ഭൂമിയിൽ മനുഷ്യന് വംശനാശ ഭീഷണി... ചിരിച്ചു തള്ളാൻ വരട്ടെ, സംഗതി സത്യമാണെന്നു ഒന്നാലോചിച്ചാൽ നമുക്കും മനസ്സിലാകും. മുൻപ് ഓരോവീട്ടിലും ആറോ ഏഴോ കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഓരോ വീട്ടിലും കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു ഒരു കുട്ടി മാത്രം എന്ന നിലയിൽ എത്തിക്കഴിഞ്ഞു.. ബീജങ്ങളുടെ എണ്ണവും ലൈംഗികതയിലെ മാറ്റങ്ങളും കാരണം കുട്ടികൾ ഇല്ലാത്ത ദമ്പതികളുടെ എണ്ണവും കൂടിവരുന്നു .. ഇത് ഭാവിയിൽ “മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നാണ് ” പ്രമുഖ എപ്പിഡെമിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്
ഭൂമിയിൽ മനുഷ്യന് വംശനാശ ഭീഷണി... ചിരിച്ചു തള്ളാൻ വരട്ടെ,, സംഗതി സത്യമാണെന്നാണ് പുതിയ പഠനറിപ്പോർട്ടുകൾ പറയുന്നത് . ഒന്നാലോചിച്ചാൽ നമുക്കും കാര്യം മനസ്സിലാകും. മുൻപ് ഓരോവീട്ടിലും ആറോ ഏഴോ കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഓരോ വീട്ടിലും കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു ഒരു കുട്ടി മാത്രം എന്ന നിലയിൽ എത്തിക്കഴിഞ്ഞു..
ബീജങ്ങളുടെ എണ്ണവും ലൈംഗികതയിലെ മാറ്റങ്ങളും കാരണം കുട്ടികൾ ഇല്ലാത്ത ദമ്പതികളുടെ എണ്ണവും കൂടിവരുന്നുണ്ട് .. ഇത് ഭാവിയിൽ
“മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നാണ് ” പ്രമുഖ എപ്പിഡെമിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്.
ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ തന്റെ പുതിയ പുസ്തകത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന ഫെർട്ടിലിറ്റി പ്രതിസന്ധി കാലാവസ്ഥാ പ്രതിസന്ധിയുമായി താരതമ്യപ്പെടുത്താവുന്ന ആഗോള ഭീഷണിയാണെന്ന് ഷാന സ്വാൻ വ്യക്തമാക്കുന്നു.
നിലവിലെ പ്രത്യുൽപാദന പ്രശ്നങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നാണ് സ്വാൻ പുസ്തകത്തിൽ വിശദീകരിക്കുന്നത് . 1973 നും 2011 നും ഇടയിൽ വെസ്റ്റേൺ രാജ്യങ്ങളിൽ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിരുന്നെന്നും സ്വാൻ പറയുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ശരാശരി ബീജങ്ങളുടെ എണ്ണം 2045 ൽ പൂജ്യത്തിലെത്തുമെന്നും സ്വാൻ വ്യക്തമാക്കുന്നു
ആധുനിക ജീവിതം ബീജങ്ങളുടെ എണ്ണം കുറയാൻ കാരണമാകുന്നത് എങ്ങനെ എന്നും ഇത് സ്ത്രീ-പുരുഷ പ്രത്യുത്പാദന രീതിയെ എങ്ങനെ മാറ്റുന്നുവെന്നും മനുഷ്യജീവിതത്തിന് എങ്ങനെ ഭീഷണിയാകുമെന്നും സ്വാനും സഹ-എഴുത്തുകാരൻ സ്റ്റേസി കോളിനോയും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ഓരോ വർഷവും കഴിയുമ്പോൾ പുരുഷന്മാരിൽ ആരോഗ്യമുള്ള ബീജത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി പഠനങ്ങൾ പറയുന്നു....ഏകദേശം രണ്ട് വര്‍ഷം മുന്‍പ് പുരുഷന്മാരുടെ ബീജങ്ങളുടെ അളവ് അതായത് 'ഫെര്‍ട്ടിലിറ്റി റേറ്റ്' എന്ന് പറയുന്നത് ഏകദേശം 84 ശതമാനമാണെങ്കില്‍ 2018 ആയപ്പോഴേക്കും ആരോഗ്യമുള്ള ബീജത്തിന്റെ അളവുള്ള പുരുഷന്മാരുടെ എണ്ണം എന്ന് പറയുന്നത് 79 ശതമാനമാണ്. അതായത്, 84 ല്‍ നിന്ന് 79 ശതമാനത്തിലേക്ക് ക്രമേണ കുറഞ്ഞു എന്നാണ് കണക്കുകള്‍ പറയുന്നത്.
അഞ്ച് വര്‍ഷം മുമ്പ് ഇത് 90 ശതമാനം ആയിരുന്നതാണ് ഇപ്പോള്‍ 79ലേക്ക് വന്നിരിക്കുന്നത്. സന്താനോൽപാദനത്തിന് യോഗ്യമായ ബീജങ്ങളുടെ അളവ് കുറഞ്ഞ് വരികയാണെന്ന് സാരം. ചിലര്‍ക്ക് ബീജത്തിന്റെ അളവ് ആവശ്യത്തിന് ഉണ്ടാകും പക്ഷേ, ജീവനുള്ളവയുടെ അളവ് എന്നത് വെറും 10 ശതമാനമോ 15 ശതമാനമോ ആകും. ഘടനയിൽ വ്യത്യാസമോ കേടുപാടുകളോ ഉള്ള ബീജമായിരിക്കും അവ.
പലരുടെ കേസിലും ജീവനില്ലാത്ത ബീജത്തിന്റെ അളവ് പരിശോധിക്കുമ്പോള്‍ 75 മുതല്‍ 80 ശതമാനം വരെ ഉള്ളതായി പോലും കണ്ടിട്ടുണ്ട്. ഇത്തരത്തിലൊരു വലിയ വ്യത്യാസം വരുന്നത് പലപ്പോഴും സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരിലും ഒരു പക്ഷേ വന്ധ്യത എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. വളരെ ഗൗരമായി തന്നെ കാണേണ്ട അവസ്ഥയാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു
മനുഷ്യന്റെ ലൈംഗികതയ്ക്കും പ്രത്യുത്പാദനത്തിനും മാറ്റം വരുത്തുകയും ഭീഷണിയാകുകയും ചെയ്യുന്ന ജീവിതശൈലി, രാസ വസ്തുക്കൾ എന്നിവയിലേക്കാണ് ഈ പഠനങ്ങൾ വിരൽ ചൂണ്ടുന്നത്. മനുഷ്യർ വംശനാശഭീഷണി നേരിടുന്ന ജീവികളായിത്തീരുമെന്നും ഇവർ വാദിക്കുന്നു. ഒരു ജീവിവർഗത്തെ വംശനാശ ഭീഷണിയിലാക്കുന്നതിനുള്ള അഞ്ച് മാനദണ്ഡങ്ങളിൽ മനുഷ്യരുടെ നിലവിലെ സ്ഥിതി അനുസരിച്ച് കുറഞ്ഞത് മൂന്ന് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നാണ് ഷാന -സ്വാൻ മുന്നറിയിപ്പ് നൽകുന്നത്.
1964 നും 2018 നും ഇടയിൽ ആഗോള ഫെർട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 5 മുതൽ 6 പ്രസവങ്ങളിൽ നിന്ന് 2 അല്ലെങ്കിൽ 1 ആയി കുറഞ്ഞു. ഇപ്പോൾ ലോകത്തിന്റെ പകുതിയോളം രാജ്യങ്ങളിൽ ഫെർട്ടിലിറ്റി നിരക്ക് 2.1 ൽ താഴെയാണ്. ഗർഭനിരോധന മാർഗ്ഗങ്ങൾ, സാംസ്കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങൾ എന്നിവയാണ് ഇതിന് കാരണം. ഗർഭം അലസൽ നിരക്ക് വർദ്ധിക്കുന്നതും ആൺകുട്ടികളിൽ കൂടുതൽ ജനനേന്ദ്രിയ തകരാറുകൾ സംഭവിക്കുന്നതും പെൺകുട്ടികളുടെ നേരത്തെയുള്ള പ്രായപൂർത്തിയാകൽ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക്, സൗന്ദര്യവർദ്ധക വസ്തുക്കൾ, കീടനാശിനികൾ എന്നിവയിൽ കാണപ്പെടുന്ന രാസവസ്തുക്കളാണ് ഇതിന് കാരണമെന്ന് സ്വാൻ കുറ്റപ്പെടുത്തുന്നു. പരിസ്ഥിതിയിലെ രാസവസ്തുക്കളും ആധുനിക ലോകത്തിലെ അനാരോഗ്യകരമായ ജീവിതശൈലിയും ഹോർമോൺ സന്തുലിതാവസ്ഥയെ തകർക്കുന്നതായും ഇത് വിവിധ പ്രത്യുത്പാദന തകരാറുകൾ ഉണ്ടാക്കുന്നതായും സ്വാൻ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുകയില ഉപയോഗം, പുകവലി, അമിതവണ്ണം തുടങ്ങിയ ഘടകങ്ങൾക്കും പ്രത്യുത്പാദന തകരാറുകളിൽ പങ്കുണ്ടെന്നും സ്വാൻ പറയുന്നു.
https://www.facebook.com/Malayalivartha