കേരളത്തിൽ ആശങ്ക കനക്കുന്നു.. ഇനിയും അകന്നു നിന്നില്ലെങ്കിൽ അടുത്തു നിൽക്കാൻ ആളില്ലാതെയായി പോകും ..രോഗവ്യാപനം തടയാന്‍ നടപടികള്‍ ജനങ്ങള്‍ സ്വയം ഏറ്റെടുക്കേണ്ടതുണ്ട്
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവരും ഇടതടവില്ലാതെ മുന്നറിയിപ്പ് നൽകിയിട്ടും കേരളത്തിൽ സമ്പർക്ക രോഗികൾ കൂടുന്നു.. ആർക്കും ഇപ്പോൾ രോഗത്തെ പേടിയില്ലാതായിരിക്കുന്നു... രോഗം വന്നവരുടെ എണ്ണം കൂടുന്നതോണോടൊപ്പം രോഗമുക്തിയും ഉണ്ടല്ലോ എന്ന ചിതയാണ് കേരളത്തിന് . അത് കേരളത്തിലെ ആരോഗ്യ രംഗത്തുള്ളവരുടെ കൈ മെയ് മറന്നുള്ള നിഷ്ക്കര്ഷയുടെ ഫലമാണെന്നും എപ്പോൾ വേണമെങ്കിലും കാര്യങ്ങൾ കൈ വിട്ടു പോകാമെന്നും ഇന്നും ആരും ചിന്തിക്കുന്നില്ല
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയെപോലും പിന്നിലാക്കി കൊണ്ട് കേരളത്തിലെ രോഗബാധിതരുടെ എണ്ണം മുന്നോട്ട് കുത്തിക്കുന്നതും ഇന്നലെ നമ്മൾ കണ്ടു. ഇനിയെങ്കിലും അകലം പാലിക്കുകയും മറ്റ് കോവിഡ് മാനദണ്ഡങ്ങൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവർ നമുക്ക് നഷ്ട്ടമാകുന്നത് നോക്കിക്കാണേണ്ട അവസ്ഥയിലേക്ക് നാം എത്തിച്ചേരും ..
l ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞു.. ;ഈ മാസങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് കഴിയണം. എങ്കില്‍ മരണങ്ങള്‍ അധികമാകുന്നത് വലിയ തോതില്‍ തടയാന്‍ സാധിക്കും.
പതിനായിരത്തിനു മുകളില്‍ ഒരു ദിവസം കേസുകള്‍ വരുന്ന സാഹചര്യമാണിപ്പോള്‍. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. വിദഗ്ധര്‍ അഭിപ്രായപ്പെട്ടതു പോലെ ഈ അവസരത്തില്‍ നമ്മുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.
പക്ഷേ, കഴിഞ്ഞ 8 മാസങ്ങളായി അവിശ്രമം പ്രയത്നിക്കുന്ന നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിതരാണെന്നു നമ്മള്‍ മനസ്സിലാക്കണം. പൊതുജന പിന്തുണ അവര്‍ക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അതു പരിപൂര്‍ണമായും അവര്‍ക്കു നല്‍കുന്നതിനു നാം തയ്യാറാകണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കാനും രോഗവ്യാപനം തടയുന്നതിന് ഒത്തൊരുമിച്ചു നില്‍ക്കാനുമുള്ള സന്നദ്ധത എല്ലാവരും കാണിക്കണം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതിനായാണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതിന്റെ ഭാഗമായി 18957 പേര്‍ രജിസ്റ്റര്‍ ചെയ്തു. അവരില്‍ 9325 പേര്‍ മെഡിക്കല്‍ വിഭാഗത്തില്‍ പെട്ടവരാണ്. 543 പേര്‍ എംബിബിഎസ് ഡോക്ടര്‍മാരുമാണ്.
ഈ ഘട്ടത്തില്‍ നമുക്ക് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം അത്യാവശ്യമായി വന്നിരിക്കുന്നു. അത് മനസ്സിലാക്കി കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.നിങ്ങളുടെ സേവനം നാടിന് അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. പരമാവധി ആരോഗ്യ വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം തടയാന്‍ നടപടികള്‍ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. പല പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം കുറയ്ക്കാന്‍ ഏക മാര്‍ഗം സാമൂഹ്യാകലം മാത്രമാണ് ..നമ്മളോരോരുത്തരും വിചാരിച്ചാൽ നിഷ്പ്രയാസം പ്രവർത്തികമാക്കാവുന്ന ഒന്നാണ് ഇത്..
https://www.facebook.com/Malayalivartha