കൊവിഡ് മഹാമാരിയുടെ അനന്തരഫലങ്ങൾവരും തലമുറയിലേക്കും ... ലോകമെമ്പാടുമുള്ള 14 വയസ്സിന് താഴെയുള്ള 375 മില്യണിലധികം കുട്ടികളിൽ മഹാമാരിയുടെ അനന്തരഫലം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് 2021ലെ പരിസ്ഥിതി റിപ്പോർട്ട്
ലോകത്താകമാനം വരിഞ്ഞുമുറുക്കിയിരിക്കുന്ന കൊവിഡ് മഹാമാരിയുടെ അനന്തരഫലങ്ങൾവരും തലമുറയിലേക്കും നീളുമെന്ന് ലോകാരോഗ്യ സംഘടന..കോവിഡ് മഹാമാരി നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീസസ് പറയുന്നു
ഈ വര്‍ഷമാദ്യം ആഗോളതലത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കിയപ്പോള്‍ സാമ്പത്തിക മേഖല താറുമാറായി..കോവിഡ് മഹാമാരി നിലവിലുള്ള ദരിദ്രരുടെ സംഖ്യ 88 മില്ല്യനിൽ നിന്ന് വീണ്ടും 115 മില്ല്യനിലേക്ക് ഉയർത്തുമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തൽ
2020 ല്‍ ലോകത്തെ 9.1 ശതമാനം മുതല്‍ 9.4 ശതമാനം വരെ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ലോക ബാങ്ക് സൂചിപ്പിച്ചു. ലോകമെമ്പാടും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാത്ത സാഹചര്യങ്ങളില്‍ ഇത് 7.9 ശതമാനത്തിൽ നിർത്തമായിരുന്നു.. . അതാണ് നിലവില്‍ മൂന്നു മുതല്‍ മൂന്നര ശതമാനത്തോളം വർധനവില്‍ എത്തിയതെന്നും ഇനിയും ഈ നിരക്കുകള്‍ കൂടാമെന്നും കണക്കുകള്‍ സൂചിപ്പിച്ചു.
കോവിഡ് മഹാമാരി കാരണം പുതുതായി ദരിദ്രരായ പലരും ഇതിനകം ഉയര്‍ന്ന ദാരിദ്ര്യമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കും. മധ്യ വരുമാനമുള്ള രാജ്യങ്ങളില്‍ പലരും ദാരിദ്ര്യരേഖയ്ക്ക് താഴെയാകും. കോവിഡ് പാന്‍ഡെമിക് മൂലമുണ്ടായ ഈ ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം പേരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം,” ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് വ്യക്തമാക്കി .
എല്ലാ ലോക രാജ്യങ്ങളും കോവിഡിന് ശേഷമുള്ള മറ്റൊരു പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് തയാറാകേണ്ടതുണ്ട്. ഇതിനായുള്ള ലോക ബാങ്ക് ഗ്രൂപ്പ് പിന്തുണ ഉണ്ടാവും. വികസ്വര രാജ്യങ്ങളുടെ വളര്‍ച്ച പുനരാരംഭിക്കാനും COVID-19 ന്റെ ആരോഗ്യം, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളോട് പ്രതികരിക്കാനും ലോകബാങ്ക് സഹായിക്കും അദ്ദേഹം പറഞ്ഞു
കൊറോണ മഹാമാരി ഇനി സൃഷ്ടിക്കാൻ പോകുന്നത് പാൻഡമിക് ജനറേഷൻ ആണെന്നാണ് റിപ്പോർട്ട്. കൊറോണയുടെ അനന്തഫലമായി ലോകമെമ്പാടുമുള്ള 14 വയസ്സിന് താഴെയുള്ള 375 മില്യണിലധികം കുട്ടികളിൽ മഹാമാരിയുടെ അനന്തരഫലം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് 2021ലെ പരിസ്ഥിതി റിപ്പോർട്ടിൽ പറയുന്നത് . . സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റിന്റെ(സിഎസ്ഇ) വാർഷിക പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്..
കൊറോണ മൂലം കുട്ടികളിൽ ഭാരക്കുറവ്, ആരോഗ്യമില്ലായ്മ, പോഷകാഹാരക്കുറവ്,എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം വിദ്യാഭ്യാസ സൗകര്യങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. 14 വയസിന് താഴെയുളള കുട്ടികളാകും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുക. അവരിൽ ഭൂരിഭാഗവും ദക്ഷിണേഷ്യയിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ 500 മില്യണോളം കുട്ടികൾ സ്‌കൂൾ പഠനം ഉപേക്ഷിക്കേണ്ടി വരും. അതിൽ പകുതിയോളം കുട്ടികളും ഇന്ത്യയിലുള്ളവരായിരിക്കും എന്നും പഠനത്തിൽ പറയുന്നു. മഹാമാരി മൂലം 115 ദശലക്ഷത്തിലധികം പേർ ദാരിദ്ര്യത്തിലേയ്ക്ക് എത്തിപ്പെട്ടേക്കാമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രകൃതി തകർച്ചയുടെ വക്കലാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കൊറോണ മഹാമാരി ഈ ലോകത്ത് എന്താണ് അവശേഷിപ്പിക്കാൻ പോകുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത് സംബന്ധിച്ച് പഠനം നടത്താനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞുവെന്ന് സിഎസ്ഇ ഡയറക്ടർ ജനറൽ സുനിത നരെയ്ൻ അറിയിച്ചു.
രാജ്യത്തെ വായുവിന്റെയും ജലത്തിന്റെയും ഗുണനിലവാരം സമ്മർദ്ദത്തിലാണ് . മലിനീകരണം വർദ്ധിക്കുകയാണെന്നും ഇത് നമ്മുടെ ആരോഗ്യത്തിന് കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും . ലോക്ക്ഡൗൺ സമയത്ത് പോലും നദികളിലെ മലിനീകരണം കുറയുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നാം ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരവും കുടിക്കുന്ന വെള്ളവും മെച്ചപ്പെടുത്തുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും സുനിത പറഞ്ഞു
സുസ്ഥിര വികസനത്തിന്റെ കാര്യത്തിൽ 192 രാജ്യങ്ങളിൽ 117-ാം സ്ഥാനത്തുള്ള ഇന്ത്യ ഇപ്പോൾ പാകിസ്ഥാൻ ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും പിന്നിലാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളം, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. . അതേസമയം ബീഹാർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ്, മേഘാലയ, ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും പിന്നിൽ ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു
https://www.facebook.com/Malayalivartha