വെള്ളം കുടിക്കുന്നത് അത്ര നിസ്സാര കാര്യമല്ല ..ശ്രദ്ധിച്ചില്ലെങ്കിൽ നിത്യ രോഗിയായി മാറും ..വെള്ളം കുടിക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ
ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ് വെള്ളം. ഒരു മനുഷ്യര്‍ ഒരു ദിവസം ശരാശരി 8 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. നിർജ്ജലീകരണം ഉണ്ടെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
അവയിൽ പ്രധാനപ്പെട്ട ഒന്നാണ് തലവേദന .നല്ല തലവേദന ഉള്ളപ്പോൾ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിച്ചു നോക്കു. മൈഗ്രൈൻ അല്ലാത്ത തലവേദന ആണെങ്കിൽ ഒരു പത്തു മിനിറ്റിനുള്ളിൽ തന്നെ ആ തലവേദന ഭേദമാകുന്നത് കാണാം. അതുപോലെ ചിലരുടെ ഇപ്പോഴും ഉള്ള പരാതിയാണ് മസിൽ ഉരുണ്ടു കയറുന്നു എന്നുള്ളത്. ഇതും നിർജ്ജലീകരണം കൊണ്ട് ഉണ്ടാകുന്നതാണ്.
എന്തിന് മുടി കൊഴിയുന്നത് വരെ നിർജ്ജലീകരണം കൊണ്ട് ഉണ്ടാകാറുണ്ട്. നീർക്കെട്ട്, അസിഡിറ്റി, തുടങ്ങിയവയെല്ലാം വെള്ളം ആവശ്യത്തിന് കുടിക്കാത്തതു കൊണ്ടാണ് ഉണ്ടാകുന്നത്
എന്നാല്‍, വെള്ളം കുടിക്കുന്നതിനും ചില നിയമങ്ങളൊക്കെ ഉണ്ട്
വെള്ളം കുടിക്കുന്ന 4 നിയമങ്ങള്‍ പാലിച്ചാല്‍ ജീവിതത്തില്‍ കുറഞ്ഞത് ഒരു 100 രോഗത്തില്‍ നിന്ന് രക്ഷപ്പെടാം.
1)ഭക്ഷണം കഴിക്കുമ്പോഴും , കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക.
2) വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി (കുറേശെ) കുടിക്കുക. ചായ, കാപ്പി മുതലായവ കുടിക്കുന്നപോലെ. ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്.
3) എത്രതന്നെ ദാഹിച്ചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജില്‍ വെച്ച വെള്ളം, വാട്ടര്‍കൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ വേനൽക്കാലത്ത് മണ്‍കലത്തില്‍ വെച്ച വെള്ളം കുടിക്കാം. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളും ഉണ്ട്. ഇളം ചൂടുവെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്
4) കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ഒട്ടനവധി രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്
ചിലരിൽ വെള്ളം കുടി അധികമായാലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് .എങ്കിലും ചുരുങ്ങിയത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം . അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തില്‍ വൃക്കകള്‍ക്ക് അധികജോലി ചെയ്യേണ്ടതായിവരും. അത് ചിലപ്പോള്‍ അവയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കാം. സാധാരണ നിലയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ജലയളവ് വര്‍ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക.......
അമിതമായി ജലംകുടിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിലും സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അത് രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു.......അതുകൊണ്ട് വെള്ളം കുടിക്കുന്നത് അധികമാകേണ്ട ആവശ്യമില്ല. എന്നിരുന്നാലും വയസ്, ഉയരം, ഭാരം, വ്യായാമക്രമം, ദിനചര്യ, രോഗങ്ങള്‍, തുടങ്ങിയ ഘടങ്ങളെ അടിസ്ഥാനപ്പെടുത്തിവേണം വെള്ളം കുടിക്കാന്‍....... എത്രത്തോളം വെള്ളം കുടിക്കുന്നുണ്ടെന്നും എത്രത്തോളം മൂത്രം ഒഴിഞ്ഞു പോയി എന്നും അനുസരിച്ചാണ് വെള്ളം കുടിക്കേണ്ടത്
ചെറിയ കുട്ടികളും പ്രായമായവരും വെള്ളം കുറച്ചു കുടിച്ചാലും മതി . ഒരോരുത്തര്‍ക്കും ആവശ്യമായ വെള്ളത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. ചർമ്മ പ്രശ്നങ്ങൾ ഉള്ളവർ, വെരിക്കോസ് വെയ്ൻ ,ജോയിന്റ് പെയിൻ ഉള്ളവർ, നെഞ്ച് എരിച്ചിൽ, പുളിച്ചു തികട്ടൽ ഉള്ളവർ എന്നിവരെല്ലാം ആവശ്യത്തിന് വെള്ളം കുടിക്കണം .. മറ്റൊരാളുടെ വെള്ളംകുടി ശീലം അനുകരിക്കാന്‍ ആരും ശ്രമിക്കരുത്....... ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ ഏറ്റവും ഉത്തമമായ ഒന്നാണ് വെള്ളം കുടിക്കുന്നത് ..
https://www.facebook.com/Malayalivartha