ഓര്‍മകള്‍ മായുമ്പോള്‍
ഓര്‍മകള്‍ ഇല്ലെങ്കില്‍ മനുഷ്യന്റെ ജീവിതംഅര്‍ത്ഥ ശൂന്യമാണ്. ഓര്‍മകള്‍ ഇല്ലാതാകുമ്പോള്‍ അതിനപ്പുറത്തെ ലോകം വിവരിക്കാന്‍ സാധിക്കില്ല. ജീവിതത്തിന്റെ അവസാനഘട്ടവും മരണത്തിന്റെ ആദ്യഘട്ടവും ആയിട്ട് അല്‍ഷിമേഴ്സ്റ്റിനെ കാണാം. അത്തരത്തിലൊരു അവസ്ഥയാണ് അല്‍ഷിതമേഴ്‌സ്. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുക. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുള്ളത്. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ പിന്നീട് അതിനെ ജനിപ്പിക്കുക അസാദ്യം.
ലക്ഷണങ്ങള്‍:
മിക്കപ്പോഴും ലക്ഷണങ്ങള്‍ കണ്ട് പിടിക്കാന്‍ സാധിക്കില്ല. വളരെ പതുക്കെയാണ് ലക്ഷണങ്ങള്‍ മനസ്സിലാവുകയുള്ളു. തിരിച്ചരിയുമ്പോഴേക്കും 75% ഈ രോഗത്തിന് അടിമയായിട്ടുണ്ടാകും. മറവിയെ വര്‍ധിക്യത്തിന്റെ പേരില്‍ പഴിചാരുന്നവര്‍ അറിയുന്നില്ല, അത് അല്‍ഷിമേഴ്‌സ് ആണെന്ന്.
വ്യക്തികളുടെ പേരുകളും സഥലങ്ങള്‍ ക്രമേണ മറക്കുക. ഓര്‍മിച്ചെടുക്കാന്‍ സമയങ്ങളെടുക്കും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ മറന്ന് പോകും. ദിശാബോധം നഷ്ട്‌പ്പെടുകയും ക്രമേണ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.
രോഗം മൂര്‍ച്ഛിക്കും തോറും അവസ്ഥ മാറി കൊണ്ടിരിക്കും. സ്വന്തം വീടാണെന്നോ, സ്വന്തം മക്കളാണെന്നോ ചിലപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കാന്‍ കഴിയാതെ വരും. പരാതികള്‍ കൂടികൊണ്ടേ ഇരിക്കും. ഈ ധാരണയില്‍ വീട്ടില്‍ നിന്ന് തന്നെ ഇറങ്ങി പോകും. എന്നാല്‍ എവിടെക്കാണ് പോകേണ്ടത് എന്ന് പോലും അവര്‍ക്കറിയില്ല.
ചിലര്‍ എപ്പോഴും സംശയത്തില്‍ ആയിരിക്കും, ചിലര്‍ ലൈംഗിക കാര്യങ്ങളില്‍ താല്പ്പപര്യം കാണിക്കും, ചിലര്‍ മറ്റുള്ളവര്‍ ഉപദ്രവിക്കാന്‍ വരുന്നുവെന്ന ഭാവനാലോകത്തില്‍ ജീവിക്കും. അങ്ങനെ ..അങ്ങനെ.. നീളുകയാണ് അല്‍ഷിമേഴ്‌സ് എന്ന രോഗാവസ്ഥയുടെ ദയനീയഭാവങ്ങള്‍.
അല്‍ഷിമേഴ്‌സ് സ്ഥിരീകരിക്കുന്നതിനായി കൃത്യമായ ഒരു രോഗനിര്‍ണയ രീതിയും നിലവിലില്ല. ലക്ഷണങ്ങള്‍ അപഗ്രഥിച്ച് പൂര്‍ണമായ പരിശോധനയിലൂടെ മാത്രമേ രോഗം നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളു. രോഗത്തിന് കൃത്യമായ പ്രതിവിധി ഇല്ലെങ്കിലും നേരത്തെ രോഗം കണ്ടെത്തിയാല്‍ ചികിത്സ ഫലപ്രദമായേക്കാം.
https://www.facebook.com/Malayalivartha