എല്ലാ മാസവും കൃത്യമായി 26 - 32 ദിവസം കൂടുമ്പോൾ സ്ത്രീകൾ അനുഭവിയ്ക്കേണ്ടി വരുന്ന ഈ വേദനയ്ക്ക് എങ്ങനെ ശമനം കണ്ടെത്താം? വേദന മാത്രമാണെങ്കിൽ പോട്ടെ എന്ന് വെയ്ക്കാം ..ഇതിപ്പോൾ ആർത്തവവുമായി ബന്ധപ്പെട്ട മറ്റ് ശാരീരിക മാനസിക അസ്വസ്ഥതകൾ വേറെയും ...ഇത്തരം പ്രയാസങ്ങൾ ലഘൂകരിയ്ക്കാൻ ഇതാ 3 ടിപ്സ്
ആര്‍ത്തവകാലം ഒട്ടുമിക്ക സ്ത്രീകള്‍ക്കും വേദന നിറഞ്ഞതാണ്. വയറുവേദന, നടുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് ഉണ്ടാകുന്ന വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്.
പലപ്പോളും ഇക്കാരണത്താല്‍ ദൈനംദിന ജോലികള്‍ ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യം പല സ്ത്രീകള്‍ക്കും ഉണ്ടാകാറുണ്ട്.ഒട്ടുമിക്ക സ്ത്രീകളും ഇത്തരം വേദനകള്‍ കടിച്ചമര്‍ത്തുന്നവരാണ്..ചുരുക്കം ചിലര്‍ വേദനസംഹാര ഗുളികകള്‍ ഉപയോഗിക്കുന്നുമുണ്ട്.ആർത്തവ വേദന കുറയ്ക്കാൻ പലരും ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്.
വേദന കുറയ്ക്കാനുള്ള ചില ഗുളികകൾ സ്ഥിരമായി കഴിക്കുമ്പോൾ കരളിന്റെയും വൃക്കയുടേയും പ്രവർത്തനങ്ങൾ തകരാറിലാകാൻ സാധ്യത കൂടുതലാണ്. കൂടാതെ, ഇത്തരം വേദന സംഹാരികൾ കഴിക്കുമ്പോൾ അള്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗാവസ്ഥകൾക്കും സാധ്യതയുണ്ട്.
അതുകൊണ്ട് ആർത്തവ വേദനയ്ക്ക് മരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അത് ചെയ്യുക.ആർത്തവ വേദന തടയാൻ മരുന്ന് കഴിക്കുന്നവർ മനസ്സിലാക്കേണ്ട പ്രധാന കാര്യം ആർത്തവ വേദന ഒരു രോഗമല്ല എന്നതാണ്.
എല്ലാമസവും സ്ത്രീകള്‍ അനുഭവിക്കുന്ന ഈ ആര്‍ത്തവ വേദനയ്ക്ക് കാരണമെന്താണെന്ന് അറിയേണ്ടേ....
ഗർഭപാത്രത്തിലെ പേശികൾ ചുരുങ്ങുമ്പോഴാണ് ആർത്തവ വേദനയുണ്ടാകുന്നത്. ആർത്തവ രക്തം പുറത്തള്ളാനായി ഗർഭപാത്രം സങ്കോചിക്കുന്നതാണ് ആർത്തവ വേദനയ്ക്ക് പ്രധാന കാരണം. മാത്രമല്ല രക്തത്തോടൊപ്പം ഗർഭപാത്രത്തിലെ ആവരണം കൂടി പുറത്തേക്ക് പോകുമ്പോൾ സംഭവിക്കുന്ന ശാരീരിക വ്യതിയാനങ്ങളും ആർത്തവ വേദനയ്ക്ക് കാരണമാകുന്നു. ഓരോ മാസവും ഉണ്ടാകുന്ന വേദനയുടെ തീവ്രത ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ ഏറ്റക്കുറച്ചിലുകളെ കൂടി ആശ്രയിച്ചിരിക്കും.
"ആർത്തവ സമയത്തെ വേദന സഹിക്കുന്നത് പ്രസവവേദന സഹിക്കാൻ സ്വയം നിങ്ങളെ പ്രാപ്തരാക്കുമത്രേ..." ഇങ്ങനെ പലരും പറഞ്ഞ് കേട്ടിട്ടിട്ടുണ്ടാകും.... കാര്യം എന്തുതന്നെയായാലും എല്ലാ മാസവും മുടങ്ങാതെ എത്തുന്ന ഈ വേദന സഹിക്കാൻ ഇത്തിരി പ്രയാസം തന്നെയാണ്. എന്നാല്‍ ആർത്തവ വേദന കുറച്ച്, ദൈനംദിന ജോലികളെ ബാധിക്കാതെ ,ആ ദിനങ്ങളില്‍ ഇനി കൂടുതല്‍ ആക്റ്റീവാകാനുള്ള മൂന്ന് മാര്‍ഗങ്ങള്‍ എന്നൊക്കെയാണെന്ന് നോക്കാം....
ഒന്ന്
ആർത്തവ വേദന ലഘൂകരിക്കാന്‍ കാരറ്റിന് സാധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ മാത്രമല്ല,ആർത്തവ സമയത്ത് കാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കുന്നത് ആർത്തവ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും.
രണ്ട്
ആർത്തവം ആരംഭിക്കുന്നതിന് മുമ്പായി ധാരാളം പപ്പായ കഴിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന ‘പപ്പൈൻ’ എന്ന എൻസൈം ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കും. മാത്രമല്ല, ആർത്തവ രക്തം പുറത്തേയ്ക്ക് പോകുന്നത് എളുപ്പത്തിലാക്കാനും പപ്പായയ്ക്ക് കഴിയും. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും.
മൂന്ന്
തുളസിയിലയോ പുതിനയിലയോ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറ് വേദന, നടുവേദന എന്നിവ കുറയ്ക്കാൻ സഹായിക്കും. അതല്ലെങ്കിൽ തുളസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആർത്തവ വേദന കുറയ്ക്കാൻ ഏറെ നല്ലതാണ്.
ഒരുപിടി ഉലുവ മൂന്നു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് മുക്കാൽ ഗ്ലാസാക്കി വറ്റിച്ച് കുടിക്കുക. ഉലുവ പെയിൻ റിലീഫ് മാത്ര മാണ്. താൽക്കാലികമായ കുറവേ ഉണ്ടാവൂ. മരുന്നായി തെറ്റി ദ്ധരിക്കരുത്
കൂടാതെ, ഭക്ഷണ ക്രമീകരണം, വ്യായാമങ്ങൾ, യോഗ തുടങ്ങിയ കാര്യങ്ങൾ ശീലമാക്കുന്നതോടെ സാധാരണ രീതിയിൽ ഉണ്ടാകാറുള്ള ആർത്തവ വേദന ലഘൂകരിക്കാം.
https://www.facebook.com/Malayalivartha