മൊബൈൽ ഫോണ്‍, ലാപ്ടോപ് അല്ലെങ്കിൽ കംപ്യൂട്ടർ- സ്ക്രീനുകളിൽ തെളിയുന്ന നീലവെളിച്ചം നിങ്ങൾക്ക് എത്രമാത്രം അപകടമാണ് എന്ന് അറിയാമോ? അവ നിങ്ങളെ ചെറുപ്പത്തിലേ വയസ്സന്മാരാക്കും
മൊബൈൽ ഫോണ്‍, ലാപ്ടോപ് അല്ലെങ്കിൽ കംപ്യൂട്ടർ- ഇവയൊന്നുമില്ലാത്ത ഒരു ജീവിതം കൊച്ചുകുട്ടികൾക്ക് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ... ഇവയുടെ സ്ക്രീനിലേക്കു നോക്കാത്ത ഒരുദിവസംപോലും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാനിടയില്ല. ഇവയിലേതെങ്കിലും ഒന്നിൽ നോക്കാതെ പറ്റില്ല എന്നാണു ഇപ്പോഴത്തെ അവസ്ഥ ... നമ്മുടെ ദൈനംദിന ജീവിതവുമായി ഇവയെല്ലാം അത്രയ്ക്കു ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സ്ക്രീനുകളിൽ തെളിയുന്ന നീലവെളിച്ചം നിങ്ങൾക്ക് എത്രമാത്രം അപകടമാണ് എന്ന് അറിയാമോ? അവ നിങ്ങളെ ചെറുപ്പത്തിലേ വയസ്സന്മാരാക്കും എന്നതാണ് യാഥാർഥ്യം...
അടുത്തയിടെ പുറത്തുവന്ന ഏജിംഗ് ആൻഡ് മെക്കാനിസംസ് ഓഫ് ഡിസീസ് എന്ന പഠനത്തിൽ എൽഇഡികൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന നീലവെളിച്ചം തലച്ചോറിലെയും കണ്ണിലെ റെറ്റിനയിലെയും കോശങ്ങളെ കേടുവരുത്തുന്നു എന്നാണു കണ്ടെത്തിയത്
മനുഷ്യരുടേതിനു തുല്യമായ കോശഘടനയുള്ള ഈച്ചകളിലാണ് ഗവേഷകർ ഈ പഠനം നടത്തിയത്. മൊബൈൽ, ലാപ്ടോപ് സ്ക്രീനുകൾ അടക്കം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നീല എൽഇഡി വെളിച്ചത്തിൽ 12 മണിക്കൂർ തുടർച്ചയായി ഈച്ചകളെ ഇട്ടു. അവയുടെ റെറ്റിനൽ സെല്ലുകൾ, ബ്രെയിൻ ന്യൂറോണുകൾ എന്നിവയ്ക്ക് കാര്യമായ തകരാറുകൾ കാണപ്പെട്ടു. ചലനശേഷി ഉൾപ്പെടെ അവയ്ക്ക് സാധാരണ ചെയ്യാവുന്ന കാര്യങ്ങൾപോലും ചെയ്യാൻ കഴിയാതായി.
നീലവെളിച്ചം ഈച്ചകളിലെ വാർധക്യത്തിന്‍റെ വേഗം കൂട്ടി എന്നത് ഞങ്ങൾക്ക് ആദ്യം വിശ്വസിക്കാനായില്ല- ഗവേഷകർ പറയുന്നു. ഈച്ചകളുടെ ജനിതക ഘടന, സമ്മർദ്ദങ്ങളോടുള്ള സാധാരണ പ്രതികരണം എന്നിവയും പഠനവിധേയമാക്കിയിരുന്നു. നീലവെളിച്ചം ഇവയുടെ ജീവിത ദൈർഘ്യം അസാധാരണമായി കുറച്ചുവെന്നും ഗവേഷകർ വിലയിരുത്തുന്നു.
അത് പോലെത്തന്നെ രാത്രി ഏറെ നേരം മൊബൈലും ലാപ്ടോപ്പും ഉപയോഗിക്കുന്നതും അപകടമാണ് .ഇരുട്ടിൽ ഫോൺ ഉപയോഗിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആകും... മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ സ്‌ക്രീൻ എന്നിവയിൽ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം (blue rays) ഉറക്കത്തെ ബാധിക്കുന്നു. ഉറക്കക്കുറവ്, ക്ഷീണം, ഏകാഗ്രത കുറവ്, മാനസിക സമ്മർദ്ദം, കാഴ്ച സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകാൻ ഈ നീലവെളിച്ചം കാരണമാകും ..
ചുറ്റുമുള്ള ഇരുട്ടും മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സ്‌ക്രീനിലെ പ്രകാശവും കണ്ണുകൾക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ നിസ്സാരമല്ല .
ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള പ്രകാശം തലച്ചോറിന്റെ പ്രവർത്തനത്തെയും ഉറക്കത്തെ സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെയും ബാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉറക്കത്തെ മാത്രമല്ല, അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കും കാരണമാകുന്നു. രാത്രിയിൽ നിങ്ങൾ ഫോൺ ഉപയോഗിക്കുകയാണെങ്കിൽ, പ്രകാശ തീവ്രത ക്രമീകരിച്ച് 'കണ്ണ് സംരക്ഷണ മോഡിൽ' (eye protection mode, night mode) ഇടുക. ഇത് ഭാഗികമായി പ്രശ്നം പരിഹരിക്കാൻ കഴിയും.എന്നാൽ പകൽവെളിച്ചത്തിൽ ഇത് അത്ര പ്രശ്നമാകില്ല
കണ്ണിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നത് കണ്ണിലെ കൃഷ്ണമണിയാണ് (pupil). കൃഷ്ണമണിയുടെ വലുപ്പം വർദ്ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുന്നത് ഐറിസ് (iris)എന്ന പേശികളുടെ ഒരു കൂട്ടമാണ്. മുറിയിലെ പ്രകാശം വളരെ മങ്ങിയതോ ഇരുണ്ടതോ ആണെങ്കിൽ ഐറിസ് പൂർണ്ണമായും അയഞ്ഞു കൃഷ്ണമണിയുടെ വലുപ്പം വർദ്ധിപ്പിക്കുന്നു. കൂടുതൽ വെളിചം കണ്ണിലേക്ക് പ്രവേശിക്കുന്നതിനാണ് ഇത്
നിങ്ങൾ ഇരുണ്ട മുറിയിൽ ഒരു കമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിക്കുമ്പോൾ, പ്രകാശത്തിന്റെ ഉറവിടം ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ സ്‌ക്രീൻ മാത്രമായിരിക്കും. അത് മാത്രമല്ല സ്ക്രീനിൽ പല തരത്തിൽ ഉള്ള കളർ റെയ്‌സ് വരുമ്പോൾ ഐറിസ് അതിന് അനുസരിച്ചു പെട്ടെന്ന് തന്നെ അയയുകയും മുറുകുകയും ചെയ്യണം. ഇത് ആ പേശികളിൽ വളരെ അതികം സമ്മർദ്ദം ഉണ്ടാക്കുന്നു. പകൽ വെളിച്ചത്തിൽ മൊബൈൽ സ്‌ക്രീനോ കമ്പ്യൂട്ടറോ മറ്റ് പ്രകാശ സ്രോതസ്സുകളിൽ ഒന്ന് മാത്രമാണ്. അതിനാൽ സ്‌ക്രീനിലെ പ്രകാശത്തിന്റെ തീവ്രതയിലെ വ്യത്യാസം കണ്ണുകളെ ബാധിക്കില്ല
കൃത്രിമ ഇനം വെളിച്ചം തുടർച്ചയായി ഉപയോഗിക്കുന്നത് മനുഷ്യരിൽ പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നകാര്യത്തിൽ സംശയമില്ലെന്നാണ് ഗവേഷകർ പറയുന്നത് . ഉറക്കത്തിലെ പ്രശ്നങ്ങളും മറ്റുമാണ് തുടക്കത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ . എൽഇഡി, ഡിവൈസുകളിൽനിന്നുള്ള വെളിച്ചം എന്നിവ അപകടസാധ്യത കൂട്ടുന്നു. റെറ്റിനയെ സംരക്ഷിക്കാനുള്ള കണ്ണടകൾ ഉപയോഗിക്കാനാണ് വിദഗ്ധർ നൽകുന്ന ഉപദേശം. നീല വെളിച്ചം സ്ക്രീനുകളിൽ കുറയ്ക്കാനുള്ള സെറ്റിംഗ്സ് ഉപയോഗിക്കാനും അവർ പറയുന്നു.
https://www.facebook.com/Malayalivartha