പ്രമേഹത്തിന് മരുന്ന് കണ്ടുപിടിച്ചതായി അവകാശവാദം
ഡയബറ്റിസ് കൊണ്ട് ആഗോളതലത്തില്‍ 29.1മില്ല്യന്‍ ആളുകള്‍ ബുദ്ധിമുട്ടനുഭവിയ്ക്കുന്നു എന്നാണു കണക്ക്. ശരീരത്തില്‍ ഇന്‍സുലിന്റെ ഉല്‍പ്പാദനം തകരാറില്‍ ആകുന്നതാണ് ഡയബറ്റിസ്‌ന്റെ പ്രധാന കാരണം.
ടൈപ്പ് 1 ഡയബറ്റിക്ക്‌സിന് മരുന്നു കണ്ടുപിടിച്ചു എന്ന അവകാശവാദവുമായി എത്തിയിരിയ്ക്കുകയാണ് ബോസ്റ്റണിലെ മാസച്യൂ സൈറ്റ്‌സ് ജനറല്‍ ഇമ്മ്യൂനോലാജി മെഡിസിന്‍ വിഭാഗത്തിലെ ഡോ:ഡെന്നീസ് ഫോസ്‌റ്മാന്‍.ബാസിലസ് കാല്‌മെറ്റ് ഗ്വോറിന്‍ എന്ന മരുന്ന് എലികളിലെ പരീക്ഷണങ്ങള്‍ക്കു ശേഷം മനുഷ്യനിലെയ്ക്ക് എത്തി നില്‍ക്കുന്ന സ്‌റെജില്‍ ആണ് ഇപ്പോഴുള്ളത്.
പ്രമേഹത്തിന് കാരണമായ വൈറ്റ് ബ്ലഡ് സെല്ല്‌സിനെ ഇല്ലാതാക്കാന്‍ ഈ മരുന്ന് സഹായിയ്ക്കും എന്നാണു ഇവര്‍ പറയുന്നത്.മൂത്രാശയ കാന്‍സറിനും ക്ഷയത്തിനും ഫലപ്രദമായ മരുന്നായി എഫ് ഡി ഇ അംഗീകരിച്ച മരുന്നാണ് ഇപ്പോള്‍ പ്രമേഹ ഗവേഷണത്തില്‍ ഉപയോഗിയ്ക്കുന്നത്.
പതിനെട്ടിനും അറുപതിനും വയസ്സിനിടയില്‍ ഉള്ളവരില്‍ നാലാഴ്ച മുതല്‍ നാല് വര്‍ഷം വരെയുള്ള ഇടവേളകളില്‍ കുത്തി വച്ചാണ് ഈ മരുന്ന് പരീക്ഷിയ്ക്കുന്നത് ഇപ്പോള്‍. ലോകം ഉറ്റു നോക്കുകയാണ് ഈ മരുന്നിന്റെ ഗവേഷണത്തിലെ പുരോഗതി ഇപ്പോള്‍. ഈ പരീക്ഷണം ഫലവത്തായാല്‍ ലോക ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരുന്ന പ്രമേഹ രോഗികളുടെ ദുരിതങ്ങള്‍ക്ക് അത് ഒരു ഉത്തരമാകും എന്നാണു പ്രതീക്ഷ.
https://www.facebook.com/Malayalivartha