കൊവിഡ് 19 രോഗം ഭേദമായാലും ആരോഗ്യ പ്രശ്‌നങ്ങൾ തുടരുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊവിഡ് വന്ന് ഭേദമായവർക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പിന്നെയും തുടരുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിൻറെ മുന്നറിയിപ്പ്
കൊവിഡ് 19 രോഗം ഭേദമായാലും ആരോഗ്യ പ്രശ്‌നങ്ങൾ തുടരുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊവിഡ് വന്ന് ഭേദമായവർക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പിന്നെയും തുടരുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിൻറെ മുന്നറിയിപ്പ്
ശ്വാസതടസവും അണുബാധയും പലർക്കും അനുഭവപ്പെടുന്നു. രോഗത്തിൽ നിന്നും മുക്തമായ ശേഷവും പലതരം ശാരീരിക പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാം മുന്നിൽ കണ്ട് ജാഗ്രതയോടെ വേണം രോഗത്തെ സമീപിക്കാനെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നു
കൊവിഡില്‍ നിന്നും മുക്തി നേടിയ 20- 25 ശതമാനം ആളുകളില്‍ വൈറസിനെതിരെ ആന്റിബോഡികള്‍ ദുര്‍ബലമായതും ഇല്ലാത്തതുമായ അവസ്ഥ കണ്ടെത്തിയതും പ്രശനം ഗുരുതരമാക്കുന്നു. കൊവിഡ് രോഗമുക്തി നേടിയ 400 ആളുകളില്‍ 80 മുതല്‍ 100 വരെ രോഗികളില്‍ ആന്റിബോഡികള്‍ ഒട്ടും പ്രകടിപ്പിക്കുന്നില്ലെന്നും ചിലരില്‍ ചെറുതായി മാത്രം പ്രകടിപ്പിക്കുന്നുള്ളെന്നും കണ്ടെത്തി
രോഗം ബാധിച്ച് 2, 3 മാസങ്ങളില്‍ക്കുള്ളില്‍ തന്നെ ആന്റിബോഡി സാന്നിധ്യം കുറയുന്നതായും പഠനത്തില്‍ പറയുന്നു. അതിനാൽ കോവിഡ് ഭേദമായവർ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം
1. നിത്യവും വ്യായാമം: വ്യായാമത്തിലൂടെ ശരീരം പൂര്‍വനില കൈവരിക്കുന്നതിന് സഹായിക്കും. കൊവിഡിന് ശേഷം ശരീരം ദുര്‍ബലമാകുമെങ്കിലും വ്യായാമത്തിലൂടെ ശാരീരികമായും മാനസികമായും ആരോഗ്യം കൈവരിക്കാന്‍ സാധിക്കും.
2. പോഷകാഹാരം: പൂര്‍വസ്ഥിതി വേഗത്തില്‍ കൈവരിക്കാന്‍ പോഷകമടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ശരീരത്തിലെത്താന്‍ ശ്രദ്ധിക്കണം. കൊറോണവൈറസ് ബാധിക്കുന്ന ശരീരം ദുര്‍ബലമാകുകയും വലിയ രീതിയില്‍ ആയാസമുണ്ടാകുകയും ചെയ്യും. ചില കൊവിഡ് രോഗികളില്‍ ഭാരം പെട്ടെന്ന് കുറയുകയോ ഭാരം കൂടുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ ജൈവ ഭക്ഷണ പദാര്‍ഥങ്ങളും പച്ചക്കറികളും കോഴിമുട്ടയും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
3. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക: ഓര്‍മ കോശങ്ങളെ കൊറോണവൈറസ് നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏകാഗ്രതാ നഷ്ടം, ചിന്താ ശേഷി, ഓര്‍മ തുടങ്ങിയവ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തണം.
4. ക്രമാനുഗതമായി ജീവിതത്തിലേക്ക് തിരിച്ചുവരിക: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയതിന് ശേഷം പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കില്ല. അതിനാല്‍ ഘട്ടംഘട്ടമായുള്ള തിരിച്ചുവരവാണ് അഭികാമ്യം.
5. ശരീരം നല്‍കുന്ന സൂചനകളെ അവഗണിക്കാതിരിക്കുക: നിത്യ തലവേദന, ക്ഷീണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ അവഗണിക്കരുത്.
https://www.facebook.com/Malayalivartha