വച്ചു കഴിഞ്ഞാൽ ഉണ്ടോ എന്ന് പോലും അറിയില്ല; പാഡിനെക്കാളും സുഖപ്രദമാണ്; മെൻസ്‌ട്രുൽ കപ്പുകൾ പൊളിയാണ് കെട്ടോ! മെൻസ്‌ട്രുൽ കപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം
ആർത്തവസമയത്ത് സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതിനെക്കാൾ പലർക്കും ആശ്വാസം മെന്‍സ്ട്രുവല്‍ കപ്പുകൾ ഉപയോഗിക്കുന്നതാണ്. പലരും ഇത് ഉപയോഗിക്കുന്നുണ്ട് എന്നാൽ പോലും ഇപ്പോഴും ഭൂരിഭാഗം സ്ത്രീകൾക്കും ഇത് ഉപയോഗിക്കുന്നതിൽ ഭയവും ആശങ്കയും സംശയങ്ങളും ബാക്കിയാണ്.
ഒന്നും ഭയക്കേണ്ടതില്ല! മെൻസ്ട്രൽ കപ്പ് ശരിയായ നിർദ്ദേശപ്രകാരം ഉപയോഗിച്ചാൽ അത് വളരെയധികം ആശ്വാസം തന്നെയാണ്. മാത്രമല്ല ഒരിക്കല്‍ ഉപയോഗിച്ച നോക്കിയാല്‍ പാഡുകളേക്കാള്‍ മെന്‍സ്ട്രുവല്‍ കപ്പുകളിൽ ആശ്രയിക്കാൻ സ്ത്രീകൾ വെമ്പൽകൊള്ളുക തന്നെ ചെയ്യും.
അപ്പോൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, ഇത് ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ , ശ്രദ്ധിക്കണം ഇതിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ നമുക്കൊന്ന് വിശദമായി തന്നെ പരിശോധിക്കാം
ഉപയോഗിക്കേണ്ടുന്നത് എങ്ങനെ ?
സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച കപ്പിന്റെ ആകൃതിയിലാണ് മെന്‍സ്ട്രുവല്‍ കപ്പ് . യോനികളിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയായി കഴുകണം .
കപ്പിന്റെ റിം ഒരുമിച്ച് നീക്കണം . അപ്പോൾ അത് ഇറുകിയ യു-ആകൃതിയിലാകും . ഇരുന്നു കൊണ്ടോ നിന്നു കൊണ്ടോ കപ്പ് മടക്കി വെച്ച ഭാഗം ഉള്ളിലേക്ക് ഇന്‍സേര്‍ട്ട് ചെയ്യുക . ശരിയായ രീതിയിൽ വെക്കുന്നത് വരെ താഴെയുള്ള തണ്ടില്‍ പിടിച്ച് ഇത് കൃത്യമാക്കി യോനിക്കുള്ളില്‍ വയ്ക്കുവാൻ ശ്രദ്ധിക്കുക.
ആര്‍ത്തവ കപ്പ് നീക്കംചെയ്യുമ്പോൾ സുരക്ഷിതമായി അത് നിർവഹിക്കുക. കൈ കഴുകുക. ആര്‍ത്തവ കപ്പ് പുറത്തേക്ക് എടുക്കുവാൻ പതുക്കെ താഴോട്ട് വലിക്കുക. യു-ആകൃതിയിൽ പുറത്തെടുക്കുക. പുറത്തേക്ക് എടുത്ത് കഴിഞ്ഞാല്‍ രക്തം കളയണം .
ശേഷം കപ്പ് ചൂടുവെള്ളത്തില്‍ കഴുകി വീണ്ടും ഉപയോഗിക്കുക. ആര്‍ത്തവത്തിന് അനുസരിച്ച് ഓരോ മണിക്കൂറിലും നിങ്ങളുടെ കപ്പ് വൃത്തിയാക്കുക. കുറവ് രക്തസ്രാവം ഉള്ളപ്പോൾ ഓരോ 12 മണിക്കൂറിലും കപ്പ് മാറ്റുക.
ആദ്യമായി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് !
ആദ്യ പ്രാവശ്യം ഉപയോഗിക്കുന്നവർ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് എങ്ങനെ ആര്‍ത്തവ കപ്പ് ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ആദ്യ തവണ കപ്പ് ഉപയോഗിക്കുമ്പോൾ അല്‍പം പ്രയാസമുണ്ടാകും . കുറച്ച് ശ്രമിച്ച് കഴിഞ്ഞാൽ എളുപ്പത്തില്‍ തന്നെ ഇത് ഉപയോഗിക്കാന്‍ കഴിയും .
കപ്പ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയുമാണ് എന്നതാണ് സവിശേഷത. പ്രായം ലൈംഗികബന്ധം, പ്രസവം എന്നിവ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകള്‍ തിരഞ്ഞെടുക്കുക . ഒരു കപ്പ് 5 മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.
ആര്‍ത്തവദിനങ്ങളില്‍ 12 മണിക്കൂര്‍ വരെ ഒറ്റ സ്‌ട്രെച്ചില്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിനായി ആര്‍ത്തവരക്തം ക്ലോസറ്റിലോ ബാത്റൂമിലോ ഒളിച്ചു കളയാം. മെന്‍സ്ട്രുവല്‍ കപ്പ് വെള്ളമൊഴിച്ചു കഴുകി വീണ്ടും ഇന്‍സെര്‍ട് ചെയ്യാൻ കഴിയുന്നതാണ്.
https://www.facebook.com/Malayalivartha