ഇതാണ് ‘ഹെയർ ഐസ്’ എന്ന ആ അത്ഭുത അപ്പൂപ്പൻ താടി...സാധാരണ അപ്പൂപ്പൻ താടികളെക്കാൾ വലുപ്പമുള്ള മുടിയിഴകളുടെ വലുപ്പമുള്ള നേർത്ത വെള്ള നിറത്തിലുള്ള ഇവയെ കണ്ട് കൗതുകം അടക്കാനാകാതെ ഒന്ന് തൊടാൻ ചെല്ലുമ്പോഴാകും അറിയുക അത് നല്ല തണുപ്പ് നിറഞ്ഞ് മഞ്ഞിൻ കട്ടകളാണെന്ന്... ഗവേഷകർക്ക് പോലും ഇനിയും കണ്ടെത്താനാകാത്ത രഹസ്യം
അപ്പൂപ്പൻ താടികൾ ഇഷ്ടമല്ലാത്തവരുണ്ടോ?കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അപ്പൂപ്പൻ താടി കൗതുകമാണ്.. നനുത്ത മേഘങ്ങൾ പോലെയുള്ള മുടിയിഴകൾ , കാണുമ്പോൾ ഏറെ ഇഷ്ടവും ,കൗതുകവും തോന്നുന്ന അപ്പൂപ്പൻ താടികൾ . ഇവയിൽ ഭാഗ്യം കൊണ്ടുവരുന്ന പ്രത്യേകതരം അപ്പൂപ്പൻ താടികളെകുറിച്ച് കേട്ടിട്ടുണ്ടോ?
സാധാരണ അപ്പൂപ്പൻ താടികളെക്കാൾ വലുപ്പമുള്ള മുടിയിഴകളുടെ വലുപ്പമുള്ള നേർത്ത വെള്ള നിറത്തിലുള്ള ഇവയെ കണ്ട് കൗതുകം അടക്കാനാകാതെ ഒന്ന് തൊടാൻ ചെല്ലുമ്പോഴാകും അറിയുക അത് നല്ല തണുപ്പ് നിറഞ്ഞ് മഞ്ഞിൻ കട്ടകളാണെന്ന് . കാട്ടിലെ മരങ്ങളിലാണ് ശൈത്യകാലത്ത് ഇവ കാണപ്പെടുക . അതും സൂര്യപ്രകാശം കടന്നു ചെല്ലാത്ത ഇടങ്ങളിൽ .മരത്തടികളുടെയും മറ്റു നിഴലു പറ്റിയായിരിക്കും പലപ്പോഴും ഈ അപ്പൂപ്പൻ
താടികളുടെ വളർച്ച.
വെളുത്ത മുടിനാരിഴ പോലെ കാണപ്പെടുന്ന അത്തരം മഞ്ഞിനെയാണ് ‘ഹെയർ ഐസ്’ എന്നു വിളിക്കുന്നത്. കാട്ടിലെ മഞ്ഞിൻകമ്പിളിയെന്നും മരങ്ങളുടെ മഞ്ഞിൻതാടിയെന്നുമൊക്കെ ചെല്ലപ്പേരുമുണ്ട് ഇതിന്..100 വർഷം മുൻപാണ് ഇവയെ ആദ്യമായി കണ്ടത് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് പക്ഷെ ഇത് എന്താണെന്നു ശാസ്ത്ര ലോകത്തിനു മനസ്സിലായിരുന്നില്ല . പിന്നെയും ഏറെ കഴിഞ്ഞ് 2015 വരെ കാത്തിരിക്കേണ്ടി വന്നു എങ്ങനെയാണ് ഇവ രൂപപ്പെടുന്നത് കണ്ടെത്താൻ .
ഒരു തരം ഫംഗസ് ആണ് ഹെയർ ഐസ് രൂപപ്പെടുന്നതിനു പിന്നിലെന്നായിരുന്നു കണ്ടെത്തൽ. ഫംഗസ് ഇല്ലാത്ത മരങ്ങളിലും ചിലപ്പോൾ മഞ്ഞുകട്ടകൾ കാണപ്പെടുന്നുണ്ട് . എന്നാൽ അവയ്ക്കൊന്നും മുടിനാരിഴയുടെ ആകൃതിയുണ്ടാകില്ല. സാധാരണ മഞ്ഞുകട്ടയായി നിൽക്കുകയും ചെയ്യും. വൈകാതെ തന്നെ ഉരുകിയൊലിക്കുകയും ചെയ്യും. എന്നാൽ ഇത്തരം പ്രത്യേക ഫംഗസ് ഉണ്ടെങ്കിൽ ഈ മഞ്ഞ് തുള്ളികൾ രൂപാന്തരപ്പെട്ട് ഹെയർ ഐസായി മാറും ..മഞ്ഞിൻകട്ടയെന്നു പറയാമെങ്കിലും പൂർണമായ തോതിൽ ഇവയെ അങ്ങനെ വിശേഷിപ്പിക്കാനാകില്ല.
ഈ ഫംഗസിന്റെ പേര് എക്സിഡിയോപ്സിസ് എഫൂസ എന്നാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത് . കൂടുതൽ നേരം ക്രിസ്റ്റൽ രൂപത്തില്‍ നിലനിൽക്കാൻ ഹെയർ ഐസിനെ സഹായിക്കുന്നതും ഈ ഫംഗസുകളാണ് .
കടപുഴകിയും മുറിഞ്ഞും വീഴുന്ന മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഫംഗസ് അതിലേക്കാഴ്ന്നിറങ്ങി ലിഗ്നിൻ, ടാനിൻ എന്നീ രാസവസ്തുക്കൾ വിഘടിപ്പിച്ചു പുറത്തുവിടും. ഇവയാണു മുടിനാരു രൂപത്തിലേക്ക് മഞ്ഞിനെ മാറ്റാൻ സഹായിക്കുന്നതെന്നാണു കരുതുന്നത്
പ്രകൃതിയിലെ അപൂർവ കാഴ്ചകളിലൊന്നായാണ് ഈ ‘മുടിമഞ്ഞിനെ’ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.. ഇത് ഭാഗ്യം കൊണ്ടുവരുന്നതാണെന്നാണ് ഗോത്രവർഗ്ഗക്കാരുടെ വിശ്വാസം .ചിലപ്പോഴൊക്കെ ഈ അപ്പൂപ്പൻ താടിയ്ക്ക് 20 സെന്റിമീറ്റർ വരെ നീളമുണ്ടാകാറുണ്ട്. മനുഷ്യന്റെ മുടിയുടെ അത്രതന്നെ കനവും . പക്ഷേ ഇപ്പോഴും ഇതിന്റെ പൂര്‍ണമായ രഹസ്യം കണ്ടെത്താൻ ഗവേഷകർക്കായിട്ടില്ല. ചില പ്രത്യേക മരങ്ങളിൽ മാത്രമേ ഹെയർ ഐസ് രൂപപ്പെടാറുള്ളൂവെന്നതിന്റെ കാരണവും പിടികിട്ടിയിട്ടില്ല. ഇക്കാര്യമെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണവർ
https://www.facebook.com/Malayalivartha