തലമുടി വട്ടത്തിൽ കൊഴിയാറുണ്ടോ?? നിരവധി പരീക്ഷങ്ങൾ നടത്തിയിട്ടും പരിഹാരമില്ലെയോ... ഇക്കാര്യങ്ങൾ ചെയ്ത നോക്കൂ...
നിരവധിപേർക്ക് പ്രായഭേദമില്ലാതെ ഉണ്ടാകുന്ന രോഗമാണ് വട്ടത്തിൽ തലമുടി കൊഴിയുന്നത്. പെട്ടെന്നുണ്ടാകുന്ന ഷോക്ക്, മാനസിക പിരിമുറുക്കം, ദന്തരോഗം ഉൾപ്പെടെയുള്ള അണുബാധ ഉണ്ടാകുമ്പോഴും, വളരെ കുറഞ്ഞശതമാനം ആളുകളിൽ ഇത് പാരമ്പര്യമായും ഉണ്ടാകാറുണ്ട്.
ഇങ്ങനെ തലമുടി വട്ടത്തിൽ കൊഴിയുന്നതിന് പരിഹാരം തേടാറുണ്ടെങ്കിലും പൂർണമായും ഫലം കിട്ടാറില്ല.
മരുന്നുകള്‍ മാറി മാറി കഴിച്ചാലും സ്ഥിരമായി ഇതിനൊരു പരിഹാരം കാണാനും നമുക്ക് സാധിക്കാറില്ല എന്നതാണ് സത്യാവസ്ഥ. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ സംഭവിക്കാറുണ്ട്.
അയണിന്റെ കുറവ് മുടി കൊഴിച്ചിലിനെ കൂടുതല്‍ ത്വരിതപ്പെടുത്തും. പ്രോട്ടീന്‍സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണം താല്‍ക്കാലികമായി മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരമാണ്.
നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്ബുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പാകാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവര്‍ത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നല്‍കുകയും ചെയ്യും.
ശിരോചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. നെല്ലിക്കാപ്പൊടിയും നാരങ്ങാനീരും കലര്‍ത്തി മുടിയില്‍ പുരട്ടാം.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി 5 മുതല്‍ 6 ആഴ്ചകള്‍ കാത്തിരുന്നതിന് ശേഷവും അമിതമായി മുടി കൊഴിയുന്നുണ്ടെങ്കില്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതി.
https://www.facebook.com/Malayalivartha