സവാള നിസ്സാരക്കാരനല്ല....; ഉറങ്ങുമ്പോൾ പാദങ്ങളിൽ സവാള വച്ചുനോക്കൂ, സവിശേഷതകൾ ഇങ്ങനെയൊക്കെ, ലോക്ഡൗൺ കാലം ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധിക്കുക
നമ്മുടെ അടുക്കളയിലെ ഭക്ഷണ വസ്തുക്കളില്‍ ചെറുതല്ലാത്തതും പകരം വയ്ക്കാനാകാത്തതുമായ സ്ഥാനം നമ്മുടെ സവാളയ്ക്ക് ഉണ്ട്. മുറിക്കുമ്പോൾ നമ്മെ പലപ്പോഴും കരയിപ്പിക്കുക മാത്രമല്ല ഒരു സമയത്തെ കുതിച്ചുയർന്ന വിലയിൽ രാജാവിൻെറ സ്ഥാനവും സവാളയ്ക്ക് നൽകിയിരുന്നു. ഇവൻ ആള് നിസ്സാരക്കാരനല്ല ആരോഗ്യത്തിനൊപ്പം മുടി വളരാനും മുടി കറുക്കാനുമെല്ലാം ഉത്തമമായതിനാൽ വൻ ട്രെൻഡിലാണ് താരം. അതോടൊപ്പം തന്നെ കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ സവാളയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സവാളയുടെ കഴിവ് പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്ന് തന്നെ എന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
എന്നാലിതാ ഇവയ്‌ക്കെല്ലാം പുറമെ സവാളയിൽ മറ്റൊരു അത്യുഗ്രൻ പൊടിക്കൈ കൂടി കണ്ടെത്തിയിരിക്കുകയാണ്. ഉറങ്ങുന്നതിന് മുമ്പ് കാലിനടിയിൽ സവാള വച്ചുറങ്ങുന്നത്കൊണ്ട് നിരവധി ഗുണങ്ങളുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാരണം ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ളം കാലുമായി ബന്ധമുണ്ട് എന്നത് സുപരിചിതമാണല്ലോ. ചൈനീസ് വൈദ്യശാസ്ത്രം അനുസരിച്ച് ഉള്ളംകാലിന് നൽകിയിരിക്കുന്ന വിശേഷണം ധ്രുവരേഖയെന്നാണ്. ഇത്തരത്തിൽ അനവധി ധ്രുവരേഖകൾ ഉള്ളം കാലിലേക്ക് ശരീരത്തിലെ ഞരമ്പുകളിലൂടെ എത്തുന്നു. അങ്ങനെ പല നാഡികളും സന്ധിയ്ക്കുന്ന ഭാഗമാണിത്. ഇതുമുനിർത്തി ഉള്ളം കാലില്‍ എണ്ണ തേയ്‌ക്കേണ്ടതിന്റേയും ചെരിപ്പില്ലാതെ നടക്കേണ്ടതിന്റെയുമെല്ലാം പ്രാധാന്യം കല്പിക്കുന്നതിനു കാരണവും ഈ ആരോഗ്യശാസ്ത്രം തന്നെയാണ്.
ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ഇതിൽ ഉണ്ട്. ആയതിനാൽ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കുവാന്‍ ഏറെ സഹായകവുമാണ്. ഒപ്പം രോഗങ്ങളെ ചെറുത്തു ശരീരത്തിന് പ്രതിരോധശേഷി നല്‍കും. രാവിലെ എഴുന്നേറ്റാല്‍ തുമ്മലും അലര്‍ജിയുമുള്ളവര്‍ ഇതു ചെയ്തു നോ്ക്കുന്നത് ഏറെ നല്ലതാണ്. സവാള കാലിനടിയില്‍ വച്ചുറങ്ങുന്നത് ജലദോഷം, പനി എന്നിവയില്‍ നിന്നും രക്ഷ നേടാനുള്ള നല്ലൊരു വഴിയുംകൂടിയാണിത്. ഇതില്‍ വൈറ്റമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ആയതിനാൽ തന്നെ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്നു.
ഒപ്പം ഇത് രക്തം ശൂദ്ധീകരിയ്ക്കാന്‍ ഏറെ നല്ലതാണ്. രക്തസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകലും. ഇത് നൽകുന്ന ഗുണങ്ങൾ അനവധിയാണ്; കാലിനിടിയില്‍ സവാള വച്ചുറങ്ങുമ്പോള്‍ ഇതിലെ ഫോസ്‌ഫോറിക് ആസിഡ് ചര്‍മത്തിലൂടെ ശരീരത്തിനുള്ളിലേയേക്ക് ആഗിരണം ചെയ്യും. ഇതിലൂടെയാണ് രക്തശുദ്ധി വരുന്നത് തന്നെ. രക്തദോഷം പലതരം രോഗങ്ങള്‍ക്കും പ്രധാനപ്പെട്ടൊരു കാരണം തന്നെയാണ്. രക്തദോഷ സംബന്ധമായ അസുഖങ്ങള്‍ക്കും രോഗങ്ങള്‍ക്കും നല്ലൊന്നാന്തരം പരിഹാരമാണിത് എന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ഈ പ്രവർത്തനം നല്ല ഉറക്കത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്.
അതോടൊപ്പം തന്നെ ഉപയോഗിക്കേണ്ട രീതികളും ഒപ്പം ഫലങ്ങളും ഇവയാണ്;
പാദത്തിനടിയില്‍ ആര്‍ച്ച് പോലെയുളള ഭാഗത്ത്,നടു ഭാഗത്തായാണ് സവാള വയ്ക്കുന്നതെങ്കില്‍ ഇത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ഒപ്പം വയറ്റിലെ അണുബാധകള്‍ മാറ്റാനും ചെറുകുടല്‍, യൂറിനറി ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.
പാദത്തിലും കാലിലുമുള്ള ദുര്‍ഗന്ധം, പ്രത്യേകിച്ചും ഷൂസ് ധരിയ്ക്കുന്നവര്‍ക്ക്. ഇതിനുള്ള നല്ലൊരു പരിഹാരമാണ്
രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.
ശരീരത്തിനും ചര്‍മത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുന്നു.
രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിനും
ഏറെ നല്ലതാണ്.
https://www.facebook.com/Malayalivartha