അവളെ കെട്ടിപ്പിടിക്കാന്‍ മറക്കേണ്ട...!
സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയുമെല്ലാം ഒരു പ്രകടനമാണ് ആലിംഗനം. ആലിംഗനത്തിനും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. വിവാഹിതരാണെങ്കില്‍ ചുംബിച്ചും, ആലിംഗനം ചെയ്തും ഇരിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാനുള്ള സാദ്ധ്യത കുറവാണ്. സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ ശരീരം കൂടുതല്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നതാണ് സമ്മര്‍ദ്ദമുണ്ടാകാന്‍ കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്തു പെരുമാറുകയും ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുമ്പോള്‍ ശരീരം കുറച്ചുമാത്രം കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നതാണ് സമ്മര്‍ദ്ദം കുറയുന്നതിന് കാരണം. ആലിംഗനത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് മാനസിക സുഖം മാത്രമല്ല മികച്ച ആരോഗ്യവും ശരീരസൗന്ദര്യവും കൂടിയാണ്. ആലിംഗനം നല്ല ഒരു വേദനസംഹാരി കൂടിയാണ്: ഈ സമയത്ത് ശരീരം ഓക്‌സിറ്റോസിന്‍ പുറപ്പെടുവിക്കുന്നു.
ഇത് നല്ല ഒരു വേദനസംഹാരിയാണ്. ഉത്കണ്ഠ കുറയുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു: ആലിംഗനം ചെയ്യുകവഴി ഉന്മേഷത്തോടെ ഉണരാന്‍ സാധിക്കുന്നു. ശരിയായ ഉറക്കം ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തെയും സംരക്ഷിക്കുന്നു. ലൈംഗികബന്ധത്തിന് ശേഷമുള്ള മികച്ച ആലിംഗനം ദമ്പതികള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. ഉഷ്മളമായ ആലിംഗനംനിങ്ങള്‍ക്കിടയിലെ മാനസിക ബന്ധം വളര്‍ത്തുന്നു.
https://www.facebook.com/Malayalivartha