പാദസംരക്ഷണത്തിന് പ്രാധാന്യം നല്‍കാം
സൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരും തന്നെ ഇല്ല. മുഖത്തിന്റെ സൗന്ദര്യത്തിനാണ് എല്ലാരും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ അതുപോര. നമ്മുടെ കാലുകള്‍ക്കും ആ പ്രാധാന്യം കൊടുക്കണം. ഒരു വ്യക്തിയുടെ വൃത്തി അറിയണമെങ്കില്‍ അയാളുടെ പാദം നോക്കിയാല്‍ മതി എന്ന് പഴമക്കാര്‍ പറയാറുണ്ട്. അധിക ചെലവുകളൊന്നും ഇല്ലാതെ ലളിതമായ ചില വഴികളിലൂടെ പാദങ്ങളുടം സൗന്ദര്യം വീണ്ടെടുക്കാം.
ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചര്‍മം മാറാനും നല്ലതാണ്. തേങ്ങാവെള്ളത്തില്‍ രണ്ടുദിവസം കുതിര്‍ത്തുവെച്ച അരി അരച്ചെടുത്ത് ഉപ്പൂറ്റിയില്‍ പുരട്ടിക്കഴുകുന്നതും നല്ലതാണ്. കിടക്കുന്നതിനു മുമ്പ് വെളിച്ചെണ്ണയോ എള്ളെണ്ണയോ കടുകെണ്ണയോ ഒലിവ് ഓയിലോ ഉപയോഗിച്ച് പാദം മസാജ് ചെയ്യാം.
കുളിക്കുമ്പോള്‍ വിരലുകള്‍ക്കിടയിലോ നഖങ്ങള്‍ക്കിടയിലോ സോപ്പ് പറ്റിപ്പിടിച്ചിരിക്കാതെ നോക്കണം. നന്നായി കഴുകി പാദത്തിലെ ഈര്‍പ്പം തുടച്ചുണക്കണം. ഇറുക്കം കൂടിയതോ അയഞ്ഞതോ ആയ പാദരക്ഷകള്‍ ഉപയോഗിക്കരുത്. വിരലുകള്‍ തിങ്ങിഞെരുങ്ങാതെ,സുഖകരമായി പരന്നിരിക്കുന്നവ മാത്രം ഉപയോഗിക്കുക. സോക്‌സ് ദിവസവും മാറ്റുക. കഴിവതും കോട്ടന്‍ സോക്‌സ് തന്നെ ഉപയോഗിക്കുക.
https://www.facebook.com/Malayalivartha