ഒരാഴ്ച നാരങ്ങാവെള്ളം ഇങ്ങനെകുടിച്ചു നോക്കൂ ..അതിശയിപ്പിക്കുന്ന ഗുണങ്ങൾ
ജീവിതശൈലി രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം കൂടി വരുന്നു. മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങി ക്യാന്‍സര്‍ വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട് .
ഈ കോവിഡ് കാലത്ത് പ്രത്യേകിച്ചും ആരോഗ്യപരമായ ചിട്ടകൾ പിന്തുടരേണ്ടത് അത്യാവശ്യമാണ് . ഇതിനായി വളരെ എളുപ്പത്തിൽ പിന്തുടരാവുന്ന ഒന്നാണ് ദിവസവും രാവിലെ എഴുന്നേറ്റ് ചൂടു നാരങ്ങാവെള്ളം കുടിച്ചു തുടങ്ങുന്നത്
എന്നും രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂടു നാരങ്ങാവെള്ളം കുടിച്ചു തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിച്ചാൽ, ക്ഷീണം മാറുകയും ഉൻമേഷം ലഭിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടും. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു രക്തശുദ്ധി വരുത്താനും ഇത് നല്ലതാണ്.
ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും. ദിവസത്തിൽ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിച്ചാൽ നിർജ്ജലീകരണം തടയും.
ശരീര ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന നാരങ്ങ, മാനസിക ആരോഗ്യത്തിനും നല്ലതാണ്. വിഷാദം പോലെയുള്ള പ്രശ്നങ്ങൾക്കു ഉത്തമപ്രതിവിധി കൂടിയാണിത്. ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന ഉൻമേഷം ശരീരത്തിനെന്ന പോലെ മനസിനും സുഖം പകരുന്നതാണ്.
ഇതിനെല്ലാം പുറമെ സൌന്ദര്യസംരക്ഷണത്തിനും നാരങ്ങാ സഹായിക്കും. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാൻ ഉത്തമമാണ് നാരങ്ങ. വിവിധ തരം ത്വക്ക് ക്യാൻസറുകളെ പ്രതിരോധിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് നാരങ്ങാവെള്ളം. നാരങ്ങായിലെ സിട്രിക് ആസിഡ് ആണ് തടി കുറയ്ക്കാൻ സഹായിക്കുന്നത് . സിട്രിക് ആസിഡ് നമ്മുടെ ശരീരത്തിലെ മെറ്റാബോളിക്കൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു.
അതോടെ കാലറി, സംഭരിച്ച് വച്ചിട്ടുള്ള കൊഴുപ്പ് എന്നിവയുടെ അളവ് കുറയുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളമാണ് കുടിയ്‌ക്കേണ്ടത്. തേന്‍ കലര്‍ത്തുന്നത് ഏറെ ഉത്തമം
സ്ഥിരമായി രാവിലെ ചെറു ചൂടു നാരങ്ങാവെള്ളം കുടിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ഹൃദയ-മസ്തിഷ്ക ബ്ലോക്കുകൾ ഇല്ലാതാക്കുകയും ചെയ്യും. രക്തത്തിലെ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഇളം ചൂടുള്ള നാരങ്ങാ വെള്ളം . രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, രക്തം ശുദ്ധീകരിയ്ക്കാനും ഏറെ നല്ലതാണ് ചെറുനാരങ്ങാവെള്ളം. പൊട്ടാസ്യം ബിപി എന്നിവയുടെ നിയന്ത്രണത്തിനും സഹായിക്കും. കൊളസ്‌ട്രോള്‍ നീക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്
ചെറുനാരങ്ങാവെള്ളം പ്രമേഹ രോഗികള്‍ക്കും ഉത്തമമായ ഒന്നാണ്. നാരങ്ങയിലെ വിറ്റാമിൻ സി രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണത്തെ കുറയ്‌ക്കുന്നു . അത് വഴി പ്രമേഹ രോഗ നിയന്ത്രണത്തിനും നാരങ്ങ സഹായകരമാകുന്നു.പ്രമേഹവുമായി ബന്ധപെട്ട് കണ്ണിൽ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഹെസ്പെരറ്റിന്‍ രക്തത്തിലെ ഉയര്‍ന്ന ബ്ളഡ് ഷുഗർ നില കുറക്കുകയും ചെയ്യും
നാരങ്ങാവെള്ളം ചെറുചൂടോടെ കഴിക്കുന്നതാണ് ഉത്തമം. ഇനി നാരങ്ങാവെള്ളത്തിൽ അൽപ്പം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചശേഷം കുറച്ച് വൻതേൻ കൂടി ചേർത്തു കഴിക്കുന്നതും നല്ലതാണ്.
ഈ കോവിഡ് കാലത്ത് ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിക്കാൻ ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനാണ് ഇത്. കോവിഡ് പിടിപെട്ട് ചികിത്സയിലുള്ളവരോടും നാരങ്ങാവെള്ളം കുടിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു.
https://www.facebook.com/Malayalivartha