ഇനി നന്നായി കരഞ്ഞോളൂ...
കരയുന്നത് കണ്ണിന് നല്ലതാണെന്ന് പണ്ട്മുതലേ പറയുന്നതാണ്. എന്തിനും ഏതിനും കരയുന്നവരുണ്ട്. അത് നല്ലതാണ്. എത്രത്തോളം കരയാന്‍ പറ്റുമോ, അത്രയും കരഞ്ഞോളു. കരയുന്നത് കണ്ണിനുമാത്രമല്ല ആരോഗ്യത്തിനും നല്ലതാണെന്നാണ് പഠങ്ങള്‍ തെളിയിക്കുന്നത്. കരയുന്നതുകൊണ്ടുളള പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
* മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ശരീരം ഉത്പാദിപ്പിക്കുന്ന സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ശരീരത്തിനെ ബാധിക്കുന്നത് തടയാന്‍ കരയുന്നത് സഹായിക്കും.
* കണ്ണുനീരിലടങ്ങിയ ലൈസോസൈം കോശഭിത്തികളില്‍ വളരുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും.
* കരയുമ്പോള്‍ നേത്രഗോളത്തിലേയും കണ്‍തടങ്ങളിലെ .മസിലുകളും ആയാസരഹിതമാകുന്നതിനാല്‍ കാഴ്ച വ്യക്തമാകാനും കരയുന്നത് നല്ലതാണ്.
* വിഷാദരോഗത്തെ ചെറുക്കാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും കരയുന്നത് സഹായിക്കും
* മാനസിക പിരിമുറുക്കം കുറയ്ക്കാനും വികാരങ്ങളെ ശുദ്ധീകരിക്കാനും കരച്ചിലിന് കഴിയും .
* ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനുളള കഴിവും കരച്ചിലിനുണ്ട്.
* ചില അലര്‍ജികള്‍ മാറാനും വാദങ്ങള്‍ മൂലം ഉണ്ടാകുന്ന വേദനകളില്‍ നിന്ന് മുക്തി നേടാനും കരയുന്നത് നല്ലതാണ്.
* കരയുമ്പോള്‍ നമ്മളെ ആശ്വസിപ്പിക്കാന്‍ വരുന്നവരുമായി ഒരു ദൃഢബന്ധം ഉണ്ടാവുകയും ഇത് മികച്ച വ്യക്തി ബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും
https://www.facebook.com/Malayalivartha