ആയുസ്സ് കൂട്ടാൻ ഫെയ്‌സ് ബുക്ക്
സദാ സമയവും ഫെയ്‌സ് ബുക്ക് നോക്കി ഇരിക്കുന്നവരെ എല്ലാവരും കുറ്റപ്പെടുത്താറുണ്ട്. ആയുസ്സിന്റെ നല്ലൊരു ശതമാനം യാതൊരു ഉപയോഗവുമില്ലാതെ പാഴാക്കി കളയുന്നല്ലോ എന്ന പരാതി ഇനി വേണ്ട. ഫെയ്‌സ് ബുക്ക് ആയുസ്സ് കൂട്ടും എന്നാണ് പുതിയ കണ്ടെത്തല്‍.ഫെയ്‌സ് ബുക്കില്‍ കൂടുതല്‍ സൗഹൃദങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് സാമൂഹിക ജീവിതം ഏറെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്.പ്രൊഫസര്‍ ജെയിംസ് ഫ്‌ലവറിന്റെ നേതൃത്വത്തില്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഫെയ്‌സ് ബുക്ക് ഉപയോഗം ആയുസ് വര്‍ധിപ്പിക്കുന്ന വിവരം കണ്ടെത്തിയിരിക്കുന്നത്. 12 മില്യണ്‍ ഫെയ്‌സ് ബുക്ക് ഉപയോക്താക്കള്‍ക്കിടയിലാണ് പഠനം നടത്തിയത്. ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവരില്‍ മിക്കവരും ഇതിലൂടെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവരാണ്. 12 മില്യണ്‍ ഫെയ്‌സ് ബുക്ക് ഉപയോക്താക്കള്‍ക്കിടയിലാണ് പഠനം നടത്തിയത്. ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവരില്‍ മിക്കവരും ഫെയ്‌സ് ബുക്കിലെ സൗഹൃദങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരാണ്. സന്തോഷത്തോടെയുള്ള ജീവിതം ആയുസ് വര്‍ധിപ്പിക്കുമെന്നു തീർച്ചയാണ്.
ഫെയ്‌സ് ബുക്ക് സൗഹൃദങ്ങള്‍ ഒരു വ്യക്തിയുടെ സാമൂഹിക ബന്ധം വര്‍ധിപ്പിക്കുമെന്നും ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് സമൂഹവുമായി നല്ല ബന്ധമില്ലാതിരുന്നവര്‍ അതിനുശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതായും പഠനത്തില്‍ പറയുന്നു.
അപ്പോൾ ഭാര്യയെ / ഭർത്താവിനെ സ്നേഹിക്കുന്നെങ്കിൽ ഫെയ്‌സ് ബുക്ക് വേണ്ടെന്നു പറയുന്നതെങ്ങനെ?
https://www.facebook.com/Malayalivartha