എനിക്ക് 24 വയസായിരുന്നു അർബുദം പിടിപെടുമ്പോൾ; തിരിച്ച് പിടിച്ച ജീവിതത്തോട് ഇന്ന് നൂറ് മടങ്ങ് പ്രണയമാണെന്ന് മംമ്ത
ഏത് തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണെന്ന് നടി മംമ്ത. അര്‍ബുദത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വന്ന താരങ്ങളില്‍ ഒരാളായ മമതയ്ക്ക് തിരിച്ച് പിടിച്ച ജീവിതത്തോട് നൂറ് മടങ്ങ് പ്രണയമാണെന്ന് പറയുകയാണ്.ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
പതിനൊന്ന് വർഷം മുമ്പ് അപ്പോള്‍ എനിക്ക് 24 വയസായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിന് മുമ്പ് ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോടും മല്ലിട്ട് ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു.
ഏത് തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണെന്നും മംമ്ത പറയുന്നു. അര്‍ബുദം മുന്‍ നിര്‍ണയിക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കാനാകും എന്നതിന് ജീവിച്ചിരിക്കുന്ന ഞാന്‍ തന്നെയാണ് ഉദ്ദാഹരണമെന്ന് ഡോ. ശ്രീദേവി അമ്മ പറയുന്നു. റീജനല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ അഡീഷനല്‍ ഡയറക്ടറായ ഡോ. എന്‍ ശ്രീദേവി മംമ്തയ്‌ക്കൊപ്പം വേദി പങ്കിടവേയാണ് അര്‍ബുദത്തില്‍ നിന്നും അതിജീവിച്ചതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha