട് പിടിക്കുന്നു. എന്നാല്‍ ഇങ്ങനെ ലൈറ്റിട്ട് ഉറങ്ങുന്നത് നമ്മുടെ ആരോഗ്യത്തിനു നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ഉറങ്ങുമ്പോൾ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നാൽ ആഴത്തിലുള്ള ഉറക്കം നഷ്ടമാകുകയാണ്. ലൈറ്റിനും ഉറക്കത്തിന്റെ കാര്യത്തിൽ വളരെ പ്രാധാന്യമുണ്ട്. തീവ്രതയേറിയ പ്രകാശം കണ്ണിലേക്ക് അടിച്ചാൽ പിന്നെ ആർക്കാണ് ഉറക്കം വരിക? ഇത് പല തരത്തിലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും പഠനങ്ങൾ പറയുന്നു. ലൈറ്റ് മാത്രമല്ല സ്മാര്‍ട്ട് ഫോണുകളില്‍ നിന്നുള്ള പ്രകാശം പോലും ഉറക്കത്തിന്റെ താളം തെറ്റുവാൻ ഇടയാക്കും. മെലാടോണിന്‍ എന്ന ഹോര്‍മോണാണ് നമ്മുടെ ഉറക്കത്തെ ക്രമീകരിക്കുന്നത്. കൃത്യമായി ഉറങ്ങുന്നതിനും ഉണരുന്നതിനുമായി ശരീരത്തില്‍ ഇത് കൃത്യയമായി പ്രവര്‍ത്തിക്കും. മെലാടോണിന്‍ കൃത്യമായ അളവില്‍ ഉത്പാതിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ നമുക്ക് ആഴത്തിലുള്ള നല്ല ഉറക്കം കിട്ടുകയുള്ളൂ. എന്നാൽ ഉറങ്ങാൻ നേരത്തുള്ള വെളിച്ചത്തിന്റെ സാന്നിധ്യം മെലാടോണിന്‍ ഉത്പാദനത്തെ തടസപ്പെടുത്തുന്നു.
പ്രകാശം ഉള്ളപ്പോൾ ഉറങ്ങേണ്ട സമയം ഏതെന്ന് കണ്ടെത്തുത്തില്‍ തലച്ചോറിന് അശയക്കുഴപ്പം ഉണ്ടാകുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലാക്കും. കൃത്യമായ ഉറക്കം ലഭിക്കതെ വരുന്നതോടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ശരീരത്തില്‍ പിടിമുറുക്കും. ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ഉറങ്ങുന്നതിന് മുൻപ് വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേൾക്കുന്നതോ ഉറക്കം വരാൻ സഹായകമാണ്. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.ഉ റങ്ങുന്നതിന് മുൻപ് കാപ്പി കുടിയ്ക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാൽ കുടിയ്ക്കുന്നത് വേഗം ഉറക്കം വരാൻ സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടുമുൻപ് അധികം വെള്ളം കുടിയ്ക്കരുത്. മൂത്രശങ്കയും ഉറക്കത്തെ തടസപ്പെടുത്തും. രാവിലെയുള്ള നടത്തം രാത്രി ഉറക്കത്തിന് ഏറെ സഹായകരമാകുന്ന ഒന്നാണ്. അത്താഴത്തിന് മാംസാഹാരം ഒഴിവാക്കാം. ദഹിയ്ക്കാന്‍ കൂടുതൽ സമയമെടുക്കുന്ന ഇത്തരം ഭക്ഷണ സാധനങ്ങൾ ഉറക്കത്തെ തടസ്സപ്പെടുത്തും. കിടക്കും മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായിക്കും. ഉറങ്ങുന്നതിന് മുൻപ് വലിച്ചുവാരി കഴിക്കുന്ന ശീലം അത്ര നല്ലതല്ല. ദഹന കുറവ് മൂലവും ഉറക്കം നഷ്ടപ്പെടാം.
https://www.facebook.com/Malayalivartha