ഓര്‍മ്മശക്തി കൂട്ടാം
മറവി എല്ലാവര്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്. പ്രായമായവരിലും ചെറുപ്പക്കാരിലും കുട്ടികളിലും വരെ മറവി സംഭവിക്കാം. ആത് ആരുടെയും കുറ്റമല്ല. ജീവിതത്തിരക്കിനിടയിലെ മാനസികസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഇത്തരം അവസ്ഥതയിലേക്ക് കൊണ്ടെത്തിക്കുന്നത്. ഊണും ഉറക്കവുമില്ലാതെ പഠിച്ച് പരീക്ഷ എഴുതാന്‍ തുടങ്ങുമ്പോഴേയ്ക്കും പഠിച്ചത് മറന്നുപോകുന്ന സാഹര്യം ഉണ്ടാകാറുണ്ട്.
താളക്രമത്തിലുള്ള ശ്വാസോച്ഛ്വാസം മറക്കുന്നതാണ് ഇത്തരം മറവികള്‍ക്കു കാരണമാകുന്നതെന്ന് പഠനത്തിനു നേതൃത്വംനല്‍കിയ അസിസ്റ്റന്റ് പ്രൊഫസര്‍ ക്രിസ്റ്റീന സെലോന പറയുന്നു. കൃത്യമായ താളക്രമത്തിലുള്ള ശ്വാസോച്ഛ്വാസംമൂലം തലച്ചോറിലെ ഇലക്ട്രിക് ചാര്‍ജ് വര്‍ധിക്കുന്നത് ഓര്‍മശക്തി കൂട്ടുന്നതായാണ് പഠനം തെളിയിക്കുന്നത്.
മാനസികസംഘര്‍ഷം അനുഭവപ്പെടുമ്പോള്‍ ശ്വാസോച്ഛ്വാസം വേഗത്തിലാവുന്നതും തലച്ചോറിലെ ഇലക്ട്രിക് ചാര്‍ജില്‍ വ്യതിയാനം സംഭവിക്കുന്നതുമാണ് പെട്ടെന്നുള്ള മറവിക്കു കാരണമാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദീര്‍ഘശ്വാസമെടുത്ത്, ശ്വസനം താളക്രമത്തിലാക്കിയാല്‍ മാനസികസംഘര്‍ഷങ്ങളെ വരുതിയിലാക്കാനാകും. അതുവഴി പരീക്ഷകള്‍ക്കായി പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാമെന്നും ഉയര്‍ന്ന മാര്‍ക്ക് നേടാനാകുമെന്നുമാണ് ക്രിസ്റ്റീനയുടെയും സംഘത്തിന്റെയും കണ്ടെത്തല്‍.
https://www.facebook.com/Malayalivartha