ആഴ്ചയില്‍ നാലു കിലോ കുറയ്ക്കാം
തടി കുറയ്ക്കാനായി പലവഴികളും പരീക്ഷിക്കുന്നവരാണ് നമ്മള്‍. വണ്ണം നമ്മുടെ ആത്്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കും. തടി കുറയ്ക്കാനായി ജിംല്‍ പോകുക, ഡയറ്റ് നോക്കുക എന്നിവയാണ് സാധാരണ നാം ചെയ്യുന്നത്. വണ്ണം കുറയ്ക്കാനായി പട്ടിണി കിടക്കുന്നവരുമുണ്ട്. പട്ടിണികിടന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
നമ്മുടെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതും പ്രകൃതിദത്തവും പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇല്ലാത്തതുമായി പാനീയങ്ങള്‍ തടി കുറയ്ക്കാന്‍ നമുക്ക് ഉപയോഗിക്കാം. തടി കുറയ്ക്കാന്‍ മാത്രമല്ല ഇത്തരം പാനീയങ്ങള്‍ ആരോഗ്യത്തിനും വളരെ ഉത്തമമാണ്. വയറ്റിലെ കൊഴുപ്പ് പെട്ടെന്ന് കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരത്തിലുളള ഒരു പാനീയത്തെക്കുറിച്ച് നമുക്കറിയാം.
തേന്‍, കറുവാപ്പട്ട, ചെറുനാരങ്ങ എന്നീ ലളിതമായ കൂട്ടുകളാണ് ഈ പാനീയം ഉണ്ടാക്കുന്നതിനായി വേണ്ടത്. കാല്‍സ്യം, അയേണ്‍, മഗ്‌നീഷ്യം, ഫൈബര്‍ എന്നിവ കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനക്കേട്, മലബന്ധം, കൊളസ്‌ട്രോള്‍, മധുരത്തോടുള്ള താല്‍പര്യം, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലൊരു മരുന്നാണിത്. വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. അനാവശ്യകൊഴുപ്പുകളും ശരീരത്തിലെ വിഷാംശവും പുറന്തളളാന്‍ നാരങ്ങ സഹായിക്കും.ആന്റിഓക്‌സിഡന്റുകളും മറ്റ് വൈറ്റമിനുകളും തേനിലുമുണ്ട്. തടി കുറയ്ക്കാനായി തേന്‍ എല്ലാരും ഉപയോഗിക്കാറുണ്ട്.
അര ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, അരക്കഷ്ണം ചെറുനാരങ്ങാനീര് , 2 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍, 250 മില്ലി വെള്ളം എന്നിവയാണ് ഈ പാനീയമുണ്ടാക്കാന്‍ വേണ്ടത്. കറുവാപ്പട്ട പൊടി തേനും നാരങ്ങാനീരും ഒഴിച്ച് കലര്‍ത്തുക. പിന്നീട് ഇതിലേക്ക് ചൂട് വെളളം ഒഴിച്ച് ഇളക്കുക. രാവിലെ വെറുവയറ്റില്‍ പ്രഭാതഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പായി ഒരു ഗ്ലാസ് കുടിയ്ക്കുക. ഒരു ഗ്ലാസ് കിടക്കുന്നതിനു തൊട്ടുമുന്‍പും കുടിക്കുക.
ഒരാഴ്ച ഇത് അടുപ്പിച്ചു ചെയ്താല്‍ 4 കിലോ വരെ ശരീരഭാരം കുറയുമെന്നു മാത്രമല്ല, വയറ്റിലെ കൊഴുപ്പു കുറയുകയും ചെയ്യും. ഇത് ഒരു മാസം വരെ അടുപ്പിച്ചുപയോഗിയ്ക്കാം. പിന്നീട് ഒരു മാസം കുടിയ്ക്കാതിരിയ്ക്കുക. വീണ്ടും ആരംഭിയ്ക്കാം. കൃത്യമായ അളവില്‍ മാത്രം ഇതു കുടിയ്ക്കുക.
https://www.facebook.com/Malayalivartha