ആദ്യത്തെ കണ്മണി എപ്പോള്‍?
വിവാഹ ശേഷം ഉടന്‍ തന്നെ കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുന്ന ദമ്പതിമാരാണ് ഇന്നത്തെ കാലത്തുള്ളത്. എന്നാല്‍ പിന്നീട് കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുമ്പോഴാകട്ടെ കുട്ടികള്‍ ഉണ്ടാവാത്ത അവസ്ഥയും. പുതിയ ഭക്ഷണ ശീലങ്ങളും പുതിയ ജീവിതശൈലികലും വന്ധ്യതാ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.2014 ലെ കണക്കു പ്രകാരം 40 ശതമാനത്തില്‍ നിന്ന് 60 ശതമാന മായി പുരുഷ വന്ധ്യതാ നിരക്ക് വര്‍ധിച്ചു. ഇന്ത്യന്‍ ജനതയില്‍ 10 ശതമാനം ആളുകള്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ ഉളളവരാണ്.
ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ട് ഇത്തരം അവസ്ഥകള്‍ ഉണ്ടാവാം. സ്ത്രീകളുടെ വന്ധ്യതാ പ്രശ്‌നത്തില്‍ പലര്‍ക്കും അറിയാത്ത ചില കാരണങ്ങളുണ്ട്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളില്‍ വന്ധ്യത ഉണ്ടാവുന്നു എന്ന് നോക്കാം.
സ്ത്രീ വന്ധ്യതയുടെ കാരണങ്ങള്‍
ക്രമമല്ലാത്ത ആര്‍ത്തവം സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ക്രമമല്ലാത്ത ആര്‍ത്തവം. ആര്‍ത്തവ കാലഘട്ടങ്ങള്‍ 35 ദിവസത്തില്‍ കൂടുതലായാലോ 21 ദിവസത്തില്‍ കുറവായാലോ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ആരോഗ്യകരമായ ഡയറ്റ്, വ്യായാമം എന്നിവയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിയ്ക്കാവുന്നതാണ്.
രോഗ സാധ്യതകളും കാരണങ്ങളും രോഗ സാധ്യതകളും കാരണങ്ങളുമാണ് മറ്റൊന്ന്. ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളും ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും എല്ലാം പലപ്പോഴും വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍ ആകാറുണ്ട്.പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളിലെ ഗര്‍ഭധാരണം തടയുന്ന പ്രധാന കാരണമാണ്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും.25 ശതമാനം വന്ധ്യതക്കും എന്‍ഡോമെട്രിയോസിസ് ഇടയാക്കാറുണ്ട്.ഗര്‍ഭാശയ മുഴകള്‍,ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന അണുബാധ എന്നിവയും സ്ത്രീ വന്ധ്യതക്ക് കാരണമാകാം.
യോനിയിലെ അണുബാധ
യോനിയിലെ അണുബാധയുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. ലൈംഗിക ബന്ധത്തിലൂടെ പകരാവുന്ന നിരവധി അസുഖങ്ങള്‍ ഉണ്ട്. ഇവയൊക്കെ പലപ്പോഴും സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകും.
തൈറോയ്ഡ് പ്രശ്‌നങ്ങള്‍
തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. 70 ശതമാനം സ്ത്രീകളേയും ഇത്തരം പ്രശ്‌നങ്ങള്‍ വലയ്ക്കും. ഇതും വന്ധ്യതയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്.
പ്രായം
മുപ്പത് വയസ്സിനു മുകളില്‍ അമ്മയാവാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമായും മാനസികപരമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വന്ധ്യത നിരക്ക് ഉയരാന്‍ പ്രധാന കാരണവും ഗര്‍ഭം വൈകിപ്പിക്കുന്നത് തന്നെയാണ്.
https://www.facebook.com/Malayalivartha