Widgets Magazine
05
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 11 കോടി രൂപയും..! കാര്‍ പരിശോധിച്ചവരെല്ലാം ഞെട്ടി, എവിടെ നിന്നാണ് ഇത്രയും പണവും സ്വര്‍ണവും..?


രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്..അമ്മാവന്‍ ഹരികുമാറിന് മാനസികപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം...നാടകം പൊളിഞ്ഞു..


''എന്നെ ഒന്നും ചെയ്യല്ലേ... എന്നെ ഒന്നും ചെയ്യല്ലേ...' എന്ന് യുവതി നിരവധി തവണ അലറി വിളിച്ചു..കെട്ടിടത്തില്‍ നിന്നും താഴെ വീണ തന്നെ വീണ്ടും വലിച്ചിഴച്ചു കൊണ്ടു പോയതായി പെണ്‍കുട്ടി..


ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..


440 കോടിയുടെ വരുമാനം ഇക്കഴിഞ്ഞ തീർത്ഥാടന കാലത്ത് നേടിയതോടെ, ശബരിമല ധർമ്മശാസ്താവിന്റെ പേര് ഉപയോഗിച്ച് സർക്കാർ കീശ വീർപ്പിക്കാൻ ഒരുങ്ങുന്നു..തീർത്ഥാടകർക്ക് കുടിവെള്ളം പോലും നൽകാതെ മുണ്ടു മുറുക്കിയുടുത്ത് സർക്കാർ നേടിയതാണ് 440 കോടി..

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്! തന്നെക്കാള്‍ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറായാൽ സംഭവിക്കുന്നത് ഇതാണ്...

06 FEBRUARY 2020 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

തന്നെക്കാള്‍ പ്രായം കൂടിയ പുരുഷനെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് അധിക സ്ത്രീകളും. എന്നാൽ തന്നെക്കാള്‍ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവണമെന്ന് പറയുകയാണ് മുരളി തുമ്മാരുകുടി. ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലെ അന്തരം ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മുരളിതുമ്മാരുകുടിയുടെ അഭിപ്രായപ്രകടനം.

 മുരളിതുമ്മാരുകുടിയുടെ കുറിപ്പ് ഇങ്ങനെയാണ്...

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്! കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും കൂടുകയാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. കേരളത്തില്‍ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയസും സ്ത്രീകളുടേത് 77.8 ഉം ആണ്. പൊതുവില്‍ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങള്‍ ഇതില്‍ സ്ത്രീകള്‍ക്കായി ഒരു 'പണി' കരുതിവെച്ചിട്ടുണ്ട്. കേരളത്തില്‍ പൊതുവെ തന്നെക്കാള്‍ പ്രായം കൂടിയ പുരുഷന്മാരെയാണ് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത്. ഇതിന്റെ പരിണതഫലം എന്താണ്? അവരുടെ ഭര്‍ത്താക്കന്മാര്‍ അവരെക്കാളും വളരെ മുന്‍പേ മരിച്ചുപോകുന്നു.

2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 60 കഴിഞ്ഞ ആണുങ്ങളില്‍ ഭാര്യ മരിച്ചവരുടെ എണ്ണം 8.8 ശതമാനമാണ്, പക്ഷെ ഭര്‍ത്താവ് മരിച്ച സ്ത്രീകളുടെ എണ്ണമാകട്ടെ 57 ശതമാനമാണ്. അതായത് അറുപത് കഴിഞ്ഞ സ്ത്രീകളില്‍ രണ്ടിലൊന്നില്‍ കൂടുതല്‍ വിധവകളാണ്. എണ്‍പത് കഴിഞ്ഞ ആളുകളുടെ കാര്യമെടുത്താല്‍ ഭാര്യ മരിച്ചവരുടെ എണ്ണം 17 ശതമാനം ആകുമ്പോള്‍ ഭര്‍ത്താവ് മരിച്ചവരുടെ എണ്ണം 84 ശതമാനമാണ്!.

സ്വന്തമായി വരുമാനമുള്ളവരോ, ഭൂമി ഉള്ളവരോ ആയ സ്ത്രീകളുടെ എണ്ണം കേരളത്തിലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രായമായി ഭര്‍ത്താവും മരിച്ച സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുരിതമാണ്. അറുപത് കഴിഞ്ഞ ആണുങ്ങളുടെ ഭാര്യമാര്‍ മരിച്ചാല്‍ അവര്‍ രണ്ടാമത് വിവാഹം കഴിക്കുന്നതില്‍ സമൂഹം ബുദ്ധിമുട്ടൊന്നും കാണുന്നില്ലെങ്കിലും നാല്‍പത് കഴിഞ്ഞ വിധവകള്‍ രണ്ടാമത് വിവാഹം കഴിക്കുന്നതു പോലും കുടുംബത്തിനും സമൂഹത്തിനും വലിയ താല്‍പര്യമില്ല.

ഈ പറഞ്ഞ വിഷയങ്ങള്‍ നിങ്ങളെ ബാധിക്കുന്നതല്ല, വിദൂരഭാവിയിലെ കാര്യങ്ങള്‍ ആണെന്നൊക്കെ ആയിരിക്കും വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ കരുതുക. പക്ഷെ Demography is destiny. അതുകൊണ്ട് കുറച്ച് ആചാരങ്ങള്‍ മാറിയില്ലെങ്കില്‍ ഈ വിഷയം നിങ്ങളേയും ബാധിക്കും, സംശയം വേണ്ട. അതുകൊണ്ട് വിവാഹം ചെയ്യാത്ത പെണ്‍കുട്ടികള്‍ ഒരു കാര്യം ഇപ്പോഴേ മനസ്സില്‍ ഉറപ്പിക്കുക. സ്വന്തം പ്രായത്തിലും താഴെയുളള പയ്യന്മാരെ നോക്കി കല്യാണം കഴിക്കുക. എത്ര പ്രായക്കുറവുണ്ടോ അത്രയും നല്ലത് (എന്നുവെച്ച് ഓവര്‍ ആക്കണ്ട!).

വിവാഹം കഴിച്ചവര്‍ക്കും ചെയ്യാവുന്ന കാര്യമുണ്ട്. കുടുംബത്തിലെ പകുതി സ്വത്തെങ്കിലും സ്വന്തം പേരിലാക്കുക. അച്ഛന്റെ സ്വത്ത് സ്വന്തം മക്കള്‍ക്കല്ലേ പോകുന്നത് എന്നുള്ള തരത്തിലുള്ള ആത്മാര്‍ത്ഥത ഒന്നും വേണ്ട. ഈ മക്കളൊന്നും അച്ഛനില്ലാത്ത വയസ്സുകാലത്ത് നിങ്ങളെ നോക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. അഥവാ നോക്കിയാല്‍ ബോണസ്സായി കരുതിയാല്‍ മതി.

പിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു തീരുമാനിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. വയസ്സായി മക്കളെ ഒക്കെ കെട്ടിച്ചു കഴിഞ്ഞ് പങ്കാളി മരിച്ചുപോയാല്‍ ഒരു രണ്ടാം ജീവിതം ആരംഭിക്കുക. അതിനുവേണ്ടി കല്യാണം ഒന്നും കഴിക്കാന്‍ പോകേണ്ട കാര്യമില്ല, അതൊക്കെ ഓള്‍ഡ് ഫാഷന്‍ അല്ലെ. കുറച്ചു ലിവിങ്ങ് ടുഗെതര്‍ ഒക്കെ ആകാം. കുറച്ചു നാള്‍ നാട്ടുകാരും വീട്ടുകാരും മക്കളും കുറ്റവും മോശവും പറയുമെങ്കിലും ഇത് നമ്മുടെ ജീവിതമല്ലേ, നമുക്ക് അടിച്ചു പൊളിക്കാമെടോ

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല  (21 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുന്നു: പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍  (1 hour ago)

ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍; മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ ആരോഗ്യ പ്രവര  (1 hour ago)

Madhya-Pradesh അന്വേഷണം ചെന്നെത്തിയത്  (1 hour ago)

പാലായിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം  (1 hour ago)

കര്‍ണാടകയില്‍ നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം: നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് കുടുംബം  (1 hour ago)

BALARAMAPURAM ചേച്ചിയും അനിയനും അകത്താവും  (1 hour ago)

ആസിഫ് അലിയുടെ പുതിയ ചിത്രം സർക്കീട്ടിന്റെ ടീസർ പ്രകാശനം ചെയ്തു  (1 hour ago)

കോഴിക്കോട്ടെ അപകടത്തില്‍ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (1 hour ago)

KOZHIKODE കൂട്ടാളികള്‍ ഒളിവില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പോലീസ്  (1 hour ago)

IRAN പൂർണ്ണ ന​ഗ്നയായി പൊലീസ് വാഹനത്തിൽ  (2 hours ago)

കോട്ടയം നഗരത്തിൽ വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം; ലഹരിയുടെ വീര്യത്തിൽ പരാക്രമം നടത്തിയ യുവാവ് ഒരു മണിക്കൂർ നഗരത്തെ ഇരുട്ടിലാക്കി; വലഞ്ഞ് കെ.എസ്.ഇബി  (2 hours ago)

കശാപ്പിനായി കൊണ്ടു വന്ന കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

ബമ്പറടിച്ച തുകയില്‍ ഭാഗ്യശാലിക്ക് എന്ത് കിട്ടും?  (2 hours ago)

Malayali Vartha Recommends