അവളിൽ നിന്നും അവൻ ആഗ്രഹിക്കുന്നത്; വില കൂടിയ വസ്തുക്കളോ സമ്മാനങ്ങളോ അല്ല മറിച്ച് ഇതൊക്കെയാണ് പുരുഷൻ സ്ത്രീയിൽ നിന്നും പ്രതീക്ഷിക്കുന്നത്
സ്ത്രീയും പുരുഷനും ഇല്ലെങ്കിൽ ഈ ലോകം തന്നെയില്ല. അവർ പരസ്പരം ഒന്നിക്കുമ്പോഴാണ് പുതിയൊരു ലോകം സൃഷ്ടിക്കപ്പെടുന്നത്. സ്ത്രീകളിൽ നിന്നും പുരുഷൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. തന്റെ ജീവിത പങ്കാളിയായ പുരുഷന് അത് നൽകാൻ അവൾ ബാധ്യസ്ഥയാണ്. വിവാഹ ബന്ധത്തിലേക്ക് കടക്കുന്നതിനു മുൻപു പുരുഷന് നൽകാൻ പറ്റുന്ന കാര്യങ്ങളെ പറ്റി അറിവുണ്ടായിരിക്കണം. വില കൂടിയ വസ്തുക്കളെക്കാൾ അവൻ ആഗ്രഹിക്കുന്നത് സ്നേഹവും വിശ്വാസവും ആത്മാർത്ഥയുമൊക്കെയായിരിക്കും. ജീവിത കാലം മുഴുവൻ സ്ത്രീകൾ പുരുഷന്മാർക്ക് സമാധാനവും സന്തോഷവും നൽകുകയാണ് വേണ്ടത്. എന്തൊക്കെയാണ് പുരുഷൻ സ്ത്രീയിൽ നിന്നും ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അവ ഇതൊക്കെയാണ്.
പ്രശംസ കേള്‍ക്കാന്‍ എപ്പോഴും ആഗ്രഹിയ്ക്കുന്നവരാണ് സ്ത്രീകള്‍. തങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു പ്രശംസ ലഭിച്ചില്ലെങ്കില്‍ അത് ചോദിച്ചു വാങ്ങാനും പരാതിപ്പെടാനും അവർക്കു മടിയില്ല. ഇതുപോലെ പുരുഷനും സ്വന്തം സ്ത്രീയില്‍ നിന്നും പ്രശംസയിഷ്ടപ്പെടുന്നു. ആത്മാര്‍ത്ഥമായി സ്ത്രീകൾ പ്രശംസിച്ചാൽ ഉറപ്പായും അവന്റെ സന്തോഷം വര്‍ദ്ധിക്കും. മുതല കണ്ണീർ കാണിച്ചു പുരുഷനെ മയക്കാന്‍ മിടുക്കിയാണ് സ്ത്രീയെന്ന് പൊതുവേയൊരു പരാതിയുണ്ട്. പെണ്ണിൻറെ കണ്ണീരിനു മുന്നിൽ പുരുഷന്‍ അടി പതറുമെങ്കിലും കള്ളക്കണ്ണീര്‍ തിരിച്ചറിയാന്‍ അവനു കഴിയില്ലെന്നു വിചാരിക്കേണ്ട . ഇത്തരം കള്ളത്തരങ്ങള്‍ സ്ത്രീകൾ കാണിക്കുമ്പോൾ പുരുഷന് അവളോടുള്ള വിശ്വാസം കളയുകയാണ് ചെയ്യുക. സത്യസന്ധമായ വികാരങ്ങള്‍ മാത്രമാണ് സ്ത്രിയില്‍ നിന്നും പുരുഷന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. തന്റെ പങ്കാളി തന്നെ വിശ്വസിക്കണമെന്നു സ്ത്രീ ആഗ്രഹിയ്ക്കുന്നത് പോലെ പുരുഷനും ആഗ്രഹിക്കുന്നുണ്ട്. പുരുഷൻറെ മൊബൈല്‍ ഫോണ്‍ പരിശോധിയ്ക്കുക, അവനെ സംശയത്തോടെ വീക്ഷിക്കുക, ചോദ്യങ്ങള്‍ ചോദിക്കുക, പര സ്ത്രീ ബന്ധം ആരോപിക്കുക എന്നിവയെല്ലാം പുരുഷനെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. അത് കൊണ്ട് ഈ വക കാര്യങ്ങൾ ഒഴിവാക്കുക. തങ്ങളുടെ സ്ത്രീയ്ക്ക് തമാശ പറയാനും തമാശ ആസ്വദിക്കാനുമുള്ള കഴിവ് പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. തമാശ നിറഞ്ഞ സംസാരവും കുട്ടി തനങ്ങളുമൊക്കെ പുരുഷൻ സ്ത്രീയിൽ ഇഷ്ട്ടപ്പെടുന്നുണ്ട്. ആഗ്രഹിക്കുന്നുമുണ്ട്.
വിവാഹം കഴിഞ്ഞ പല പുരുഷന്മാരും കൂട്ടുകാരോട് പറയുന്ന ഉപദേശം ഇങ്ങനെയാണ്. വിവാഹം കഴിച്ചാൽ ജീവിതം തീർന്നുവെന്ന്. കുടുംബമായാല്‍ പുരുഷനെ തങ്ങളുടെ വലയത്തിനുള്ളില്‍ കെട്ടിയിടാന്‍ ശ്രമിയ്ക്കുന്ന സ്ത്രീകളാണ് ഇത്തരത്തിലുള്ള വിലയിരുത്തലുകൾക്കു കാരണമാകുന്നത്. പുരുഷന്മാര്‍ എപ്പോഴും തങ്ങളുടേതായ കൂട്ടുകാര്‍, സമൂഹബന്ധങ്ങള്‍ എന്നിവയ്ക്കു സ്ത്രീയേക്കാള്‍ വില കല്‍പിക്കാറുണ്ട്. പുരുഷൻ വില കൽപ്പിക്കുന്ന കാര്യങ്ങളെ സ്ത്രീയും വില കൽപ്പിക്കുക എന്നത് അവര്‍ പങ്കാളിയില്‍ നിന്നും ആഗ്രഹിയ്ക്കുന്നത്. അത് കൊണ്ട് അവനെ വിലക്കാതെ അവന്റെ ഇഷ്ട്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുക. ഇത് കൊണ്ട് അർത്ഥമാക്കുന്നത് കീഴടങ്ങി ജീവിക്കുക എന്നല്ല. ഒരു വ്യക്തി എന്ന നിലയിൽ പുരുഷന്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും മൂല്യങ്ങളെയും ബഹുമാനിക്കുക എന്നാണ് . സ്ത്രീയിൽ നിന്നും കലഹവും കുറ്റപ്പെടുത്തലും പുരുഷൻ ഒട്ടും ആഗ്രഹിക്കുന്നില്ല. കുറവുകൾ ഉണ്ടെങ്കിൽ തന്നെ സ്നേഹത്തോടെ അത് പുരുഷനോട് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്.
https://www.facebook.com/Malayalivartha