ക്വാറന്റീനിൽ കഴിയുന്ന ആളുകളിൽ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി...കൂടുതല്‍ നിക്ഷേപത്തിലൂടെ കൂടുതല്‍ മാനസികാരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും എല്ലായിടത്തും......
ക്വാറന്റീനിൽ ഇരിക്കുന്നവരും അവരോടു അടുത്ത് ഇടപഴകുന്നവരും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അത്ര നിസ്സാരമായി കാണാൻ കഴിയില്ല. പ്രമേഹം, കിഡ്നി രോഗം തുടങ്ങിയ രോഗങ്ങളുള്ളവരിലും കോവിഡ് ഭീതി വളരെ അധികമായി തന്നെ കാണുന്നുണ്ട് .
സംസ്ഥാനം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെങ്കിലും രോഗം ഉണ്ടാകാൻ സാധ്യതയുള്ള ഓരോരുത്തരെയും കണ്ടുപിടിച്ച് ടെസ്റ്റ് ചെയ്ത് അവരിൽ രോഗമുള്ളവരെ ഐസൊലേറ്റ് ചെയ്ത് ചികിൽസിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി സ്വയം ക്വാറന്റൈൻ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ് ഇതുവരെ കേരളം സ്വീകരിച്ചിരിക്കുന്നത് ..നിപ്പ മുതൽ പ്രളയം വരെ കൈകാര്യം ചെയ്ത പരിചയം ആരോഗ്യ രംഗത്തിനു മുതൽക്കൂട്ടായിട്ടുണ്ട്
പോസിറ്റീവ് കേസുകളുടെ കോൺടാക്റ്റുകൾ, വിദേശരാജ്യങ്ങളിൽ നിന്നു വന്നു ക്വാറന്റീനിൽ തുടരുന്നവർ, ഇവരൊക്കെ അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്, അതുകൊണ്ടുതന്നെ ഇവരിൽ പലർക്കും ഓൺലൈൻ കൗൺസിലിങ് പോലെയുള്ള കാര്യങ്ങൾ ചിലയിടത്ത് കൊടുക്കേണ്ടിവന്നു.
ഇതിനകം 37 ലക്ഷത്തോളം പേർക്ക് ആരോഗ്യ വകുപ്പ് ടെലി കൌൺസിലിങ് നൽകിയിട്ടുണ്ട് . ക്വാറന്‍റൈനും, ഐസൊലേഷനും കാരണമുണ്ടായ മാനസികാരോഗ്യ പ്രശ്നങ്ങൾ ചെറുതല്ലെന്ന് മാനസികാരോഗ്യ വിദഗ്‍ധർ പറയുന്നു.
ഏകാന്തത, തൊഴില്‍ നഷ്ടം, വരുമാനനഷ്ടം, രോഗഭീതി, സ്വന്തക്കാരുടെ മരണം, പട്ടിണി, പഠനസൗകര്യക്കുറവ് തുടങ്ങിയവയാണ് സമ്മര്‍ദം കൂട്ടിയ പ്രധാന ഘടകങ്ങള്‍......തുടക്കത്തില്‍ മദ്യം കിട്ടാഞ്ഞതാണ് ലഹരിക്കടിപ്പെട്ട പുരുഷന്‍മാരെ പ്രധാനമായും ബാധിച്ചത്. ചിലര്‍ ആത്മഹത്യ ചെയ്തു. മദ്യം കിട്ടാതെ പലര്‍ക്കും മതിഭ്രമം, മാനസിക വിഭ്രാന്തി, സ്ഥലകാലബോധമില്ലായ്മ, അപസ്മാരം എന്നിവയുണ്ടായി......
ജോലി നഷ്ടപ്പെടുമോ ശമ്പളം വെട്ടിക്കുറയ്ക്കുമോ തുടങ്ങിയ ഉത്കണ്ഠകള്‍ പലരെയും അലട്ടി...... ദേഷ്യം നിയന്ത്രിക്കാനാവുന്നില്ലെന്നും ഉറക്കക്കുറവുണ്ടെന്നും പരാതിപ്പെട്ട് പല പ്രായത്തില്‍പ്പെട്ട പുരുഷന്‍മാരും മാനസികവിദഗ്ധരെ സമീപിച്ചു. ......
പുറത്തിറങ്ങാനും കളിക്കാനുമൊന്നും കഴിയാത്തതിനാല്‍ സ്‌ക്രീനുകളിലായി കുട്ടികളുടെ ലോകം. വീട്ടിലുള്ളവരോടുപോലും സംസാരം കുറഞ്ഞു.......പഠിക്കാന്‍ ടി.വി., ഫോണ്‍ സൗകര്യങ്ങളില്ലാത്ത കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സമ്മര്‍ദത്തിലാക്കിഎത്തും കേരളം കണ്ടതാണ് ..ആത്മഹത്യപ്രവണതയുമായി കുട്ടികള്‍ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ വിളിച്ചു. ......
പ്രായമായവരിലും കോവിഡ് ഉണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ നിരവധിയാണ് ..അത്യാഹിത സന്ദര്‍ഭങ്ങളിലടക്കം മറ്റു രോഗങ്ങള്‍ക്ക് ചികിത്സിതേടാനാവാതെ വന്നതും പ്രായമായവരെ ബുദ്ധിമുട്ടിച്ചു..
കോവിഡ് മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുക എന്നതായിരിക്കും ഇനി ആരോഗ്യ മേഖല നേരിടേണ്ടിവരുന്ന വെല്ലുവിളി ..എല്ലാവര്‍ക്കും എപ്പോഴും എവിടേയും മാനസ്സികാരോഗ്യം ഉറപ്പാക്കുവാന്‍ ഉതകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുക എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിന സന്ദേശം
ഇതിനായി സംസ്ഥാനത്ത് 950 കൗൺസലർമാരുണ്ട്. മാർച്ചിലാണ് ഇവർ പ്രവർത്തനം തുടങ്ങിയത്. ദിവസേന ഐ.സി.ഡി.എസ്. ഓഫീസിലെത്തി ജില്ലാ മാനസികാരോഗ്യപദ്ധതിയുമായി ചേർന്ന് ആളുകളെ വിളിച്ച് അന്വേഷിക്കുംകായും വേണ്ട സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നുമുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കോവിഡ് രോഗികള്‍ക്കും ടെലികൗണ്‍സലിങ് നല്‍കുന്നുണ്ട് .
കൗണ്‍സലിങ് ആവശ്യമായ വ്യക്തികളെ കുറഞ്ഞത് മൂന്നുതവണ വിളിക്കുകയും കൂടുതല്‍ ശ്രദ്ധ ആവശ്യമെങ്കില്‍ പ്രത്യേകം കൗണ്‍സലിങ് നല്‍കുകായും ചെയ്യുന്നുണ്ട് .
കോവിഡ് കാലത്തിനു ശേഷം മാനസികാരോഗ്യസേവന നിയമത്തിന്റെ നടത്തിപ്പിന് ആവശ്യമായ പ്ലാനുകളും പ്ലാനിനനുസരിച്ച് ധനനിക്ഷേപമുണ്ടാവുകേണ്ടത് അത്യാവശ്യം തന്നെയാണ് ..ഈ ദിനം, നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരം നിക്ഷേപങ്ങളുടെ ആവശ്യകതയെ പറ്റിയാണ്: ......
കൂടുതല്‍ നിക്ഷേപത്തിലൂടെ കൂടുതല്‍ മാനസികാരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും എല്ലായിടത്തും...... ഈ സന്ദേശത്തിനു ഊന്നൽ നൽകി സർക്കാരും ബന്ധപ്പെട്ടവരും പ്രവർത്തിച്ചെങ്കിൽ മാത്രമേ നമ്മുടെ ആരോഗ്യ മേഖലയെ കൈ പിടിച്ചുയർത്താൻ കഴിയൂ
https://www.facebook.com/Malayalivartha