അങ്ങനെ ജനോപകാരപ്രദമായ ടോയ്‌ലെറ്റുകള്‍ കണ്ടെത്താനും ആപ്പ് റെഡി
ഉപയോഗിക്കാന്‍ പറ്റുന്ന പൊതുടോയ്‌ലെറ്റുകള്‍ തേടിയുള്ള മനുഷ്യന്റെ യാത്രതുടങ്ങിയിട്ട് കാലങ്ങളായി. നാട്ടിലുള്ള പൊതുടോയ്‌ലെറ്റുകളെല്ലാം നാട്ടുകാരുടെ പേടി സ്വപ്നമാണിന്ന്. എന്നാല്‍ ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് പഞ്ചാബിലെ ഐഎഎസ് ദമ്ബതികള്‍ സ്വച്ഛ് ഭാരത് ലൊക്കേറ്റര്‍ ആപ്പുമായി രംഗത്തെത്തിയത്. ടോയ്‌ലറ്റുകള്‍ എവിടെയെല്ലാമുണ്ട്, ടോയ്‌ലെറ്റുകള്‍ വൃത്തിയുള്ളതാണോ എന്നീ വിവരങ്ങള്‍ ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ലഭ്യമാവുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളാണ് ഇവര്‍ തയാറാക്കിയത്.
പഞ്ചാബിലെ മോഗയില്‍ മുനിസിപ്പല്‍ കമ്മിഷണറായ വിപുല്‍ ഉജ്വലും ഫരീദ്‌കോട്ട് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണറും വിപുലിന്റെ ഭാര്യയുമായിരുന്ന സൊനാലി ഗിരിയും ചേര്‍ന്ന് 2015 ജനുവരിയിലായില്‍ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ആ നഗരത്തില്‍ പോലും വൃത്തിയുള്ള ഒരു ടോയ്‌ലെറ്റ് കണ്ടെത്താനായില്ല. അപ്പോഴാണ് പൊതു ടോയ്‌ലെറ്റുകള്‍ കണ്ടെത്താനുള്ള ആളുകളെ കഷ്ടപ്പാടുകള്‍ അവര്‍ക്ക് മനസിലായത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ആപ്ലിക്കേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത് അന്നാണ്.
അങ്ങനെ പിന്നീടുള്ള നാലുമാസങ്ങളില്‍ ഇരുവരും ചേര്‍ന്ന് പൊതു ടോയ്‌ലെറ്റുകള്‍ കണ്ടെത്തി. അവ എവിടെയൊക്കെ സ്ഥിതി ചെയ്യുന്നു എന്ന വിവരങ്ങളും വച്ച് ആപ്പ് ആരംഭിച്ചു. ടോയ്‌ലെറ്റുകളുടെ വൃത്തി സംബന്ധിച്ച് ഉപയോഗിക്കുന്ന ആളുകളുടെ ഇടയില്‍ നിന്നും അഭിപ്രായങ്ങളും ആപ്പുവഴി രേഖപ്പെടുത്തി. ഇവ കൂടാതെ ടോയ്‌ലെറ്റുകള്‍ ഇന്ത്യനാണോ അതോ യൂറോപ്യന്‍ ആണോ, പണം ചെലവിടണമോ വേണ്ടയോ ഭിന്നശേഷിയുള്ള ആളുകള്‍ക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ, സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാകുമോ തുടങ്ങി അനേകം വിവരങ്ങളും ഈ ആപ്പുവഴി ലഭ്യമാകും. പഞ്ചാബിലെ നഗരങ്ങളിലെമ്ബാടുമായി ഉള്ള 600ഓളം ടൊയ്‌ലെറ്റുകള്‍ മുനിസിപ്പല്‍ സാനിറ്ററി ഇന്‍സ്‌പെക്റ്റര്‍മാരെ ചുമലപ്പെടുത്തി അവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. സംസ്ഥാനത്ത് ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ശേഷം ആപ്പിന്റെ സവിശേഷതകള്‍ ഇന്ത്യയിലെമ്ബാടുമുള്ള ജനങ്ങള്‍ക്കും ലഭ്യമാക്കാനാണ് പിന്നീടിവര്‍ ശ്രമിച്ചത്. ഇതിനായി നഗര വികസന മന്ത്രാലയത്തെ ഇവര്‍ സമീപിച്ചു. ഈ ആപ്പ് കൊണ്ട് ജനങ്ങള്‍ക്ക് മാത്രമല്ല ഗുണം. സ്വച്ഛ് ഭാരത് പദ്ധതിക്ക് കൈത്താങ്ങാവുന്നുണ്ട് ഈ ആപ്പ്. നഗര വികസന മന്ത്രാലയത്തിന്റെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഇന്ന് സ്വച്ഛ് ഭാരത് ലൊക്കേറ്റര്‍. ഇത് കൂടാതെ 2014ല്‍ ഇവര്‍ ഐ വോട്ട് എന്നൊരു ആപ്പും ആരംഭിച്ചിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ആ ആപ്ലിക്കേഷന്‍. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനും നാടിന്റെ പുരോഗതിയെയും സംബന്ധിച്ച ഒരുപാട് സ്വപ്നങ്ങളാണ് ഇരുവര്‍ക്കുമുള്ളത്. അതിനുവേണ്ട പുതിയ കണ്ടുപിടുത്തങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇരുവരും.
https://www.facebook.com/Malayalivartha