എന്താണ് ഡ്രൈ റൺ ? അറിയേണ്ടതെല്ലാം
കൊവിഡ് വാക്‌സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈ റൺ സംസ്ഥാനത്ത് നടക്കുമ്പോൾ അത് എന്താണെന്നു അറിയാം . തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്‌സിൻ ഡ്രൈ റൺ നടത്തുന്നത് . തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഒരിടത്ത് വീതവുമാണ് ഡ്രൈ റൺ.
ഡ്രൈ റൺ എന്താണെന്ന സംശയം പലർക്കുമുണ്ടാകും. ഡ്രൈ റണ്ണിനെക്കുറിച്ച് കൊടുത്താൽ അറിയാം.
കൊവിഡ് വാക്‌സിൻ വിതരണം എന്നത് വളരെ പ്രയാസമേറിയതും സങ്കീർണവും ആണ് . എവിടെ നിന്ന് എങ്ങനെ വാക്‌സിൻ ട്രാൻസ്‌പോർട്ട് ചെയ്യും. വാക്‌സിൻ എവിടെയൊക്കെ എത്തിക്കാനാകും, വാക്‌സിൻ എങ്ങനെ എവിടെ സൂക്ഷിക്കും തുടങ്ങി കൊവിഡ് വാക്‌സിൻ ആളുകളിലേക്ക് എത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും സങ്കീർണമാണ് . ഇത്തരം തലങ്ങളിലൊക്കെ വാക്‌സിൻ ഇല്ലാതെ മോക് ഡ്രിൽ പോലെ നടത്തുന്ന രീതിയാണ് ഡ്രൈ റൺ.
സാങ്കേതികതയുടെ സഹായത്തോടെ കോവിഡ് വാക്‌സിൻ വിതരണ സംവിധാനം സജ്ജമാക്കൽ, വിവരങ്ങൾ അപ്ലോഡ് ചെയ്യൽ, ജില്ലകളിൽ വാക്‌സിനുകൾ സ്വീകരിക്കുന്നതും വാക്‌സിനേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വാക്‌സിനേഷൻ ടീമിനെ വിന്യസിക്കൽ, സെഷൻ സൈറ്റിൽ സാധനങ്ങൾ എത്തിക്കൽ, വാക്‌സിനേഷൻ നടത്തുന്നതിന്റെ മോക്ക് ഡ്രിൽ, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിവയെല്ലാമാണ് ഡ്രൈ റണ്ണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
https://www.facebook.com/Malayalivartha