ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിനും നിര്‍ബന്ധം... ടൈഫോയ്ഡ് വാക്‌സിന്റെ ലഭ്യത ഉറപ്പാക്കാന്‍ 10 ലക്ഷത്തോളം വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ച് ആരോഗ്യവകുപ്പ്...
ടൈഫോയ്ഡ് വാക്‌സിന്റെ ലഭ്യത ഉറപ്പാക്കാന്‍ 10 ലക്ഷത്തോളം വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ച് ആരോഗ്യവകുപ്പ്. ഭക്ഷ്യ സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിനും നിര്‍ബന്ധമാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ആവശ്യക്കാര്‍ എത്തിയത്. ഇതോടെയാണ് വാക്‌സിന്‍ സംഭരിക്കാനായി തീരുമാനിച്ചതും.
ഡോസ്, വയല്‍ എന്നിങ്ങനെ രണ്ട് രീതിയിലും വാക്‌സിന്‍ വാങ്ങാവുന്ന വിധത്തിലാണ് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുള്ളത്. ലാഭകരമായ രീതിയില്‍ കിട്ടുന്നത് എങ്ങനെയെന്ന് നോക്കി ഇത് തീരുമാനിക്കും.
സംസ്ഥാനത്തെ കാരുണ്യ ഫാര്‍മസികള്‍ മുഖേന വാക്‌സിന്‍ വിതരണം ചെയ്യും. 71 കാരുണ്യ ഫാര്‍മസിയാണ് സംസ്ഥാനത്താകെയുള്ളത്. ഓരോ കേന്ദ്രത്തിലും കുറഞ്ഞത് ആയിരം ഡോസ് വാക്‌സിനെങ്കിലും ഉറപ്പാക്കുകയും ചെയ്യും.
സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകള്‍ വില്‍ക്കുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha