മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി എങ്ങനെ കുറയ്ക്കാമെന്ന് അറിയുന്നത് പ്രീ ഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള നുറുങ്ങുകളാണ് ഇന്ന് നമ്മൾ നോക്കുന്നത്..ഇന്നത്തെക്കാലത്ത് ഒട്ടുമിക്ക ആളുകളെയും എളുപ്പത്തിൽ പിടികൂടുന്ന ഒരു രോഗമാണിത്. ഒരിക്കൽ വന്നാൽ പൂർണമായി ചികിത്സിച്ച് നീക്കാൻ കവിയാത്ത ഒരു രോഗമാണ് പ്രമേഹം. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഇത് നിയന്ത്രിക്കാൻ കഴിയൂ. നേരത്തെ, ഈ രോഗം പ്രായമായവരെ മാത്രമായിരുന്നു ബാധിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇന്നത്തെ ജീവിതശൈലി കാരണം എല്ലാ പ്രായത്തിലുള്ളവരും പ്രമേഹത്തിന്റെ ഇരകളാകുന്നു.
തെറ്റായ ദിനചര്യകളും ഭക്ഷണശീലങ്ങളും കാരണം, ഈ രോഗം യുവാക്കളിലും കുട്ടികളിലുമടക്കം കണ്ടുവരുന്നു.. പ്രമേഹം നിയന്ത്രിക്കാൻ ആളുകൾ തുടർച്ചയായി മരുന്നുകൾ കഴിക്കുന്നു. ചിലപ്പോൾ ഷുഗർ നിയന്ത്രിക്കാൻ ഇൻസുലിൻ സ്ഥിരമായി ഉപയോഗിക്കേണ്ട അവസ്ഥയും വരും.
എന്നാൽ മരുന്നും ഇൻസുലിനും തുടർച്ചയായി ഉപയോഗിക്കുന്നത് അപകടവുമാണ്. നിങ്ങളുടെ ജീവിതശൈലിയിൽ മാറ്റം വരുത്തി നിങ്ങൾക്ക് പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകൾ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധൻ പറയുന്നു. പ്രമേഹരോഗികൾക്ക് മരുന്നുകളും ഇൻസുലിനും ഇല്ലാതെ എങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാമെന്ന് ഈ ലേഖനത്തിൽ വായിച്ചറിയാം.
പൊണ്ണത്തടി കുറയ്ക്കുക
ഉയർന്ന അളവിൽ രക്തത്തിൽ പഞ്ചസാരയുള്ള ആളുകൾ സാധാരണയായി പ്രമേഹം തടയാനായി മരുന്നുകൾ കഴിക്കാറുണ്ട്. എന്നാൽ മരുന്നില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം നിങ്ങളുടെ ശരീരഭാരം ക്രമമാക്കി വയ്ക്കുക. പൊണ്ണത്തടി നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. അതിനായി നിങ്ങളുടെ ഭക്ഷണം നിയന്ത്രിക്കണം. തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഡയറ്റ് പതിവായി പിന്തുടരുക.
ഈ 4 പഴങ്ങൾ ഒഴികെ എല്ലാം കഴിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവർ ചിക്കൂ, മാങ്ങ, വാഴപ്പഴം, മുന്തിരി എന്നിവ ഒഴികെയുള്ള മറ്റെല്ലാ പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഴങ്ങൾ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുകയും വിശപ്പ് ശമിപ്പിക്കുകയും പൊണ്ണത്തടി കുറയ്ക്കുകയും ചെയ്യും. പഴങ്ങളിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിന്റെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നു. സിങ്ക്, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും ഇവയിൽ ധാരാളമായി കാണപ്പെടുന്നു, ഇത് ഇൻസുലിന്റെ ശരിയായ അളവ് നിലനിർത്താൻ സഹായകമാണ്.
30 മിനിറ്റ് നടത്തം
മരുന്നോ ഇൻസുലിനോ ഇല്ലാതെ നിങ്ങൾക്ക് പഞ്ചസാര നിയന്ത്രിക്കണമെങ്കിൽ, ദിവസവും 30 മിനിറ്റ് നേരം നടക്കുക. ദിവസവും നടക്കുന്നതിലൂടെ ശരീരം സജീവമായി നിലകൊള്ളുകയും ഇൻസുലിൻ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാവുകയും ചെയ്യും.
സൂപ്പും പച്ചക്കറികളും കഴിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി നിങ്ങൾ പച്ചക്കറി സൂപ്പ് കഴിക്കണം. പച്ചക്കറികൾ തിളപ്പിച്ച് അവയിൽ നിന്ന് സൂപ്പ് ഉണ്ടാക്കുക. വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ, മഗ്‌നീഷ്യം എന്നിവയാൽ സമ്പുഷ്ടമായതിനാൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നിങ്ങൾ ചീര, മത്തങ്ങ, കയ്പക്ക എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സൂപ്പും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കും, രക്തത്തിലെ പഞ്ചസാരയും സാധാരണ നിലയിലാകും.
പഞ്ചസാര പൂർണമായും ഒഴിവാക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായി തുടരുന്നവർ എണ്ണ അടങ്ങിയ ഭക്ഷണം കുറയ്ക്കണം. ഭക്ഷണത്തിൽ കൊഴുപ്പ് വന്നാൽ അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് തടസ്സമാകും. അതിനാൽ എണ്ണ, നെയ്യ് എന്നിവ ഒഴിവാക്കുക. ഇതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാര എന്നെന്നേക്കുമായി സാധാരണ നിലയിലാകും.
ഭക്ഷണത്തിൽ ബാർലി ഉൾപ്പെടുത്തുക
ശരീരത്തിലെ ഗ്ലൂക്കോസിന്റെ ശരിയായ അളവ് നിലനിർത്തുന്നതിന് നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണം കഴിക്കണം. ദിവസവും ഒരു കപ്പ് ബാർലി കഴിച്ചാൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനാകും.
പ്രോട്ടീൻ ഭക്ഷണക്രമം പ്രഭാതഭക്ഷണത്തിൽ
നിങ്ങൾ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം, അങ്ങനെ ശരീരത്തിൽ ശക്തി നിലനിൽക്കും. കാർബോഹൈഡ്രേറ്റുകളും കൊഴുപ്പ് കൂടിയ വസ്തുക്കളും ഒഴിവാക്കണം. രാവിലെ ഓട്‌സോ മറ്റേതെങ്കിലും ആരോഗ്യകരമായ ഭക്ഷണമോ കഴിക്കാം.
ഡ്രൈ ഫ്രൂട്‌സ് കഴിക്കുക
ദിവസവും 50 ഗ്രാം ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ പറയുന്നു. കശുവണ്ടി, ബദാം, പിസ്ത, വാൽനട്ട് എന്നിവ കഴുക്കുക. ഇവയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ, ഇൻസുലിൻ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
https://www.facebook.com/Malayalivartha