സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
2017-18 കാലയളവിലേക്കുള്ള സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രജിസ്‌ട്രേഷന്‍ ജില്ലകളിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ആരംഭിച്ചു. റേഷന്‍ കാര്‍ഡില്‍ അറുനൂറ് രൂപയോ അതില്‍ കുറവോ പ്രതിമാസ വരുമാനമുള്ള ഗുണഭോക്താക്കള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട 57 തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്‍/പെന്‍ഷന്‍കാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍/ഹെല്‍പ്പര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, വികലാംഗര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍, വിധവ പെന്‍ഷന്‍, വാര്‍ദ്ധക്യ പെന്‍ഷന്‍, മറ്റ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍, എച്ച്.ഐ.വി അണുബാധിതര്‍ തുടങ്ങിയവര്‍ക്ക് ഒന്നാംഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ നടത്താം.
തിരഞ്ഞെടുത്ത ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വമുള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ നടത്താം. അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുമ്പോള്‍ റേഷന്‍ കാര്‍ഡ്, തൊഴില്‍ വിഭാഗം/മറ്റുവിഭാഗം തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കൊണ്ടുപോകണം. 2017 മാര്‍ച്ച് വരെ ഉപയോഗത്തിലുള്ള കാര്‍ഡ് ഉള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
https://www.facebook.com/Malayalivartha